‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’;ആരാധകന് മറുപടിയുമായി നടൻ ബാബു ആന്റണി
കൊച്ചി; മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങൾക്ക് പുതിയ മാനം നൽകിയ 'വില്ലൻ' ആയിരുന്നു നടൻ ബാബു ആന്റണി. സിനിമയിൽ ഇപ്പോൾ നടൻ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ അദ്ദേഹം പ്രേക്ഷകരോട് സംവദിക്കാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെച്ചൊരു പോസ്റ്റും അതിന് താഴെ വന്ന കമന്റുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ അഭിനയം സംബന്ധിച്ച നടന്റെ കുറിപ്പിന് നടി ചാർമ്മിളയെ കുറിച്ചായിരുന്നു ആരാധകൻ കമന്റിട്ടത്.
തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

എനിക്ക് താത്പര്യമില്ല
ബാബു ആന്റണി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല.

അഭിനയത്തിൽ സഹായിക്കുന്നത്
സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു.

അവാർഡ് കിട്ടിയിട്ടില്ല
പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക, നടൻ കുറിച്ചു. ഇതിന് താഴെ സിദ്ധിഖ് മുഹമ്മദ് എന്നയാളായിരുന്നു കമന്റുമായി എത്തിയത്.

ആന്റണി ചാർമിള കോംപിനേഷൻ
സിദ്ധിഖിന്റെ കമന്റ് ഇങ്ങനെ-'നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.',എന്നായിരുന്നു കമന്റ്.

ബാബു ആന്റണി നൽകിയ മറുപടി
ഇതിന് ബാബു ആന്റണി മറുപടി നൽകുകയും ചെയ്തു- 'സിദ്ധിഖ് മുഹമ്മദ് താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക'എന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്.

ഗോസിപ്പ് കോളങ്ങളിൽ
തൊണ്ണൂറുകളിൽ മലയാള സിനിമ ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളായിരുന്നു നടി ചാർമിളയുടേയും ബാബു ആന്റണിയുടേയും. അന്നൊന്നും പക്ഷേ താരങ്ങൾ വാർത്തയോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇതിനിടെ ബാബു ആൻറണി ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നിരുന്നു.

ബാബു ആന്റണി പറഞ്ഞത്
താനും ചാർമിളയുമായി പ്രണയം ഉണ്ടായിരുന്നില്ലെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. സിനിമ രംഗത്തിന് പുറത്ത് നിന്നൊരാളെയാണ് താൻ പ്രണയിച്ചത്. വിവാഹം വരെ എത്തിയിരുന്നുവെങ്കിലും ചില തെറ്റിധാരണയുടെ പുറത്ത് ആ ബന്ധം തകർന്ന് പോയെന്നായിരുന്നു താരം പറഞ്ഞത്.

തെറ്റിധാരണകൾ ഉണ്ടാക്കി
ചിലർ ഇടപെട്ട് തെറ്റിധാരണകൾ ഉണ്ടാക്കുകയായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നാളുകൾ ഒരുപാട് കഴിഞ്ഞിരന്നു. ഇപ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും ബാബു ആന്റണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Recommended Video

പ്രണയം തകർന്ന സമയത്ത്
ചാർമിളയോട് എപ്പോഴും മാന്യതയോടെ മാത്രമേ താൻ പെരുമാറിയിട്ടുള്ളൂ. തന്റെ പ്രണയബന്ധം തകർന്നിരിക്കുന്ന സമയത്താണ് തന്നേയും ചാർമിളയേയും ചേർത്തുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതെന്ന് നടൻ പ്രതികരിച്ചിരുന്നു.
എത്‌നിക് ഗ്ലാമറസ് ലുക്കിൽ ജാക്വുലിൻ ഫെർണാണ്ടസ്; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications