Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഷിക് അബു 'കളക്ടര്‍ ബ്രോ'യുടെ ഫാന്‍ ആണ്... ആരാണ് ഈ കളക്ടര്‍ ബ്രോ?

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ ആണ് ഇപ്പോള്‍ ഐഎഎസ്സുകാര്‍ക്കിടയിലെ താരം. ഐഎസ്സുകാര്‍ക്കിടയില്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയിലും അദ്ദേഹം ഒരു താരം തന്നെയാണ്.

അതിന് കാരണവും ഉണ്ട്. അത്രത്തോളം നല്ലതും വ്യത്യസ്തവും ആയ പദ്ധതികളാണ് അദ്ദേഹം കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നത്. ഇങ്ങനെയുള്ള ഒരു കളക്ടറോട് ആരാധന തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ ഫാന്‍ ആണ് താന്‍ എന്നാണ് കഴിഞ്ഞ ദിവസം ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആഷിക് മാത്രമല്ല, മറ്റ് പലരും കളക്ടറുടെ ഫാന്‍ ആണ്. കാരണം ഒന്ന് നോക്കിയാലോ...

ഓപ്പറേഷന്‍ സുലൈമാനി

ഓപ്പറേഷന്‍ സുലൈമാനി

കോഴിക്കോട് നഗരത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ആരും വിശന്നിരിയ്ക്കരുത്. അതായിരുന്നു ഓപ്പറേഷന്‍ സുലൈമാനി പദ്ധതി. ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ ആവിഷ്‌കരിച്ച പദ്ധതി വിജയകരമായി തുടര്‍ന്ന് പോകുന്നു.

ഏയ് ഓട്ടോ

ഏയ് ഓട്ടോ

ആവശ്യത്തിന് ഓട്ടോ കിട്ടുക എന്നത് എല്ലാരുടേയും പ്രശ്‌നമാണ്. ഏയ് ഓട്ടോ എന്ന മൊബൈല്‍ ആപ് ആണ് പ്രശാന്ത് നായര്‍ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ വച്ചത്. നിങ്ങളുടെ 'വിരല്‍ത്തുമ്പില്‍' എത്തും ഓട്ടോറിക്ഷ.

സവാരിഗിരിഗിരി

സവാരിഗിരിഗിരി

മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗ് ആണ് ഇതെന്ന് ധരിച്ചാല്‍ തെറ്റിപ്പോയി. കോഴിക്കോട്ടെ കുട്ടികളുടെ യാത്രാ പ്രശ്‌നം പരിഹരിയ്ക്കാനുള്ള കളക്ടറുടെ പദ്ധതിയാണിത്.

മണ്‍സൂണ്‍ ഫോട്ടോഗ്രാഫി

മണ്‍സൂണ്‍ ഫോട്ടോഗ്രാഫി

മഴയെ വെറുക്കാതെ സ്‌നേഹിയ്ക്കണം എന്നാണ് കോളിക്കോട് കളക്ടര്‍ പറഞ്ഞത്. കോഴിക്കോടിന്റെ മഴഭംഗി പകര്‍ത്താന്‍ നടത്തിയ മണ്‍സൂണ്‍ ഫോട്ടോഗ്രാഫി മത്സരവും ക്ലിക്ക് ആയി.

കാംപാഷനേറ്റ് കോഴിക്കോട്

കാംപാഷനേറ്റ് കോഴിക്കോട്

കളക്ടര്‍ പുതിയതായി തുടങ്ങുന്ന പദ്ധതിയാണ് 'കംപാഷനേറ്റ് കോഴിക്കോട്'. ഇത് എങ്ങനെ ആയിരിയ്ക്കും എന്നാണ് എല്ലാവരും ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്.

കളക്ടര്‍ ബ്രോ

കളക്ടര്‍ ബ്രോ

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജില്ലാ കളക്ടര്‍ ഏവര്‍ക്കും എപ്പോഴും സമീപിയ്ക്കാവുന്ന ഒരാളാണ്. അതുകൊണ്ട് തന്നെയാണ് 'കളക്ടര്‍ ബ്രോ' എന്ന് ഫേസ്ബുക്കിലെ വിളിപ്പേര്!!!

ഗോ ടു യുവര്‍ ക്ലാസ്സസ്

ഗോ ടു യുവര്‍ ക്ലാസ്സസ്

കാലവര്‍ഷം കനത്തതിനാല്‍ അവധി വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഫേസ്ബുക്കില്‍ പ്രശാന്ത് നായരുടെ മറുപടി ഇങ്ങനെ ആയിരുന്നു- ഗോ ടു യുവര്‍ ക്ലാസ്സസ്. ഇത് ഫേസ്ബുക്കില്‍ വന്‍ ഹിറ്റ് ആയി.

ആഷിക് അബുവിന്റെ ആരാധന

ആഷിക് അബുവിന്റെ ആരാധന

കംപാഷനേറ്റ് കോഴിക്കോടിന്റെ ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ്, താന്‍ കളക്ടറുടെ ഫാന്‍ ആണെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ പറഞ്ഞത്.

എല്ലാ അബുവും?

എല്ലാ അബുവും?

ആഷിക് അബു കളക്ടറുടെ ആരാധകന്‍ ആയതുകൊണ്ട് ആ പേരുള്ള എല്ലാവരും അങ്ങനെ ആകണം എന്നില്ല. കളക്ടര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു ഉന്നയിച്ച വിമര്‍ശനങ്ങള്‍ വലിയ വിവാദമായിരുന്നു.

 കമ്യൂണിസ്റ്റ് കളക്ടര്‍?

കമ്യൂണിസ്റ്റ് കളക്ടര്‍?

പ്രശാന്ത് നായരെ കെസി അബു അന്ന് വിശേഷിപ്പിച്ചത് കമ്യൂണിസ്റ്റ് കളക്ടര്‍ എന്നായിരുന്നു. എന്തായാലും രണ്ട് പേരും തമ്മില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നും ഇല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+