ഇവിടെ കമന്റിട്ടിട്ട്, ആ ലൗഡ് സ്പീക്കറില്‍ കുറ്റം പറയണം; രചനയുടെ ഫോട്ടോഷൂട്ടിന് കമന്റിട്ട സ്‌നേഹയ്ക്ക് മറുപടി
കൊച്ചി: മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രചന നാരായണന്‍കുട്ടി. ജയറാം ചിത്രം ലക്കി സ്റ്റാറിലൂടെയാണ് രചന സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. അടുത്തിടെ താരം ഫ്‌ളവേഴ്‌സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന ഷോയുടെ അവതാരകയായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രചന നിരവധി ഫോട്ടോഷൂട്ടുകളും പങ്കുവചയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് രചന പങ്കുവച്ച ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഭദ്രകാളിയുടെ രൂപവുമായാണ് രചന ഇത്തവണ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. കഴുത്തില്‍ നാരങ്ങാമാലയും ദേവം മുഴുവനും നില നിറം കൊണ്ട് പൂശി കയ്യില്‍ കാല്‍ത്തളയും ചുവന്ന വസ്ത്രത്തിലും ശരിക്കും കാളിയെ പോലെ തന്നെയാണ് രചന പ്രത്യക്ഷപ്പെട്ടത്. ഈ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്ത നടി സ്‌നേഹ കുമാറിന്റെ കമന്റും അതിന് ഒരു ആരാധകന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

രചനയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒട്ടേറെ താരങ്ങള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റുമായും രംഗത്തെത്തി. അങ്ങനെയാണ് നടി സ്‌നേഹയും ഫോട്ടോയ്ക്ക് താഴെ കമന്റായി എത്തിയത്. ലവ് ഇമോജിയടങ്ങുന്ന കമന്റാണ് സ്‌നേഹ ഒരു ചിത്രത്തിന് താഴെ കുറിച്ചത്. ഇതിന് ഒരു ആരാധകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.

'ആ ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കെട്ടോ'' എന്നാണ് സ്നേഹയുടെ കമന്റിന് ആര്‍. മൈക്കല്‍ എന്ന അക്കൗണ്ടില്‍ നിന്നുമെത്തിയ മറുപടി. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൗഡ് സ്പീക്കര്‍ എന്ന പരിപാടി നേരത്തെ വിവാദത്തിലായിരുന്നു. നടി സ്‌നേഹയും രശ്മിയും എത്തുന്ന ഷോയാണ് ലൗഡ് സ്പീക്കര്‍. നടിമാരായ എസ്തര്‍ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ലൗഡ് സ്പീക്കര്‍ വിവാദത്തിലായത്.

സിനിമ ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. ഈ ഷോയിലൂടെ നടിമാരായ ശ്രിന്ദ, എസ്തര്‍ അനില്‍ എന്നിവരെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണമാണ് രണ്ട് പേരും നേരിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി അവര്‍ പിന്നീട് എത്തിയിരുന്നു. ഇവര്‍ക്ക് ശ്രിന്ദ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു,.

ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയില്‍ ഇതാദ്യമായല്ല ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്ന് ശ്രിന്ദ പറയുന്നു. അവര്‍ ഇത് ചെയ്ത് പോരുന്നതാണ്. ഒരു പ്രത്യേക പ്രേക്ഷകരെ ആണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആളുകള്‍ക്ക് ടോക്സിക് ആയിട്ടുളള പരിപാടികള്‍ ആണ് നല്‍കുന്നത്. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് തന്റെ പെരുമാറ്റത്തില്‍ താന്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതുണ്ട് എന്നാണ് കരുതുന്നത്. അത് ടിവിക്കും സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ശ്രിന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

പ്രേക്ഷകരിലേക്ക് അവര്‍ കുത്തിവലയ്ക്കുന്ന ഇത്തരം ചിന്തകള്‍ വലി പ്രശ്‌നത്തിലേക്ക് മാറുമെന്നും ഈ ചിന്തകളുടെ ശക്തി നമ്മള്‍ തിരിച്ചറിയണമെന്നും ശ്രിന്ദ വ്യക്തമാക്കിയിരുന്നു. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ കൂട്ടായ തോല്‍വിയാണ്. ഞങ്ങളുടെ ഫോട്ടോഷൂട്ടിനെ കുറിച്ച് പറയുന്നവരില്‍ സ്ത്രീകളുമുണ്ട് എന്നതില്‍ അത്ഭുതം തോന്നിയിട്ടുണ്ടെന്നും ശ്രിന്ദ പറയുന്നു. ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതില്‍ ചാനലിന് കുഴപ്പമൊന്നുമില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും ശ്രിന്ദ പറയുന്നു.

അതേസമയം, പരിപാടിക്കെതിരെ ശ്രിന്ദ രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി ലൗഡ് സ്പീക്കറിലെ രശ്മി രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു രശ്മിയുടെ വിശദീകരണം. രശ്മി അനില്‍ എന്ന ഞാന്‍ ഒരിക്കലും ഒരു വ്യക്തിയേയും വിമര്‍ശിക്കുകയോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ലെന്നാണ് രശ്മി കുറിപ്പില്‍ പറഞ്ഞത്.

14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാനവള്‍ക്ക് നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്‌നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവര്‍ക്ക് ഒന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.

താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങള്‍ അതില്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ.

അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും. എസ്തര്‍, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോ ഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകള്‍ താരങ്ങളുടെ പ്രോഫഷന്റെ ഭാഗമാണന്നും ആണ്.

പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്.വീഡിയോ പൂര്‍ണ്ണമായല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമര്‍ശിച്ചിട്ടില്ല,തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്.ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്- രശ്മി കുറിച്ചു.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം: മുന്‍ മന്ത്രിയായ ബിജെപി നേതാവ് ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍


Click it and Unblock the Notifications
