• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധിക ഫീമെയില്‍ സന്തോഷ് പണ്ഡിറ്റാണെന്ന് കമന്റ്; അതില്‍ അഭിമാനിക്കുന്നെന്ന് താരം, ചുട്ടമറുപടി വൈറല്‍

Google Oneindia Malayalam News

കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ താരമാണ് സാധിക വേണുഗോപാല്‍. നടിയായും അവതാരകയായും മലയാളികളുടെ സ്വീകരണമുറിയില്‍ എന്നും അത്ഭുതപ്പെടുത്തുന്ന താരം കൂടിയാണ് സാധിക. കൂടാതെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്ന താരം കൂടിയാണ് സാധിക. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും സൈബര്‍ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായിട്ടുണ്ട്. ഇത്തരത്തിലുള്ള കമന്റുകള്‍ക്കൊക്കെ താരം ചുട്ടമറുപടിയും സോഷ്യല്‍ മീഡിയയിലൂടെ നല്‍കാറുണ്ട്.

ഡികെ ശിവകുമാറോ? സിദ്ധരാമയ്യയോ? തർക്കത്തിനിടെ ദില്ലിക്ക് പറന്ന് സിദ്ധരാമയ്യ..സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചഡികെ ശിവകുമാറോ? സിദ്ധരാമയ്യയോ? തർക്കത്തിനിടെ ദില്ലിക്ക് പറന്ന് സിദ്ധരാമയ്യ..സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച

1

എന്നാല്‍ ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം. സാധികയെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്ത ഒരാള്‍ പങ്കുവച്ച കമന്റിനാണ് താരം കമന്റിലൂടെ തന്നെ മറുപടി നല്‍കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക്ക് ഷോയും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാവാം അയാള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉള്‍പ്പെടുത്തി കമന്റ് ചെയ്തത്. വിശദമായി വായിക്കാം.

2

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അവതാരകയായ ലക്ഷ്മി നക്ഷത്ര, അന്നത്തെ എപ്പിസോഡില്‍ അതിഥികളായെത്തിയ നിത്യ ദാസ്, നവ്യ നായര്‍ എന്നിവര്‍ ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

3

സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ ഗാനങ്ങള്‍ കോപ്പിയടിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് ശ്രമിച്ചെന്നാണ് ആരോപണം. തന്നെ വിളിച്ച് വരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് സന്തോഷ് പണ്ഡിറ്റ് പിന്നീട് പ്രതികരിച്ചിരുന്നു. എന്നാല്‍ അന്നത്തെ എപ്പിസോഡില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം തന്നെ നേരത്തെ മുന്‍കൂട്ട് പ്ലാന്‍ ചെയ്തതാണെന്നായിരുന്നു സഹതാരങ്ങളുടെ പ്രതികരണം. ഇതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടങ്ങിയത്.

4

നിരവധി പേര്‍ സന്തോഷ് പണ്ഡിറ്റിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയെങ്കിലും, പണ്ഡിറ്റ് ഇതിന് മുമ്പത്തെ എപ്പിസോഡില്‍ ബിനു അടിമാലിയെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നതോടെ കുറച്ച് പേര്‍ എതിരായും നിലപാട് എടുത്തു. ഹരിശ്രി അശോകന്‍ അടക്കമുള്ള അതിഥികള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു പണ്ഡിറ്റ് ബിനു അടിമാലിയെ അടച്ചാക്ഷേപിച്ചത്. സന്തോഷ് പണ്ഡിറ്റ് - സ്റ്റാര്‍ മാജിക് വിഷയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

5

അതേസമയം, നേരത്തെ സ്റ്റാര്‍ മാജിക് ഷോയില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ സന്തോഷ് പണ്ഡിറ്റുമായി താരമതമ്യം ചെയ്ത് കമന്റ് പങ്കുവച്ചത്. ഈ കമന്റിനാണ് സാധിക ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയത്.

6

ആയാളുടെ കമന്റ് ഇങ്ങനെയായിരുന്നു, മലയാള സിനിമയുടെ വാഗ്ദ്ധാനം , One and only Lady super staar, Female സന്തോഷ് പണ്ഡിറ്റ്. ഈ കമന്റിന് സാധിക നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. സന്തോഷ് പണ്ഡിറ്റിനു എന്താടോ ഇത്ര വല്യ കുഴപ്പം ഒന്നുല്ലെങ്കിലും മറ്റുള്ളവരുടെ കാലുപിടിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നില്ലേ?

7

ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ അത്രയേ ഉള്ളു അല്ലാതെ താങ്കളെ പോലെ ഫുള്‍ ടൈം മറ്റുള്ളവരെ കുറ്റം പറഞ്ഞു അവരുടെ പോസ്റ്റില്‍ കളിയാക്കിയും പുച്ഛിച്ചും കമന്റും ഇട്ടു ഇങ്ങനെ നെഗറ്റീവാ ആയി ജീവിക്കല്ലല്ലോ? നാലാളു അറിയാനായി ഒരുപാട് കഷ്ടപെടുന്നുണ്ടല്ലേ? എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. all the best . and i am proud if i can be a female santhosh pandit- സാധിക കമന്റായി കുറിച്ചു.

8

അതേസമയം, സാധിക നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താങ്കല്‍ നല്‍കിയ മറുപടി ഉചിതമാണെന്നാണ് പലരും പറയുന്നത്. ഇതാദ്യമായ സാധിക ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത്. സാധിക പങ്കുവയ്ക്കുന്ന ചില ഫോട്ടോഷൂട്ടുകള്‍ക്ക് താഴെ സദാചാര കമന്റുമായി ഒരു വിഭാഗം രംഗത്തെത്താറുണ്ടായിരുന്നു. ഇവര്‍ക്കൊക്കെ താരം ചുട്ടമറുപടി സമയസമയത്ത് നല്‍കാറുണ്ട്.

9

നേരത്തെ ഒരാള്‍ സാധികയുടെ ഫോട്ടോയ്ക്ക് താഴെ അധിക്ഷേപിക്കുന്ന കമന്റ് പങ്കുവച്ചിരുന്നു, അതിന് താരം ചുട്ടമറുപടിയാണ് നല്‍കിയത്, ഇവള്‍ക്ക് ഇപ്പോ സീരിയലും സിനിമയും ഒന്നുമില്ലേ ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടല്‍ ആണല്ലോ പണിയെന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിന് ചുട്ടമറുപടിയാണ് താരം നല്‍കിയത്.

10

ചേട്ടന്‍ കേരളത്തില്‍ ഒന്നുമല്ലേ എന്നായിരുന്നു സാധിക യുവാവിന് നല്‍കിയ മറുപടി. താരം യുവാവിന് ചുട്ടമറുപടി നല്‍കിയതോടെ സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടികളാണ് നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ സാധികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. യുവാവിന്റെ കമന്റിന് താഴെ മറ്റുള്ളവരും മറുപടിയുമായി രംഗത്തെത്തി. നിനക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ ഇവിടെ വന്ന് കമന്റിടുന്നത്. കുറച്ച് മര്യാദയൊക്കെ ആകാം എന്നൊക്കെയായിരുന്നു കമന്റുകള്‍

Recommended Video

cmsvideo
  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | Oneindia Malayalam

  ബിനു അടിമാലിയെ കുറിച്ച് പറഞ്ഞതല്ല; ഷോയ്ക്കിടയിലെ ആ ഭാഗം കട്ട് ചെയ്തു..വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്ബിനു അടിമാലിയെ കുറിച്ച് പറഞ്ഞതല്ല; ഷോയ്ക്കിടയിലെ ആ ഭാഗം കട്ട് ചെയ്തു..വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ
  English summary
  A Netizen Called Sadhika Venugopal As Female Santosh Pandit; Actress befitting reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X