
എലിസബത്ത് എന്റെ മനസു മാറ്റിയെന്ന് ബാല; മതം മാറുമോ എന്ന് ചോദ്യം, വിവാഹവേദിയില്‍ താരത്തിന്റെ മറുപടി
മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ താരത്തിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചര്‍ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ഗായികയായ അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ഇപ്പോള്‍ എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്.
മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടല്ല; തുറന്നുപറഞ്ഞ് നടന് ബാല, ഒരുപാട് പ്രതിസന്ധിയിലൂടെ യാത്ര...
മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു ബാലയുടെ പുതിയ ഭാര്യ എലിസബത്തിനെ പരിചയപ്പെടുത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ബാലയുടെ വിവാഹം കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. എന്നാല്‍ ഇന്ന് താരത്തിന്റെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.35ന് ആയിരുന്നു ബാലയുടെ വിവാഹ ചടങ്ങ് നടന്നത്. ഈ വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ചടങ്ങിനിടെ തന്റെ പ്രിയ പത്‌നിയെ കുറിച്ച് താരം പറയുകയുണ്ടായി. ബാലയുടെ വാക്കുകളിലേക്ക്...

ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. അന്ന് താന്‍ ഒന്നും രഹസ്യമാക്കി വയ്ക്കില്ലെന്നാണ് ബാല പറഞ്ഞിരുന്നത്. കൂടാതെ ബാലയ്ക്ക് എലിസബത്ത് ഓണ സദ്യ വിളമ്പിക്കൊടുക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എലിസബത്ത്, ബാലയ്ക്ക് ഓണസദ്യ വിളമ്പിക്കൊടുക്കുന്ന ചെറു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഗായിക അമൃതയുമായുള്ള വിവാഹം നടന്നത്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ പ്രശ്‌സ്തയായ താരമാണ് അമൃത സുരേഷ്. ആ ഷോയിലൂടെ തന്നെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. വലിയ ആഘോഷത്തോടെയാണ് അന്ന് വിവാഹം നടന്നത്. 2010ല്‍ ആണ് വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ആകുമ്പോഴേക്കും ഇവര്‍ വിവാഹ മോചനം നേടുകയായിരുന്നു.

വിവാഹ വേദിയില്‍ വച്ച് ബാല മാധ്യമങ്ങളോട് സംസാരിക്കവെ ഭാര്യ എലിസബത്തിനെ കുറിച്ച് മനസുതുറന്നു. ബാലയുടെ വാക്കുകളിലേക്ക്, വിവാഹത്തിന് എത്തിയവര്‍ക്കും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും നന്ദി അറിയിച്ചാണ് ബാല സംസാരിച്ച് തുടങ്ങിയത്. എന്റെ കുടുംബ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്നുപോകേണ്ടി വന്നു. കല്യാണമൊക്കെ വേണ്ടാന്ന് വച്ചിരുന്നു. എന്നാല്‍ എന്റെ മനസ് എലിസബത്ത് മാറ്റുകയായിരുന്നെന്ന് ബാല പറഞ്ഞു.

എന്റെ അച്ഛന്‍ ഇന്ന് ജീവനോടെയില്ല, മരണപ്പെട്ടു. അദ്ദേഹത്തിന്റെ അനുഗ്രഹം, ഇപ്പോള്‍ അദ്ദേഹം ഇവിടെ ഉണ്ടെന്നാണ് എന്റെ മനസ് പറയുന്നത്. ഇല്ലെങ്കില്‍, ഈ സാഹചര്യത്തില്‍ ഇത്രയും മനോഹരമായി കാര്യങ്ങള്‍ നടക്കില്ല, അച്ഛന്‍ മുമ്പ് പറയുന്നത് പോലെ തന്നെ സംഭവിച്ചു. ഇന്ന് എന്റെ അച്ഛന്‍ എന്റെ കൂടെയില്ല, പക്ഷേ, ദൈവം ഒരു അച്ഛനെ കൂടി എനിക്ക് തന്നു. എലിസബത്തിന്റെ അച്ഛന്‍, അദ്ദേഹം എന്റെ അച്ഛനാണ്. എനിക്ക് കിട്ടിയത് എലിസബത്തിനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണെന്ന് ബാല പറഞ്ഞു.

