ഇത് കൊലമാസ്സ്... ട്വിറ്ററിലൂടെ സുഷമ സ്വരാജ് സഹായിച്ചത് തന്നെ ലൈംഗികമായി അധിക്ഷേപിച്ച യുവാവിനെ?
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നന്ദി പറയുകയാണ് മംഗലാപുരം സ്വദേശിയായ ഫൈസന്‍ പട്ടേല്‍ എന്ന യുവാവ്. ഭാര്യയ്‌ക്കൊപ്പം ഇറ്റലിക്ക് ഹണിമൂണിന് പോകാന്‍ സഹായിച്ചതിനാണ് ഇത്. ഒന്നല്ല സുഷമയ്ക്ക് നന്ദി പറഞ്ഞ് ഒരുപാട് പോസ്റ്റുകള്‍ ഫൈസന്‍ പട്ടേല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് പറക്കേണ്ടി വന്ന ഫൈസന്‍ പട്ടേലിന് സഹായഹസ്തവുമായി എത്തുകയായിരുന്നു സുഷമ സ്വരാജ്. സുഷമ സ്വരാജ് ഇടപെട്ട് ഡൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് ശരിയാക്കിക്കൊടുക്കുകയും ഫൈസനിനൊപ്പം ഭാര്യയും ഇറ്റലിയില്‍ എത്തുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.

സ്‌ക്രീന്‍ ഷോട്ടുകള്‍
എന്നാല്‍ സുഷമ സ്വരാജിനെ മുമ്പ് ട്വിറ്ററില്‍ അവഹേളിച്ച ചരിത്രം ഈ ഫൈസന്‍ ഖാന് ഉണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയ വഴി പരക്കുന്നത്. കാണൂ ഫൈസന്‍ ഖാന്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍....
|
ട്വിറ്റര്‍ ഹാങാകുമോ
സുഷമ സ്വരാജിനെ ടാഗ് ചെയ്ത് താന്‍ മുമ്പ് ചെയ്്ത ടാഗുകള്‍ ആളുകള്‍ കുത്തിപ്പൊക്കുകയാണ് എന്നും ഫൈസന്‍ ഖാന്‍ പറയുന്നുണ്ട്. ഇങ്ങനെ പോയാല്‍ ട്വിറ്റര്‍ ഹാങാകുമല്ലോ എന്നാണ് ഇയാളുടെ ഒരു ട്വീറ്റ്.
|
എന്തൊരു സന്തോഷം
സുഷമ സ്വരാജിന് നന്ദി പറഞ്ഞുകൊണ്ട് ഫൈസന്‍ ഖാന്‍ കുറേ ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ പ്രകടനത്തില്‍ സന്തോഷം എന്നും ഇതുപോലെ മന്ത്രിയെ കിട്ടിയതില്‍ സന്തോഷമെന്നും ഖാന്‍ പറയുന്നു.

മന്ത്രിയുടെ പി ആര്‍
സുഷമ സ്വരാജിന്റെ പബ്ലിക് റിലേഷന്‍ വകുപ്പാണോ ഇങ്ങനെ ഒരു സംഭവം ഒപ്പിച്ചതെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. തന്നെ അവഹേളിച്ച ആളെ തന്നെ സഹായിച്ച് മന്ത്രി മധുര പ്രതികാരം വീട്ടി എന്നും ആളുകള്‍ പറയുന്നു.
|
ടാഗ് ചെയ്ത് ട്വീറ്റ്
വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്ത് ഫൈസന്‍ ഇട്ട ട്വീറ്റിനാണ് സുഷമ മറുപടി കൊടുത്തതും ഉടന്‍ തന്നെ ഇയാളുടെ പ്രശ്‌നം പരിഹരിച്ചുകൊടുത്തതും. നിങ്ങളുടെ ഡൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് നാളെ കിട്ടുമെന്ന് മണിക്കൂറുകള്‍ക്കകം സുഷമ ട്വീറ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications