'സഖാവ് കുപ്പായം' അഴിച്ച് വയ്ക്കാന്‍ പറഞ്ഞ വിദ്വാന് ആഷിഖ് അബു കൊടുത്ത മറുപടി
ഫേസ്ബുക്കില്‍ സജീവമായ സംവിധായകനാണ് ആഷിഖ് അബു. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ തന്റെ നിലപാടുകള്‍ ആഷിഖ് അബു പരസ്യമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ റാണി പത്മിനിയുടെ പോസ്റ്റര്‍ ഫേസ്ബുക്കിലിട്ട ആഷിഖ് അബുവിനെ പരിഹസിച്ച് ഒരു കമന്റ് വന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി വീണ്ടും താരമായിരിയ്ക്കുകയാണ് ആഷിഖ് അബു.
'സഖാവ് കുപ്പായം കുറച്ച് ദിവസത്തേയ്ക്ക് അഴിച്ച് വച്ചേക്ക് പടത്തിന് കോട്ടം തട്ടണ്ട എല്ലാ ആശംസകളും' എന്നായിരുന്നു കമന്റ്. ഈ കമന്റിന് നല്ല ഉഗ്രന്‍ മറുപടിയാണ് ആഷിഖ് അബു നല്‍കിയത്.

കോട്ടം തട്ടുമേ പറഞ്ഞേക്കാം
റാണി പത്മിനിയുടെ പോസ്റ്ററിന് ആരാധകന്‍ ഇട്ട കമന്റ് ഇങ്ങനെ...സഖാവ് കുപ്പായം കുറച്ച് ദിവസത്തേയ്ക്ക് അഴിച്ച് വച്ചേക്ക് പടത്തിന് കോട്ടം തട്ടണ്ട എല്ലാ ആശംസകളും

കോട്ടം തട്ടട്ടേ
ആരാധകന്റെ പേരെടുത്ത് പറഞ്ഞ് ആഷിഖ് കമന്റിന് മറുപടി നല്‍കി. അങ്ങനെ തട്ടണ കോട്ടം അങ്ങ് തട്ടട്ടേ എന്നായിരുന്നു മറുപടി.

നിരന്തരം
ഫേസ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന ആളാണ് ആഷിഖ് അബു

പ്രതീക്ഷിച്ചിട്ടുണ്ടാകില്ല
എന്തായാലും കമന്റിട്ട് പരിഹസിയ്ക്കുന്നവര്‍ക്കെതിരെ നടിമാര്‍ മാത്രമല്ല സംവിധായകനും രംഗത്തെത്തിയിരിയ്ക്കുകയാണ്

റാണി പത്മിനി
മഞ്ജു വാര്യര്‍ റീമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് റാണി പത്മിനി
|
ഫേസ്ബുക്ക് പോസ്റ്റ്
ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
#RaniPadmini #October23rd
Posted by Aashiq Abu onWednesday, September 30, 2015












Click it and Unblock the Notifications