Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 5 ലേക്ക് പോകാത്തതിന് യഥാർത്ഥ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ആരതി പൊടി

കൊച്ചി: ബിഗ് ബോസ് സീസൺ 5 ആരംഭിക്കാനിരിക്കെ പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്ന പേരുകളിൽ ഒന്നായിരുന്നു ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവായ ആരതി പൊടിയുടേത്. റോബിനെ പോലെ തന്നെ വലിയ പിന്തുണയുള്ള ആരതി എത്തുന്നതോടെ മത്സരം പൊടിപാറുമെന്നൊക്കെയായിരുന്നു റോബിൻ ആരാധകര്‍ അന്ന് പ്രതീക്ഷ പങ്കുവെച്ചത്.

എന്നാൽ ആരാധകരെ നിരാശരാക്കി ബിഗ് ബോസിലേക്ക് താൻ ഇല്ലെന്ന് ആരതി പിന്നീട് വ്യക്തമാക്കി. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5 ൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആരതി. യുടുസീ അഭിമുഖത്തിലാണ് ആരതിയുടെ പ്രതികരണം. റോബിനെ എന്തുകൊണ്ട് പ്രണയിച്ചുവെന്നും അഭിമുഖത്തിൽ ആരതി മനസ് തുറക്കുന്നുണ്ട്. വായിക്കാം

aratipodi-

'റോബിനോട് യെസ് എന്ന് പറയുമ്പോൾ എന്റെ മനസിൽ വ്യക്തമായൊരു ധാരണ ഉണ്ടായിരുന്നു. അങ്ങനെയൊരു പാട്ണറെ എനിക്ക് ആ സമയത്ത് വേണമായിരുന്നു. പിന്നെ ആ സമയത്ത് ഫിനാൻഷ്യലി ഇന്റിപെന്റന്റ് ആയി നിൽക്കുന്നൊരാളായിരുന്നു ഞാൻ. റോബിനോട് യെസ് പറഞ്ഞപ്പോൾ പോലും സമയമെടുത്ത് മനസിലാക്കി ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്നായിരുന്നു ഞാൻ പറഞ്ഞത്.

പിന്നെ എനിക്ക് വ്യക്തിപരമായി ചില വിഷമങ്ങൾ ഉള്ള സമയം കൂടിയായിരുന്നു അത്. എന്റെ ജീവിത്തതിലെ ഏറ്റവും വലിയ ഭാഗ്യം എന്റെ അച്ഛനാണ്. അദ്ദേഹമാണ് എന്റെ ഒപ്പം എപ്പോഴും ഉണ്ടായിരുന്നത്. അച്ഛന് ശേഷം ദൈവം തന്നൊരു സമ്മാനമായാണ് ഞാൻ ഡോക്ടറെ കാണുന്നത്. ആ ഒരു വ്യക്തി വന്നതിന് ശേഷമാണ് ഞാൻ ജീവിതത്തിൽ സന്തോഷിച്ചിരിക്കുന്നത്.

മറ്റൊരാൾ ഉണ്ടാക്കിയ കുത്തിതിരിപ്പ് കൊണ്ട് മാത്രമാണ് ഒരു തെറ്റിധാരണ ഒരിടയ്ക്ക് ഞങ്ങൾക്കിടയിൽ വന്നത്. അല്ലാതെ ഞങ്ങൾ തമ്മിൽ മറ്റൊരു പ്രശ്നവുമില്ല. എന്റെ പ്രൊഫഷൻ പോലും വലിച്ചിട്ട് ഡീഗ്രേഡ് ചെയ്തിട്ടും ഞാൻ ഇട്ടിട്ട് പോയിട്ടില്ല. ഫെയിം കണ്ട് വന്നയാൾക്കെ അത് പോകുമ്പോൾ ഇട്ടിട്ട് പോകേണ്ട ആവശ്യം ഉള്ളൂ.

ഡോ റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ മനസിലാക്കിയ ആളാണ് ഞാൻ.അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ എന്ത് നെഗറ്റീവ് വന്നാലും ഞാൻ റോബിനൊപ്പം തന്നെ ഉണ്ടാകും', ആരതി പറഞ്ഞു.

ഒരാൾ എന്നെ വിളിച്ച് പറഞ്ഞത് റോബിന് ഇടിഞ്ഞ് പൊളിയാറായ വീടാണ് എന്നായിരുന്നു. അവരോട് ഞാൻ പറഞ്ഞത് സാരില്ല അങ്ങനെയുള്ള വീട് എനിക്ക് ഇഷ്ടമാണെന്നാണ്. ഫെയിം ഇല്ലെന്നും പണമില്ലെന്നുമൊക്കെ അറിയുമ്പോൾ ഇട്ടിട്ട് പോകും എന്നാണ് പലരും കരുതുന്നത്. എന്നെ സംബന്ധിച്ച് എന്നോട് കാണിച്ചിരുന്ന കാര്യങ്ങളിൽ മാത്രം മാറ്റം വരാതിരുന്നാൽ മതി എന്നത് മാത്രമാണ്', ആരതി പറഞ്ഞു.

ഒരാളുടെ നല്ലവശം മാത്രം കണ്ട് ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ഒരു വ്യക്തി എന്ന നിലയിൽ അയാളുടെ നല്ലതും മോശവും എല്ലാം മനസിലാക്കി ഇഷ്ടപ്പെടുന്നതാണ് കാര്യം. ആരതി വളരെ അധികം പിന്തുണയ്ക്കുന്ന ആളാണ്. ഡീഗ്രേഡിങ് ഒക്കെ നടക്കുമ്പോഴും എന്നെ പിന്തുണച്ച ആളാണെന്നായിരുന്നു റോബിൻ പറഞ്ഞത്.

അതേസമയം ബിഗ് ബോസ് സീസൺ 5 ലേക്ക് തന്നേയും വിളിച്ചിരുന്നുവെന്ന് അഭിമുഖത്തിൽ ആരതി പറഞ്ഞു. 'എന്നെ നേരിട്ട് വിളിച്ചിരുന്നു. പക്ഷേ ആ ഷോ ഫോളോ ചെയ്യുന്ന ആളല്ല ഞാൻ , മാത്രമല്ല പങ്കെടുക്കണമെന്ന് താത്പര്യവും ഇല്ല. എന്റെ സിനിമ റിലീസാകുന്ന സമയം കൂടിയായിരുന്നു ഇത്. ഈ സമയത്ത് ഷോയിലായിരുന്നു ഞാനെങ്കിലോ, ഇതൊന്നും കാണാൻ സാധിക്കുമായിരുന്നില്ല', ആരതി പൊടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+