രണ്ട് അളിയന്മാരുണ്ട്, നല്ലൊരു കുടുംബമാണ് എനിക്ക് കിട്ടിയത്. വളരെ സന്തോഷമുണ്ട്, ദൈവത്തോട് നന്ദി പറയുന്നു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണ്. പിന്നെ വേറൊരു കാര്യമുണ്ട് എന്റെ ഭാര്യ ബ്യൂട്ടിഫുള്‍ തന്നെയാണ്. ലുക്കിലും ഹൃദയത്തിലും സൗന്ദര്യമുണ്ട്. ഇത് കേട്ട് വേദിയിലിക്കുന്നവരോട് കയ്യടിക്കാന്‍ ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരുത്തനെ താഴ്ത്തിക്കൊണ്ടുവരാന്‍ വളരെ ഈസിയാണ്. ഞാന്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു, എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം ബുദ്ധിമുട്ടാണെങ്കിലും ഞാന്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. ഈസിയായി മുഖം കാണിക്കാതെ ഒരുത്തനെ താഴ്ത്തുന്നതില്‍ ആണത്വമില്ല. മീഡിയ എന്ന് പറയുന്നത് വളരെ പവര്‍ഫുള്ളായ കാര്യമാണ്. അത് നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക, എല്ലാവരും തനിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക- ബാല പറഞ്ഞു.

പിന്നെ ഒരു കാര്യം എടുത്ത് പറയാനുണ്ട്, ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു, ഞാന്‍ ഹിന്ദു, എലിസബത്ത് ക്രിസ്ത്യന്‍, മതം മാറ്റമുണ്ടോ എന്ന് ചോദിച്ചു. എലിസബത്ത് ഹിന്ദു ആകുമോ, അല്ലെങ്കില്‍ ഞാന്‍ ക്രിസ്ത്യന്‍ ആകുമോ, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമേ ഇല്ല. പിന്നെ എങ്ങനെ മതത്തിലേക്ക് മാറാന്‍ പറ്റും. എനിക്ക് ദൈവത്തോട് മാത്രമേ കമ്മിറ്റ്‌മെന്റുള്ളൂ. എലിസബത്തിന്, എലിസബത്തിന്റെ കുടുംബത്തെ എനിക്ക് തന്നെ ദൈവത്തോട് നന്ദി അറിയിക്കുന്നു- ബാല പറഞ്ഞ് അവസാനിപ്പിച്ചു. എലിസബത്തിനോട് സംസാരിക്കാന്‍ പറഞ്ഞെങ്കിലും ഒന്നും സംസാരിച്ചില്ല.

അതേസമയം, ബാലയുടെ രണ്ടാം വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇതിനിടെ, ബാല നേരത്തെ എലിസബത്തുമായി പങ്കുവച്ച പല പോസ്റ്റുകള്‍ക്ക് താഴെ മോശം രീതിയിലുള്ള കമന്റുമായി ആളുകള്‍ എത്തിയിരുന്നു. ഇതിന് താരം ചുട്ടമറുപടിയും നല്‍കിയിരുന്നു. മൗനം പാലിക്കുന്നത് കൊണ്ട് ഞാന്‍ പേടിച്ചിരിക്കുകയാണ് എന്ന് ആരും കരുതേണ്ടതില്ല എന്നാണ് ബാല സൂചിപ്പിക്കുന്നത്. പ്രതിസന്ധികളില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചുവെന്നും ബാല പറഞ്ഞു.

ബാലയുടെ പോസ്റ്റിന് താഴെ ചിലര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയെങ്കിലും മറ്റ് ചിലരാണ് മോശം കമന്റ് പങ്കുവച്ചത്. ആദ്യ ഭാര്യ അമൃത സുരേഷിനെയും എലിസബത്തിനെയും താരതമ്യം ചെയ്തും ചിലര്‍ കമന്റിട്ടു. ഇവരില്‍ പലര്‍ക്കും ബാലയുടെ ആരാധകര്‍ തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ കമന്റുകളുടെ പശ്ചാത്തലത്തിലാണ് വിവാഹ ദിവസം എലിസബത്തിനെ കുറിച്ച് പറഞ്ഞത്.

അന്ന് ബാല പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ദൈവത്തിന് നന്ദി. ഭീരുക്കള്‍ ഒരുപാട് കാണിച്ചുകൂട്ടും. എന്നാല്‍ നിശബ്ദരായിരിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തികളിലൂടെയാണ് എല്ലാം ചെയ്തു കാണിക്കുക. ഞാന്‍ മൗനം പാലിക്കുന്നതിന് ഭയപ്പെട്ടിരിക്കുന്നു എന്നര്‍ഥമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ യാത്ര ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാല പറയുന്നു. അദ്ദേഹം കഴിഞ്ഞ കുറച്ചു കാലമായി നേരിട്ട പ്രതിസന്ധികളും ബാല സൂചിപ്പിച്ചു.
വീണ്ടും വിവാഹിതനായി നടന് ബാല; കമന്റ് ബോക്സില്‍ ആരാധകരുടെ വക ഉപദേശവും വിമര്‍ശനവും