Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീഡിയോയുമായി ബാലയും എലിസബത്തും; ജീവിതം തിരിച്ചുവരവിന്റെ പാതയിലെന്ന് താരം, വൈറല്‍

മാര്‍ച്ച് മാസത്തിലായിരുന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ ബാലയുടെ ശസ്ത്രക്രിയ ഏപ്രില്‍ ആറിനായിരുന്നു നടന്നത്. ബാല പൂര്‍ണ ആരോഗ്യവാനായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തന്റെ രോഗത്തെ കുറിച്ച് വിവാഹ വാര്‍ഷിക ദിനത്തില്‍ ബാല സൂചന നല്‍കിയിരുന്നു. ഒരു മേജര്‍ ഒപ്പറേഷന്‍ വേണ്ടി വരുമെന്നാണ് ബാല അന്ന് അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ചകള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബാല. ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബാല പറയുന്നു. ബാലയും ഭാര്യ എലിസബത്തും ചേര്‍ന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചത്.

bala

ശസ്ത്രക്രിയയ്ക്ക് മുമ്പ് ബാല മറ്റൊരു വീഡിയോ പങ്കുവച്ചിരുന്നു. വിവാഹ വാര്‍ഷികത്തിന് കേക്ക് മുറിക്കുന്ന വീഡിയോയായിരുന്നു അത്. ഇനി എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അടുത്ത വിവാഹം ഒരു നടനെ വേണ്ട, ഒരു ഡോക്ടറുമായി മതിയെന്നും കേക്ക് മുറിച്ച് നല്‍കുന്നതിനിടയില്‍ എലിസബത്തിനോടായി ബാല പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വിവാഹ വാര്‍ഷികാഘോഷം ഞങ്ങള്‍ ഒരുമിച്ച് ഡാന്‍സ് കളിച്ച് ആഘോഷിക്കുമെന്നായിരുന്നു എലിസബത്ത് പറഞ്ഞത്.

ഓപ്പറേഷന് വേണ്ടി ഒപ്പിടാന്‍ വേണ്ടി വന്നത് ചിറ്റപ്പനും ചിറ്റമ്മയുമാണ്. അമ്മയ്ക്കും അച്ഛനും വരാന്‍ സാധിച്ചിട്ടില്ല. ഈ വിശേഷ ദിനം ആഘോഷിക്കണമെന്ന് എലിസബത്തിന് ഭയങ്കര നിര്‍ബന്ധമായിരുന്നു. ഞാന്‍ പറഞ്ഞു, എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. അത് ജനനമായാലും മരണമായാലും', ബാല അന്ന് വീഡിയോയില്‍ പറഞ്ഞു.

അതേസമയം, ബാല ആശുപത്രിയില്‍ വച്ച് മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ ഭാര്യ അമൃത സുരേഷ്, മകള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി ബാലയെ കണ്ടിരുന്നു. ഏറെ നേരം ബാല മകള്‍ക്കൊപ്പം ചെലവിട്ടിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. രണ്ട് തവണയായി ഐ സി യുവിലേക്ക് മകളെ എത്തിച്ച് സംസാരിച്ചുവെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി സുരേഷ് അറിയിച്ചത്.

സിനിമ താരങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് അദ്ദേഹത്തെ കാണാന്‍ അന്ന് ആശുപത്രിയില്‍ എത്തിയത്. ഉണ്ണി മുകുന്ദനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നടന്‍ വിഷ്ണു മോഹന്‍, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചിരുന്നു.

ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അവസ്ഥ അല്‍പം ക്രിട്ടിക്കലായിരുന്നുവെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതല്‍ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെര്‍സെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് നടന്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി സ്റ്റേബിള്‍ ആണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+