Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ പകച്ചുപോയത് കെ സുരേന്ദ്രന്റെ പോസ്റ്റ്... ബല്‍റാമിന്‍റെ സുരുഷു സൂപ്പര്‍ഹിറ്റ്!!!

തിരുവനന്തപുരം: അച്ഛേ ദിന്‍ എത്താന്‍ ഇനിയും 25 വര്‍ഷം കാത്തിരിയ്‌ക്കേണ്ടി വരും എന്ന് അമിത് ഷാ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. ഇതോടെ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ അതിരൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ പരിഹസിച്ചാല്‍ കെ സുരേന്ദ്രന് വെറുതേയിരിയ്ക്കാന്‍ പറ്റുമോ?

'ബലരാമാാാ...' എന്ന് നീട്ടി വിളിച്ചുകൊണ്ടാണ് കെ സുരേന്ദ്രന്‍ വിടി ബല്‍റാമിനെതിരെ ഫേസ്ബുക്കില്‍ യുദ്ധത്തിനിറങ്ങിയത്. അമിത് ഷാ പറഞ്ഞത് മനസ്സിലാകണമെങ്കില്‍ ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിയ്ക്കണം- എന്ന് പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ പിന്നെ പറഞ്ഞത് പലതും പാളി.

വിടി ബല്‍റാം ആണെങ്കിലെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ ഉഗ്രന്‍ മറുപടിയുമായെത്തി. സുരേന്ദ്രന്റെ പോസ്റ്റിനേക്കാള്‍ ഹിറ്റ് ആയത് ബല്‍റാമിന്റെ കമന്റും

ബലരാമാ... ഹിന്ദി പഠിയ്ക്കണം

ബലരാമാ... ഹിന്ദി പഠിയ്ക്കണം

അമിത് ഷാ പറഞ്ഞത് മനസ്സിലാകണമെങ്കില്‍ ആദ്യം കുറച്ചെങ്കിലും ഹിന്ദി പഠിയ്ക്കണം എന്നായിരുന്നു കെ സുരേന്ദ്രന്‍ വിടി ബല്‍റാമിന് നല്‍കിയ ഉപദേശം.

ഭൂരിപക്ഷത്തില്‍ തെറ്റിപ്പോയി

ഭൂരിപക്ഷത്തില്‍ തെറ്റിപ്പോയി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിടി ബല്‍റാമിന് വെറും അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അത് പക്ഷേ തെറ്റിപ്പോയി. 3197 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

ട്യൂഷന്‍ ഏര്‍പ്പാടാക്കണം

ട്യൂഷന്‍ ഏര്‍പ്പാടാക്കണം

ഹിന്ദി പഠിയ്ക്കാന്‍ വിടി ബല്‍റാമിന് ഇന്ദിരാ ഭവനില്‍ ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കണം എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

പപ്പുമോനെ പോലെയല്ല അമിത് ഷാ

പപ്പുമോനെ പോലെയല്ല അമിത് ഷാ

ഇന്ത്യ എല്ലാമേഖലകളിലും ഒന്നാമതെത്താന്‍ അടുത്ത 25 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ബിജെപി ഭരിയ്ക്കണം. അതിന് വേണ്ടിയാണ് അമിത് ഷാ ഇന്ത്യ ചുറ്റുന്നത്. രാഹുല്‍ ഗാന്ധി 56 ദിവസം മുങ്ങിയത് പോലെയല്ല.

സുരേന്ദ്രന്റെ പോസ്റ്റ്

ഇതാണ് കെ സുരേന്ദ്രന്റെ ഫേസ്ബിുക്ക് പോസ്റ്റ്

ബല്‍റാമിന്റെ മറുപടി

ബല്‍റാമിന്റെ മറുപടി

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് സ്വന്തം 'വാളില്‍' അല്ല ബല്‍റാം മറുപടി കൊടുത്തത്. സുരേന്ദ്രന്റെ പോസ്റ്റിന് താഴെ തന്നെ!

കൈരേഖ സുരേട്ടാ

കൈരേഖ സുരേട്ടാ

കൈരേഖ സുരേട്ടാ... എന്നാണ് ബല്‍റാം കെ സുരേന്ദ്രനെ അഭിസംബോധന ചെയ്യുന്നത്. 25 വര്‍ഷം ഭരിയ്ക്കണം എന്ന പ്രീ കണ്ടീഷന്‍ വച്ചിട്ടാണോ അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത തിരഞ്ഞെടുപ്പിനിറങ്ങിയതെന്നും ചോദിയ്ക്കുന്നു.

നാടിന്റെ നന്മ

നാടിന്റെ നന്മ

സുരേന്ദ്രനും രാജഗോപാലും കാസര്‍കോട് മുതല്‍ തിരുവനന്തപുരം മാറിമാറി മത്സരിച്ചിട്ടും, വര്‍ഗ്ഗീയ ഭ്രാന്ത് ആളിക്കത്തിച്ചിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാത്തത് ഈ നാടിന്റെ നന്മയാണെന്നാണ് ബല്‍റാം പറയുന്നത്.

വിഷകല ടീച്ചര്‍

വിഷകല ടീച്ചര്‍

ശശികല ടീച്ചറെ വിഷകലടീച്ചര്‍ എന്നാണ് ബല്‍റാം വിശേഷിപ്പിയ്ക്കുന്നത്. ആ ടീച്ചറൊഴിച്ച് വേറെ ഏത് ടീച്ചറില്‍ നിന്നും എന്തും പഠിയ്ക്കാന്‍ തയ്യാറാണത്രെ.

സുരുഷു

സുരുഷു

ഒരു കാലത്ത് ടിവിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിയ്‌ക്കൊന്നും അധികം കാണുന്നില്ലല്ലോ? സുരുഷൂന് ഇപ്പോ കൈരേഖ യുദ്ധമൊന്നും ഇല്ലേ- ഇങ്ങനെ ചോദിച്ചുകൊണ്ടാണ് ബല്‍റാം മറുപടി അവസാനിപ്പിയ്ക്കുന്നത്.

ബല്‍റാമിന്റെ മറുപടി വായിക്കാം

ബല്‍റാമിന്റെ മറുപടി വായിക്കാം

ഇതാണ് ബല്‍റാമിന്റെ മറുപടിയുടെ പൂര്‍ണരൂപം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+