വോട്ടുകള്‍ വാരികൂട്ടാനല്ലാതെ മദ്യവും മയക്കുമരുന്നും തുടച്ചുനീക്കാന്‍ 'മോദീജി' നിങ്ങള്‍ക്ക് കഴിഞ്ഞോ..
തൃശൂര്‍: പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത യുവത്വം ഇന്നും നിലനില്‍ക്കുന്ന എന്നതിന്റെ തെളിവാണ് തൃശൂര്‍കാരി പെണ്‍കുട്ടി ആനിയുടെ ആറു മിനിട്ട് ദൈ്യര്‍ഘ്യമുള്ള വീഡിയോ. വെറും വീഡിയ മാത്രമല്ല ഇത്. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു കൊണ്ടാണ് പത്താം ക്ലാസ്സുകാരി സംസാരിക്കുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാരും ആരോഗ്യവാന്മാരായിരുന്നാന് രാജ്യം ആരോഗ്യമുള്ളതും സുശക്തവുമായി തീരുമെന്ന് ഒരിക്കല്‍ മോദി പറഞ്ഞ വാക്കുകള്‍ എടുത്ത് ചോദിച്ചു കൊണ്ട് ഡ്രഗ്സ് മാഫിയകളുടെ പിടിയില്‍പ്പെട്ട ഇന്ത്യയിലെ ജനങ്ങള്‍ ആരോഗ്യവാന്മാരാണോ എന്ന് ആനി ആവര്‍ത്തിച്ച് ചോദിക്കുന്നു.

പലര്‍ക്കും ചെയ്യന്‍ കഴിയാത്തത് നിങ്ങള്‍ ചെയ്തു എന്നാല്‍
ഇന്ത്യന്‍ പ്രധാന മന്ത്രി എന്ന നിലയില്‍ പലര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മദ്യവും മയക്കുമരുന്നും തുടച്ച് നീക്കാന്‍ ഒരു ചെറുവിരല്‍ അനക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ എന്നാണ് ആനിയുടെ ആദ്യത്തെ ചോദ്യം.

മയക്കുമരുന്ന് തീവ്രവാദത്തേക്കാള്‍ ഭയപ്പെടുത്തുന്നു
ഇന്ത്യയുടെ യൗവ്വനത്തെ പിടികൂടിയിരിക്കുന്ന മയക്കുമരുന്ന് ശ്യംഖലകള്‍ തീവ്രവാദത്തേക്കാള്‍ ഭയാനകമാണ്. ഇത് തുടച്ച് നീക്കാന്‍ താങ്കള്‍ക്ക് ചെറിയ ചുവടെങ്കിലും സ്വീകരിക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു മാറ്റത്തിന്റെ തുടക്കമാകും, ലോകത്തിന് മുന്നില്‍ ഇന്ത്യ അറിയപ്പെടും.

നിയമങ്ങള്‍ ശക്തമാക്കണം
ഇന്ത്യയിലെ നിയമങ്ങള്‍ ഇതിനെ നീക്കം ചെയ്യാന്‍ നിലവില്‍ ശക്തമല്ല. യുവാക്കള്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നില്ല എന്ന് പൂര്‍ണമായും പറയുന്നിലെങ്കില് പോലും ഇത്തരം മയക്കുമരുന്നു കേസുകളില്‍ പ്രതികളാകുന്നവര്‍ വീണ്ടും ആ വഴിയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്.

നല്ല വിദ്യഭ്യാസമാണ് നല്ല ശിക്ഷണം
യുവാത്വത്തിന് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് ഏറ്റവും നല്ല ശിക്ഷണമെന്ന് പറയുന്നു. യുഎസില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്.

സാധ്യമല്ലാത്തത് ഒന്നുമില്ല
യുഎസ് പ്രസിഡന്റ് ആയിരുന്ന കെനഡി പറഞ്ഞ വാക്കുകള്‍ തിരുത്തുകയാണ് ആനി. ചന്ദ്രനില്‍ എത്തുക അസാധിയമായ കാര്യമാണ് എന്നായിരുന്നു കെനഡി പറഞ്ഞത്.എന്നാല്‍ ശാസ്ത്രം അത് സാധ്യമാക്കി. അത് പോലെ തന്നെയാണ് ലഹരിയും. സാധ്യമല്ലെന്ന് ആവര്‍ത്തച്ചു പറയുന്ന കാര്യം നിസംശയം തുടച്ച് നീക്കാന്‍ സാധിക്കും.

ഒബാമ പറഞ്ഞ വാക്കുകള്‍
കാന്‍സര്‍ എന്ന മഹാവ്യാധിയെ തുടച്ച് നീക്കാന്‍ സാധിക്കില്ലെന്ന് ലോകം പറഞ്ഞപ്പോള്‍, അത് സാധ്യമാണെന്ന് ഒബാമ പറഞ്ഞു. മദ്യവും മയക്കുമരുന്നു ലഹരിയും നിങ്ങള്‍ ഉപേക്ഷിക്കൂ കാന്‍സര്‍ തുടച്ച് മാറ്റാം എന്നാണ് പറഞ്ഞത്.

കേരളത്തില്‍ നടന്നത് എന്താണ്
കേരളത്തില്‍ മദ്യ നിരോധനം നടപ്പാക്കുക എന്ന യുദ്ധം തൊടുത്ത് വിടുന്നതിലൂടെ വോട്ട് ബാങ്കുകളില്‍ വോട്ടുകള്‍ നിറയ്ക്കുക മാത്രമായിരുന്നു രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം. ഇന്നും കേരളം മദ്യ മുക്തമായില്ല എന്നതാണ് സത്യം.ഞാന്‍ നിങ്ങളെ വെല്ലവിളിക്കുന്നു
ഇന്ത്യയില്‍ നിന്ന് മദ്യവും മയക്കുമരുന്നു തുടച്ച് നീക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിങ്ങളെ വെല്ലുവിളിക്കുന്നു... ഇത്രയും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications