എ സഹദേവനും ഇന്ത്യാവിഷന്‍ വിടുന്നു?
കൊച്ചി: ഇന്ത്യവിഷന്‍ എന്ന ചാനലിന്റ വളര്‍ച്ചയും തളര്‍ച്ചയും കണ്ടറിഞ്ഞ ചാനലിലെ എ സഹദേവനും പടിയിറങ്ങുന്നതായി റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ ഇന്ത്യാവിഷനിലെ സേവനം അവസാനിപ്പിച്ച് വിരമിയ്ക്കുനൊരുങ്ങുകയാണ് അദ്ദഹം. വിരമിയ്ക്കല്‍ അനുവദിയ്ക്കണമെന്ന് കാട്ടി അദ്ദേഹം മാനേജ്‌മെന്റിന് കത്ത് നല്‍കി. ഇന്ത്യാവിഷനിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് വിരമിയ്ക്കലിന് പിന്നിലെന്ന് സൂചന. ഒരു മലയാളം ന്യൂസ് പോര്‍ട്ടലിനോടാണ് അദ്ദേഹം താന്‍ വിരമിയ്ക്കുന്ന കാര്യം പറഞ്ഞത്.
24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതാരകനെന്ന നിലയിലാണ് ഇന്ത്യാവിഷന്‍ പ്രേക്ഷകര്‍ക്ക് സഹദേവനെ പരിചയം . ചാനലിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. 2002 മുതലാണ് അദ്ദേഹം ഇന്ത്യാവിഷനില്‍ എത്തുന്നത്. ഇതിന് മുന്‍പ് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

24 ഫ്രെയിംസിന്റഎ വേറിട്ട അവകരണ ശൈലിയിലൂടെ തന്നെ അദ്ദേഹം ഇതിനോടകം പ്രശസ്തനായിക്കഴിഞ്ഞു. നിലിവെ സാഹചര്യത്തില്‍ ഇന്ത്യാവിഷനില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീര്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയ മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് പലപ്രമുഖ മാധ്യമപ്രവര്‍ത്തകരും ചാനലില്‍ നിന്ന് രാജി വച്ചു.


Click it and Unblock the Notifications