കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളിലെ മനുഷ്യനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്..ഒരു നിമിഷത്തേക്ക് അവർ വേദന മറന്ന് ചിരിച്ചു'..വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; പേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ ബിനീഷ് ബാസ്റ്റിൻ. സോഷ്യൽ മീഡിയയിലും ബിനീഷ് സജീവമാണ്. പലപ്പോഴും തന്റെ പുതിയ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ടീമേ എന്ന് വിളിച്ച് ബാസ്റ്റിൻ പങ്കുവെയ്ക്കു്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

'മരണത്തെ മുന്നില്‍ കണ്ട സംഭവം'; ജീവിതത്തിലെടുത്ത ധീരമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ഗായത്രി സുരേഷ്'മരണത്തെ മുന്നില്‍ കണ്ട സംഭവം'; ജീവിതത്തിലെടുത്ത ധീരമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ഗായത്രി സുരേഷ്

ഇപ്പോഴിതാ അത്തരത്തിൽ ബിനീഷ് പങ്കുവെച്ചൊരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബിനീഷ് സജീവമായി പങ്കെടുക്കുന്ന സ്റ്റാർ മാജിക്കിനെ കുറിച്ചും നടന്റെ പ്രകടനങ്ങളെ കുറിച്ചും ഒരു ഫാൻ പങ്കുവെച്ച കുറിപ്പാണ് നടൻ പങ്കിട്ടിരിക്കുന്നത്. വായിക്കാം

1

ബിനീഷ് ചേട്ടായി, നിങ്ങൾ ഈ മെസ്സേജ് കാണുമോ എന്ന് പോലും എനിക്കറിയില്ല,,, എങ്കിലും ഒരു സന്തോഷം അത് ചേട്ടായിയായും , starmagic ടീമുമായി പങ്കുവെക്കണം എന്ന് തോന്നി.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് Starmagic.. ഒരുപാട് തിരക്കുകൾക്കിടയിലും ടിവിയിൽ കാണാൻ സാധിച്ചില്ലെങ്കിലും, യൂട്യൂബിൽ കാണാറുണ്ട്....നിങ്ങൾ കാരണം മറ്റുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് സാധിച്ചാൽ അതാണ് ഓരോ കലാകാരനും കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം....

2

ഞാൻ ഒരു അധ്യാപികയാണ്,,അതുപോലെ മോട്ടിവേഷൻ ക്ലാസ് നൽകുന്ന ഒരാളാണ്,, അതിനെക്കാളൊക്കെ ഉപരി 5 വർഷമായി ക്യാൻസറിനെ അതിജീവിച്ചാ ഒരാളാണ്.... എങ്കിലും ഒരു വർഷം കൂടുമ്പോൾ ആശുപത്രിയിൽ ചെക്കപ്പിനായി പോകാറുണ്ട്.. അന്ന് ഞാൻ കണ്ട ഒരു സംഭവമാണ് എനിക്ക് പങ്കുവയ്ക്കാൻ ഉള്ളത്.. ഡോക്ടർ അങ്കിളിന്റെ റൂമിനു മുന്നിൽ,, ഒരുപാടുപേർ അങ്കിളിനെ കാണാനായി കാത്തിരിക്കുന്നു.. അവിടെ ഇരിക്കുന്ന മനുഷ്യരിൽ കാൻസർ രോഗത്തെ അതിജീവിച്ചവർ, ക്യാൻസർ രോഗികൾ, കീമയും റേഡിയേഷനും നടന്നുകൊണ്ടിരിക്കുന്നവർ,, കുറെ മൊട്ടത്തലകൾ, ബ്ലഡ്‌ റിസൾട്ടുകൾ കയ്യിൽ പിടിച്ച് തനിക്ക് ക്യാൻസർ ആണോ എന്ന് ടെൻഷനിൽ ഇരിക്കുന്നവർ,, ശരീരം കൊണ്ടും, മനസ്സുകൊണ്ടും വേദനിക്കുന്ന വർ,, എന്നിവരാണ്..

