മഹേഷിന്‍റെ പ്രതികാരം ഫേസ്ബുക്കില്‍ കണ്ടു, ആഷിക് അബുവിന് ടിക്കറ്റ് കാശ് നല്‍കുമെന്ന് യുവാവ്

തിരുവനന്തപുരം: റിലീസാകുന്നതിന് മുന്‍പും തൊട്ടടുത്ത ദിവസങ്ങളിലുമൊക്കെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കാവുന്നത് പുതിയ സംഭവമൊന്നുമല്ല. ചോര്‍ന്ന് കിട്ടുന്ന ഇത്തരം സിനിമകള്‍ കാണാനും ഒട്ടേറെയാളുകളുണ്ട്. നിര്‍മ്മാതാവിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന് ഒന്നാണ് സിനിമയുടെ വ്യാജസിഡി ഇറങ്ങുന്നതും സിനിമ ഓണ്‍ലൈനില്‍ ലീക്കാവുന്നതുമൊക്കെ. എന്നാല്‍ ഫേസ്ബുക്കില്‍ മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമ കണ്ട യുവാവ് ചിത്രത്തിന്റെ നിര്‍മ്മാതാവും മുന്‍നിര സംവിധാകനുമായ ആഷിക് അബുവിനോട് ടിക്കറ്റ് കാശ് നല്‍കാമെന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നു.

സോഷ്യല്‍ മീഡിയകളിലും മറ്റും പുതിയ ചിത്രങ്ങള്‍ പ്രചരിയ്ക്കുമ്പോള്‍ അവ കാണുകയും പ്രചരിപ്പിയ്ക്കുകയുമൊക്കെ ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തനാവുകയാണ്കാനഡക്കാരനായ ഈ മലയാളി യുവാവ്.

Maheshintea Prathikaram

ഫേസ്ബുക്കിലാണ് സിനിമ കണ്ടതെന്നും നിര്‍മ്മാതാവിന്റെ ബാങ്ക് അക്കൗണ്ട് നമ്പരും എഎഫ് എസ് സി കോഡും നല്‍കിയാല്‍ ചിത്രം കണ്ടതിനുള്ള ടിക്കറ്റ് നിരക്ക് നല്‍കാമെന്നുമാണ് യുവാവ് പറയുന്നത്. മറ്റാരൊടുമല്ല യുവാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത് മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മ്മാതാവായ സാക്ഷാല്‍ ആഷിക് അബുവിനോട് തന്നെ. ആഷിക് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്‌ററിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാൻ 'മഹേഷിന്റെ പ്രതികാരം' ഫേസ്ബുക്കിൽ കണ്ടു പോയ്‌. പട്ടിണിയിൽ ഇരിക്കുന്നവന്റെ മുൻപിൽ പാൽപായസം കൊണ്ട് വെച്ചത്പോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാൻ കാനഡയിൽ താമസിക്കുന്ന സ്ഥലലത്ത് മലയാളം പടം കാണാൻ ഉള്ള സൌകര്യം ഇല്ല. അത്കൊണ്ടാണ് ഞാൻ കണ്ടുപോയത്.
പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്ങിൽ ഞാൻ ഈ message അയക്കില്ലയിരുന്നു. M.P ഞാൻ ഈ ഇടയ്ക്ക് കണ്ടത്തിൽ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാൻ ചേട്ടായ്ക്ക് പൈസ അയച്ചു തരാൻ തീരുമാനിച്ചു. ഞാൻ 'ലീല' ഓൺലൈനിൽ കണ്ടപ്പോൾ $20 ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.

The movie was awesome.!!

Thank you Jerry..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+