Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഷിക് അബു കഞ്ചാവിനെ പ്രകീര്‍ത്തിയ്ക്കുകയാണോ... ഇത് നോക്കൂ

ആഷിക് അബു എന്നും മാധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തയാണ്. കൊച്ചി കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിന്റെ പേര് വലിച്ചിഴച്ചത് ഉണ്ടാക്കിയ വിവാദമൊന്നും ആരും മറന്നിട്ടുണ്ടാവില്ല.

നവസിനിമാക്കാരെല്ലാം കഞ്ചാവിനും മയക്കുമരുന്നിനും ഒക്കെ അടിമകളാണെന്ന് ഒരു ആക്ഷേപം നിലവിലുണ്ട്. അതിനെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

എന്നാലിപ്പോള്‍ പറയാന്‍ പോകുന്നത് ആഷിക് അബുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ്. ആഷിക് അബു കഞ്ചാവ് നിരോധനം നീക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ?

അമേരിക്കന്‍ സ്ഥിരീകരണം

അമേരിക്കന്‍ സ്ഥിരീകരണം

ക്യാന്‍സര്‍ കോശങ്ങളെ കൊല്ലാന്‍ കഞ്ചാവിന് കഴിയുമെന്ന് അമേരിയ്ക്ക് സ്ഥിരീകരിയ്ക്കുന്നു. കഞ്ചാവ് നിയമവിധേയമാക്കിയേക്കും- എന്ന വാര്‍ത്തയാണ് ആഷിക് ഷെയര്‍ ചെയ്തിരിയ്ക്കുന്നത്

പോസ്റ്റ് ഇതാ

ക്യാന്‍സര്‍ ജീവിത ശൈലീ രോഗമായി മാറിയ കാലത്ത് ഒരു വാര്‍ത്ത- എന്നാണ് ആഷിക് അബു പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

കണ്ടെത്തലെന്താ

കണ്ടെത്തലെന്താ

അമേരിക്കയിലെ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാലങ്ങളായി നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോള്‍ പുറത്തായിരിയ്ക്കുന്നത്. അര്‍ബുദ കോശങ്ങളെ കൊല്ലാന്‍ കഞ്ചാവിന് കഴിയുമെന്ന്.

മനുഷ്യരിലോ

മനുഷ്യരിലോ

മനുഷ്യരിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് കഞ്ചാവ് ഉപയോഗിയ്ക്കാന്‍ പറ്റുമോ എന്ന് ഇനിടും ഉറപ്പായിട്ടില്ല കെട്ടോ. എലികളില്‍ മാത്രമാണ് ഇപ്പോള്‍ പരീക്ഷണം വിജയിച്ചിട്ടുള്ളത്.

വ്യക്തമായ തെളിവല്ല

വ്യക്തമായ തെളിവല്ല

ഗവേഷണം നടത്തിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ പറയുന്നത് ഇപ്പോഴത്തെ ഫലങ്ങള്‍ വ്യക്തമായ തെളിവുകളല്ല എന്നാണ്.

അമേരിക്കയിലും നിരോധനം

അമേരിക്കയിലും നിരോധനം

ഇന്ത്യയിലെ പോലെ തന്നെയാണ് അമേരിക്കയിലും കഞ്ചാവിന്റെ സ്ഥിതി. ശക്തമായ നിരോധനം ഉണ്ട്. എന്നാല്‍ വാഷിങ്ടണ്‍, അലാസ്‌ക തുടങ്ങിയ സ്‌റ്റേറ്റുകളില്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിയ്ക്കാം.

മികച്ച പ്രതികരണം?

മികച്ച പ്രതികരണം?

ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകൊണ്ട് ആയിരത്തിലധികം ലൈക്കുകളും ഇരുനൂറിലധികം ഛെയറുകളും ലഭിച്ചു.

സിഗററ്റ് വലിച്ച് മരിച്ചിട്ടുണ്ട്, പക്ഷേ

സിഗററ്റ് വലിച്ച് മരിച്ചിട്ടുണ്ട്, പക്ഷേ

സിഗററ്റ് വലിച്ച് ഒരുപാട് പേര്‍ മരിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവടിച്ച് ആരെങ്കിലും മരിച്ചതായി ഇതുവരെ കേട്ടിട്ടില്ലെന്നാണ് കമന്റുകളില്‍ ഒന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+