'കുട്ടിക്ക് ബാല 70 ശതമാനം ആസ്തി കൊടുത്തു,ഇനിയെങ്കിലും വെറുതേ വിടൂ'; വിമർശനങ്ങൾക്ക് മറുപടി

തിരുവനന്തപുരം; സപ്റ്റംബർ അഞ്ചിനായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. ഡോക്ടറും മലയാളിയുമായ എലിസബത്തിനെയായിരുന്നു ബാല വിവാഹം കഴിച്ചത്. പുതിയ ജീവിത്തിലെ സന്തോഷങ്ങളും ഭാര്യയ്ക്കൊപ്പമുള്ള ചിത്രവുമെല്ലാം നടൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഈ ചിത്രങ്ങൾക്കെല്ലാം കടുത്ത സൈബർ ആക്രമണമാണ് നടനും കുടുംബത്തിനും നേരിടേണ്ടി വന്നത്. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദന്റ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിച്ച് നടൻ പങ്കുവെച്ച കുറിപ്പ് താഴെയാണ് ചിലർ വിമർശനവുമായി എത്തിയത്. സ്വന്തം മകളുടെ പിറന്നാളിന് ആശംസ അറിയിക്കാതെ അച്ഛൻ ഒരു നല്ല പിതാവല്ല എന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്.

1

മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞു അമൃതയേ കുറ്റപ്പെടുത്തിയ മനുഷ്യൻ മകളുടെ ബർത്ത് ഡേ വിഷ് ചെയ്തു പോലും ഇല്ലല്ലോ... ആ കുട്ടിയുടെ ബെർത്ത് ഡേ ആണെന്ന് അറിഞ്ഞപ്പോൾ ബാല ഇട്ട പോസ്റ്റ് കാണാൻ നോക്കിയിരുന്നു.. ഒന്നും കണ്ടില്ല, എന്നായിരുന്നു കമന്റ്. ഇത്തരത്തിൽ നിരവധി കമന്റുകൾ ഉയർന്നതിന് പിന്നാലെ നടൻ മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

2

സൃഷ്ടിക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ നശിപ്പിക്കാൻ എളുപ്പമാണ്. കൂടുതൽ ആളുകൾ മനപൂർവ്വം നിഷേധാത്മകതയെ പിന്തുണയ്ക്കുന്നു, അതേസമയം താൻ കൂടുതൽ പോസിറ്റിവിറ്റി സൃഷ്ടിക്കുകയാണ് ചെയ്യുന്നത് .എന്റെ ഉത്തരവാദിത്തങ്ങളും അനുമാനങ്ങളും ഞാൻ വ്യക്തമായി അറിയുന്നു. അതിനാൽ ക്ര മറ്റുള്ളവരെ ഉപദേശിക്കുന്നവർ ദയവായി നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക, എന്നതാിരുന്നു പോസ്റ്റ്. ഇതിന് താഴെയും നിരവധി പേർ നടനെ പിന്തുണച്ചും എതിർത്തും രംഗത്തെത്തി.

3

മറ്റെന്തിനേക്കാളും അധികം അദ്ദേഹം തന്റെ മകളെ സ്നേഹിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ആരാധിക കുറിച്ചത്.കഴിഞ് 8 വർഷം അദ്ദേഹം മകൾക്ക് വേണ്ടി ജീവിച്ചു. ഇനി ബാല അദ്ദേഹത്തിന് വേണ്ടി ജീവിക്കട്ടെയെന്നായിരുന്നു ഒരാളുടെ മറുപടി.

4

കുട്ടിക്ക് 70 ശതമാനം ആസ്തി കൊടുത്തുവെന്നും ഇനി ബാല ഒരു ജീവിതം തുടങ്ങട്ടേയെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കാമോ?ഇന്നല്ലെങ്കിൽ നാളെ ആ കുട്ടി അവളുട െഅച്ഛനെ തേടി വരും. കുട്ടിയെ പിരിഞ്ഞ് 8 വർഷംഅദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവിതം നഷ്ടപ്പെട്ടു. ഇപ്പോൾ അദ്ദേഹം പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു. ബാലയേയും എലിസബത്തിനേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും കമൻഖിൽ പറയുന്നു.

5

എന്നാൽ ഇതിൽ ചിലർ ഉയർത്തിയ വിമർശനങ്ങൾ ഇങ്ങനെയായിരുന്നു-എന്തു വിവരം ഇല്ലായ്മ ആണ് നിങ്ങളീ പറയുന്നത്.. ബാല വിവാഹം കഴിച്ചെന്നു പറഞ്ഞ് മകൾ മകളല്ലാതെ ആകുമോ.. ആ കുട്ടിയേ ഒന്ന് വിഷ് ചെയ്തു പോസ്റ്റ് ഇടാൻ നേരം ഇല്ലാത്ത വിധം രണ്ടാം ഭാര്യക്ക് വേണ്ടി time spend ചെയ്യണോ... വിവാഹം കഴിഞ്ഞ ഉടൻ ഇങ്ങനെ ആകുമ്പോൾ ഒരു കുട്ടി കൂടി ജനിച്ചു കഴിഞ്ഞാലോ.. അപ്പോഴും നിങ്ങൾ പറയുമോ 8 years സ്നേഹം കൊടുത്തത് അല്ലേ എന്ന്..

Recommended Video

cmsvideo
    കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ | Oneindia Malayalam
    5

    'നിങ്ങൾ ആദ്യം നിങ്ങളുടെ കാര്യം നോക്ക്.. സോഷ്യൽ മീഡിയയിൽ വന്നു വിവരക്കേട് പറയുന്നു.. മകൾക്ക് സ്വത്ത് കൊടുത്താൽ അച്ഛന്റെ കടമ കഴിഞ്ഞോ..കൊവിഡ് ടെസ്റ്റ്‌ ചെയ്യാൻ പോയ അമൃത മോൾക്ക് ഫോൺ കൊടുക്കാൻ താമസിച്ചു എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ഒരു വ്യക്തി ഒരു വിവാഹം കഴിച്ചതോടെ മകളെ മറന്നു എങ്കിൽ ആരാണ് കുറ്റം ചെയ്തത്, ഇങ്ങനെ പോകുന്നു കമന്റുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+