കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ, മൃഗങ്ങളൊന്നുമല്ല നമ്മള്‍; അമൃതയ്ക്ക് വേണ്ടി സംസാരിച്ച് അഭിരാമി

നടന്‍ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും വിവാഹവും വിവാഹ മോചനവും വലിയ വാര്‍ത്തകളും ചര്‍ച്ചകളുമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ബാലയും അമൃതയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെ ലീക്ക് ആയിരിക്കുകയാണ്.

ബാലയ്ക്ക് മകള്‍ അവന്തികയെ കാണിക്കാന്‍ അമൃത സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് പ്രചരിച്ച ഓഡിയോ അതിവേഗം വൈറലാവുകയും ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ വിശദീകരണവുമായി അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സഹോദരി അഭിരാമിയും ഇക്കാര്യത്തില്‍ അമൃതയ്ക്ക് വേണ്ടി സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

അഭിരാമിയുടെ കുറിപ്പ്

അഭിരാമിയുടെ കുറിപ്പ്

കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങള്‍ക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍. ഈ കാലത്തില്‍ വേണ്ടത് തമ്മില്‍ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്.

ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ

ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ

മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍. കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ ..നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത്- തെറ്റിധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച അച്ഛന്‍ 'അമ്മ സഹോദരി സഹോദരന്മാര്‍ എന്നാണ് അഭിരാമി കുറിപ്പില്‍ പറയുന്നത്.

അമൃതയുടെ വിശദീകരണം

അമൃതയുടെ വിശദീകരണം

അതേസമയം, പ്രചരിക്കുന്ന ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി അമൃത സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍. പ്രചരിക്കുന്നത് ഫോണ്‍ കോളിന്റെ ഒരു ഭാഗം മാത്രമാണെന്നും തുടര്‍ന്ന് സംഭവിച്ചത് എന്താണെന്നും അമൃത പറയുന്നു.

ബാല ഫോണ്‍ എടുത്തില്ല

ബാല ഫോണ്‍ എടുത്തില്ല

ബാലയുടെ കോള്‍ വന്നതിന് പിന്നാലെ തന്നെ താന്‍ അമ്മയെ വിളിക്കുകയും തുടര്‍ന്ന് അമ്മ ബാലയെ തിരിച്ചു വിളിച്ചിരുന്നുവെന്നും എന്നാല്‍ ബാല ഫോണ്‍ എടുത്തിരുന്നില്ലെന്നും അമൃത പറയുന്നു. ബാല വിളിച്ചിരുന്ന സമയത്ത് മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നെന്നും അമൃത പറയുന്നു.

ബാലയ്ക്ക് അയച്ച സന്ദേശങ്ങള്‍

ബാലയ്ക്ക് അയച്ച സന്ദേശങ്ങള്‍

പിന്നാലെ മകളേയും കൊണ്ട് ബാലയുടെ വീഡിയോ കോളിനായി കാത്തിരുന്നുവെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും അമൃത പറയുന്നു. കാത്തിരിക്കുന്നതിനെ കുറിച്ചും മറ്റും ബാലയ്ക്ക് അയച്ച സന്ദേശങ്ങളും ഓഡിയോയും പുറത്ത് വിടുകയും ചെയ്തിട്ടുണ്ട് അമൃത. ഇക്കാര്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+