'കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്നവനെ വിളിക്കുന്നത് ഈശോ; ഒരു മതത്തിന്റേയും ആളല്ലെന്ന് ബിനീഷ് ബാസ്റ്റിൻ
കൊച്ചി; ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'ഈശോ'യ്ക്കെതിരെ ചിലർ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിനിട്ട പേരാണ് പലരേയും ചൊടിപ്പിച്ചത്. ക്രിസ്ത്ന്യൻ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ക്രൈസ്തവ സംഘടനകളും പുരോഹിതരുമെല്ലാം വിമർശനം ഉയർത്തിയിരുന്നു. തുടർന്ന് സംവിധായകൻ നാദിർഷ ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം വിശദീകരണവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.
അതിനിടെ ഇപ്പോൾ വിഷയത്തിൽ നടൻ ബിനീഷ് ബാസ്റ്റിൻ നടത്തിയ പ്രതികരണം സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്. നാദിർഷയ്ക്കൊപ്പം എന്നാണ് ബിനീഷ് നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് താരം പങ്കിട്ട കുറിപ്പിൽ പറയുന്നത് ഇങ്ങനെ
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

നാദിർഷയ്ക്കൊപ്പം...കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരിൽ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ് നാദിർഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിൻറെ ആളാക്കി കാണിക്കാൻ ആണ് ചില അച്ഛന്മാരും,ക്രൈസ്തവ സ്നേഹികൾ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്.

എന്നാൽ ഈ മഹാന്മാർ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല.... കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടിൽ ഈശോ ജോർജേട്ടൻ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാൻ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നിൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല .. ഇവരൊക്കെ കള്ള് കുടിച്ചാൽ യേശുക്രിസ്തു ക്രൂശിൽ ഏറുന്നത് പോലെയാണ്... മനസിലായില്ല അല്ലേ ..

എന്നാൽ മനസിലാകുന്ന രീതിയിൽ പറയാം മൂന്നാം നാളെ എഴുന്നേൽക്കൂ... അതുകൊണ്ടാണ് ഇവർക്ക് ഈശോ എന്നുള്ള പേര് വന്നത് . എന്തായാലും എൻറെ കുറിപ്പ് വിവാദമാക്കാൻ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാൽ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോർജേട്ടൻ എല്ലാം വിശദീകണവുമായി വരും.

കാരണം ഈ .ഈശോ മാര് മൂന്നുപേരും കള്ളുഷാപ്പിൽ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോൾ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കിൽ ബെസ്റ്റ് ആക്ടർ സിനിമയിൽ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത്,ബിനീഷ് കുറിച്ചു.

നേരത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സംവിധായകൻ നാദിർഷ വിശദീകരിച്ചത്.തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല . എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ, എന്നും ഫേസ്ബുക്കിലൂടെ നാദിർഷ വ്യക്തമാക്കിയായിരുന്നു.

അതേസമയം ചിത്രത്തിന്റെ പേര് മാറ്റാൻ നാദിർഷ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സംവിധായകൻ വിനയനാണ് ഇക്കാര്യം അറിയിച്ചത്. 'ഈശോ' എന്ന പേര് വിഷമിപ്പിക്കുന്നുണ്ടെങ്കിൽ മാറ്റിക്കൂടെ എന്ന് താൻ നാദിർഷയോട് ചോദിച്ചിരുന്നുവെനന്ും തന്റെ വാക്കുകൾ ഉൾക്കൊണ്ട് അദ്ദേഹം അതിന് തയ്യാറാണെന്ന് അറിയിച്ചുവെന്നുമായിരുന്നു വിനയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.












Click it and Unblock the Notifications