ആപ്പിളിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ ഇന്ത്യക്കാരി?

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന അംഗീകാരം ഇനി ഇന്ത്യന്‍ വംശജയായ അന്‍വിത വിജയിക്ക്. ആപ്പിളിന്റെ ആന്വല്‍ ആപ്പ് ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കുള്ള ആപ്ലിക്കേഷനുമായെത്തിയ അന്‍വിത ആപ്പിളിന്റെ സിഇഒ ടിം കുക്കിനെ കാണാനുള്ള ആഗ്രഹവുമായാണ് കോണ്‍ഫറന്‍സിനെത്തിയത്.

ഇന്ത്യയില്‍ ജനിച്ച് ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ അന്‍വിത ആപ്പിളിനും ഐഫോണിനും വേണ്ടി നിരവധി ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം യൂട്യൂബിലും ഇന്റര്‍നെറ്റിലുമുള്ള ഓണ്‍ലൈന്‍ കോഡിംഗ് ട്യൂട്ടോറിയലുകള്‍ വഴി പ്രോഗ്രാമിംഗ് പഠിച്ച ശേഷമാണ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ പഠിച്ചത്. കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള ആപ്ലിക്കേഷനുള്‍പ്പെടെ ആപ്പിളിന് വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള അന്‍വിത കോണ്‍ഫറന്‍സിനിടെ ടിം കുക്കിനെ നേരില്‍ക്കാണാമെന്ന പ്രതീക്ഷയിലാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയത്. ആപ്പിളിന്റെ ഡബ്ല്യൂഡബ്ല്യൂഡിസി 2016ല്‍ പങ്കെടുക്കുകയും അവിടെ വച്ച് ടിം കുക്കിനെ നേരിട്ട് കാണണമെന്നുമുള്ളത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് അന്‍വിത പറയുന്നു. ആപ്പിളിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് അന്‍വിത കോണ്‍ഫറന്‍സിനെത്തുന്നത്.

apple-logo

തന്റെ കുഞ്ഞനുജത്തിക്ക് മൃഗങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി അന്‍വിത വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനും ആപ്പിള്‍ ഏറ്റെടുത്തിരുന്നു. അധ്യാപകര്‍ക്ക് കുട്ടികളെ നൂറ് വ്യത്യസ്ത മൃഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനും അവയെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ശബ്ദങ്ങളുമാണ് ആപ്ലിക്കേഷനിലുള്ളത്. ആപ്പിളിന് വേണ്ടി ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കുന്നുവെന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 350 പേരില്‍ 120 പേരും 18 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് പുറമേ ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വിജയികളില്‍ 22 ശതമാനം പേരും സ്ത്രീകളാണ്. ആപ്ലിക്കേഷന്‍ ഡവലപ്പര്‍ രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആപ്പിള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളില്‍ ഒന്നുമാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+