3

ഡോക്ടർ അങ്കിളിന്റെ റൂമിനു മുന്നിൽ ഒരു ടിവി ഉണ്ട്.. ആ ടീവിയിൽ പലതരത്തിലുള്ള സിനിമകളും, പാട്ടുകളും പല തമാശ പ്രോഗ്രാമുകളും ഇങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും.. എല്ലാവരും ആ ടിവിയിൽ നോക്കിക്കൊണ്ടിരിക്കുന്നു ഉണ്ടാകും.പക്ഷേ എന്തൊക്കെ ആ ടീവിയിൽ കാണിച്ചാലും,, എന്തൊക്കെ മാറ്റി മാറ്റിവച്ചാലും അവിടെ ഇരിക്കുന്ന അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം പോലും ഉണ്ടാകില്ല,, കാരണം ശരീരം കൊണ്ടും മനസ്സുകൊണ്ടും വേദനിക്കുന്ന വരാണ് അവിടെയുള്ളവർ.. മരണത്തിനുവേണ്ടി ദിവസങ്ങൾ കാത്തിരിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ അവർക്ക് എങ്ങനെ മനസ്സ് തുറന്നു ചിരിക്കാൻ സാധിക്കും ....

4

എന്നാൽ ഒരു ദിവസം, ഡോക്ടർ അങ്കിളിന്റെ റൂമിന് മുന്നിലുള്ള ആ ടീവിയിൽ Star magic പ്രോഗ്രാം തെളിഞ്ഞു വന്നു.... എനിക്ക് അത്ഭുതം തോന്നിപ്പോയി,, ഓരോ മുഖങ്ങളിലും പുഞ്ചിരി,, കീമോ കൊണ്ട് മുടി പോലും ഇല്ലാതെ വേദന കടിച്ചമർത്തി ഇരിക്കുന്നവർ പോലും പൊട്ടിച്ചിരിക്കുന്നു... റേഡിയേഷന്റെയും കീമോ യുടെയും, കാൻസറിന്റെ കടന്നുകയറ്റം കൊണ്ട് ശരീരം തളർന്നിരിക്കുന്നവർപോലും, മനസ്സു തുറന്നു ചിരിക്കുന്നു.. ആ നിമിഷം,ആ നിമിഷം ആ വേദനകൾ അവരൊന്നും മറന്നു കാണും.., മനസ്സ് തുറന്ന് അവർ ചിരിച്ചു കാണും.. കാരണം ആ വേദന എന്താണെന്ന് ഒരിക്കൽ ഞാനും അറിഞ്ഞിട്ടുള്ളതാണ്..

5

ഒരു നിമിഷത്തേക്ക് ആണെങ്കിൽ പോലും, അവരുടെ വേദനകൾ എല്ലാം മറന്നു ഒന്ന് ചിരിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ,, അതിനു കാരണക്കാർ നിങ്ങൾ ആണെങ്കിൽ,,,(Starmagic team) ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചവരാണ് നിങ്ങൾ.. ആ ചുണ്ടുകളിൽ വിരിഞ്ഞ ഓരോ പുഞ്ചിരിയും, പ്രാർത്ഥനകൾ ആയി നിങ്ങളിലേക്ക് എത്തും.....

6

ബിനീഷ് ചേട്ടായി,,, നിങ്ങളിലെ മനുഷ്യനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്,,, നിങ്ങളുടെ പാട്ടുകൾ ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നുണ്ട്... എന്നും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ......... Starmagic ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസമായി, ഒരു പുഞ്ചിരിയായി കടന്നുചെല്ലാൻ നിങ്ങൾക്ക് സാധിക്കട്ടെ.... ഒന്നുകൊണ്ടും, ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുത്... കാരണം ഇതിലൂടെ ജീവിക്കുന്ന ഒത്തിരി പേരുണ്ട് ഇ ലോകത്ത്.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

English summary
Actor Bineesh bastin shares a viral note about his fan and star magic program goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X