സരിതയ്ക്ക് വേണ്ടിയൊരുക്കിയ ഈ പാട്ട് കേള്‍ക്കൂ...ഇഷ്ടപ്പെടും തീര്‍ച്ച
കുപ്രസിദ്ധിയാല്‍ താരപരിവേഷം കിട്ടിയ നാട്യക്കാരിയാണ് സരിത എസ് നായര്‍. സരിതയുടെ കാര്യത്തില്‍ 'ഒരൊറ്റ മൊഴി മതി നിങ്ങളുടെ ജീവിതം മാറാന്‍' എന്ന ന്യൂജനറേഷന്‍ ചൊല്ലും എറെ പ്രസിദ്ധമാണ്. സരിതയെ നായികയാക്കി പലരും പല കഥകളും ഉണ്ടാക്കി. സരിതയുടെ പേരില്‍ ഫേസ്ബുക്കില്‍ ധാരാളം ഹാസ്യ കമന്റു ബോക്‌സുകളുമുണ്ട്.
ഇവിടെയിപ്പോള്‍ ഇതാ സരിതയ്ക്ക് വേണ്ടി ഒരു പാരഡി. 'സരിതേ നിന്മൊഴിയിലെന്നുടെ ജന്മം പോക്കരുതേ' എന്ന് വരിയിലൂടെയാണ് പാട്ട് തുടങ്ങുന്നത്. ഈ വരി അമരം എന്ന ചിത്രത്തിലെ 'അഴകേ നിന്‍ മിഴി നീര്‍മിഴി കുളിരില്‍ തൂവരുതേ' എന്ന പാട്ടിന്റെ ടോണില്‍ പാടിനോക്കൂ.

ഫേസ്ബുക്കിലൂടെയാണ് പാട്ട് പ്രചരിക്കുന്നത്. പാട്ടിന്റെ വരികളുടെ സ്രഷ്ടാവ് ആരാണെന്ന കാര്യം വ്യക്തമല്ല. പക്ഷെ സരിതയെയും അബ്ദുള്ളക്കുട്ടിയെയും ബന്ധിപ്പിച്ചുകൊണ്ടെഴുതിയ ഈ പാട്ടിന് ഫേസ്ബുക്ക് ലോകത്തുനിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേട്ടു നോക്കൂ..

Post by Kadar Dim-bright.

നേരത്തെ അനുഭവം എന്ന ചിത്രത്തിലെ 'പെരിയാറേ പെരിയാറെ...' എന്ന് തുടങ്ങുന്ന പാട്ടിനും സരിതയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പാരഡി തയ്യാറാക്കിയിരുന്നു. 'സോളാറേ സോളാറെ സരിതേടെ തട്ടിപ്പിന്‍ തറവാടേ.. ചതിയും കൊണ്ട് കുലുങ്ങി നടക്കും തരികിട പെണ്ണാണു നീ..ഒരു തരികിട പെണ്ണാണു നീ...' എന്നായിരുന്നു വരികള്‍

Click it and Unblock the Notifications