രാമനാട്ടുകര ബൈപാസില്‍ പ്രേതമെന്ന് , പേടിപ്പിച്ച് കൊല്ലുന്ന വാട്ട്സ് ആപ് കഥ ഇങ്ങനെ, കാണൂ
കോഴിക്കോട്: കാലം ഇത്രയൊക്കെ മാറിയെങ്കിലും മലയാളികളുടെ പ്രേതപ്പേടി ഇതുവരേയും മാറിയിട്ടില്ല. എത്ര പേടിയില്ലെന്ന് പറഞ്ഞാലും ഒറ്റയ്ക്കാവുന്ന അവസരങ്ങളില്‍ ഈ പ്രേതപ്പേടി നമ്മെ തേടിവരുമെന്ന് ഉറപ്പ്. എന്നാല്‍ പേടിപ്പിച്ച് കൊല്ലാനായി ഇറങ്ങിയിരിയ്ക്കുകയാണ് ചിലര്‍. പ്രത്യേകിച്ചും ഡ്രൈവര്‍മാരെ ലക്ഷ്യം വച്ച്.
സത്യമോ മിഥ്യയോ എന്നറിയില്ല. എന്നിരുന്നാലും കോഴിക്കോട് രാമനാട്ടുകരയെപ്പറ്റി വാട്ട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്ന കഥ ഇങ്ങനെയാണ് (പേടിയുള്ളവര്‍ വായിക്കരുത്...മുന്നറിയിപ്പ്). തൊണ്ടയാട്-രാമനാട്ടുകര ബൈപാസില്‍ അഴിഞ്ഞിലം ജംഗ്ഷന് സമീപം പ്രേതത്തിന്റെ വിഹാര കേന്ദ്രമെന്നാണ് പ്രചാരണം. ചില അനുഭവസ്ഥരുടെ സാക്ഷ്യപത്രമാണ് ഇത്തരത്തില്‍ പ്രചരിയ്ക്കുന്നത്.

കഥ ഇങ്ങനെ
വിജനമായ പാതയിലൂടെ വാഹനമോടിച്ച് വരുമ്പോള്‍ മുന്നില്‍ വളരെ പെട്ടന്ന് ഒരു സ്ത്രീ രൂപം. ഡ്രൈവര്‍ ഭയപ്പെട്ട് ബ്രേക്ക് ചവിട്ടും . രൂപം അപ്രത്യക്ഷമാകും. ഇതാണ് കഥ. ഒരുപാട് ഫേക്ക് ന്യൂസുകള്‍ പ്രചരിയ്ക്കുന്ന വാട്ട്‌സ് ആപ്പില്‍ ഏറെ പോപ്പുലറായ ഒരു കഥയാണ് ഈ പറഞ്ഞത്

ചിത്രങ്ങളോടെ
ഇനി യക്ഷിക്കഥ വിശ്വസിയ്ക്കാന്‍ മടിച്ചാലോ തെളിവുകളുമായിട്ടല്ലേ കഥയുടെ കഥാകാരന്‍മാര്‍ ഇറങ്ങിയിരിയ്ക്കുന്നത്. രാമാനാട്ടുകരയിലെ യക്ഷിയുടെ ചിത്രങ്ങളും വാട്ട്‌സ് ആപ്പില്‍ സുലഭമാണ്.

പ്രൊഫഷണല്‍ അല്ല കേട്ടോ
റോഡില്‍ അലഞ്ഞും നടക്കുന്നതും വാഹനത്തിന് മുകളില്‍ ഇരിയ്ക്കുന്നതും മറ്റുമായ ചിത്രങ്ങളാണ്. അത്ര പ്രൊഫഷണലായി ചെയ്തതല്ലെങ്കിലും സംഭവം നന്നായി ഓടുന്നുണ്ട്

വെല്‍ക്കും ടും രാമനാട്ടുകര..നൈസ് ടു മീറ്റ് യൂ
തൊണ്ടയാട്-രാമനാട്ടുകര ബൈപാസില്‍ അഴിഞ്ഞിലം ജംഗ്ഷന് സമീപമാണ് പ്രേതത്തിന്റെ വിഹാം കേന്ദ്രമെന്ന്. അല്ല ഒരു സംശയം യക്ഷിയ്‌ക്കെന്താ അഴിഞ്ഞിലത്ത് കാര്യം . വേറേ സ്ഥലമൊന്നും കിട്ടിയില്ലേ ബൈപാസില്‍. അല്ല പിന്നേ

പേടിയാവണേ....
അടുത്തിടെ സ്വിഫ്റ്റ് കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചതോടെയാണ ്‌പ്രേത കഥയ്ക്ക് ശരിയ്ക്കും ജീവനും ആരോഗ്യവും ഒക്കെ വച്ചത്. പ്രേതം നടുറോഡില്‍ നില്‍ക്കുകയായിരുന്നെന്നും ഭയപ്പെട്ട ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ മറഞ്ഞുവെന്നുമാണ് കഥ. എന്തായാലും ഇവിടെ നടക്കുന്ന അപകടങ്ങളെല്ലാം പാവം ആ യക്ഷിപ്പെണ്ണിന്റെ തലയില്‍ ആവുകയാണ്.
പുതിയതൊന്നും ഇല്ലേ
സാമൂഹ്യ മാധ്യമങ്ങളില്‍ പലതവണ പ്രചരിച്ച പ്രേത കഥകളിലെ ചിത്രങ്ങളാണേ്രത ഇക്കുറി രാമനാട്ടുകരയിലെ പ്രേത കഥയിലും പ്രചരിയ്ക്കുന്നത്. അല്ലൊരു സംശയം എന്തായാലും ചിലര് പേടിപ്പിയ്ക്കാന്‍ തയ്യാറായി ഇറങ്ങി അറ്റ് ലീസ്റ്റ് പുതിയ പടങ്ങളെങ്കിലും ഇട്ടൂടേടോ?


Click it and Unblock the Notifications
