സന്തോഷ് പണ്ഡിറ്റ് വിഷയത്തില്‍ വിശദീകരണവുമായി നടന് ബിനീഷ് ബാസ്റ്റിന്: സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ
സ്റ്റാര്‍ മാജിക്കിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന് ബിനീഷ് ബാസ്റ്റിന്. സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണ്. അവിടെ നടക്കുന്നതെല്ലാം തമാശയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്. സന്തോഷ് ജിയെ ആരും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ സന്തോഷ് ജിയ്ക്ക് ഉള്ളത് വെറും തെറ്റിദ്ധാരണയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം വിവാദങ്ങളില്‍ വിശദീകരണവുമായി എത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിപാടിയിലേക്ക് ഒരു ഗസ്റ്റിനെ വിളിച്ചിട്ട് അപമാനിച്ചു വിട്ടു എന്നുള്ളതാണ്. വേറെ ആരും അല്ല. സുഹൃത്ത് സന്തോഷ് പണ്ഡിറ്റ് വന്ന എപ്പിസോഡുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങള്‍. ഞാന്‍ മാത്രമേ അദ്ദേഹത്തെ പിന്തുണച്ചുള്ളു, ബാക്കിയെല്ലാരും അപമാനിച്ചു എന്ന രീതിയിലാണ് ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ചകള്‍. എന്നാല്‍ വലിയ തെറിറദ്ധാരണയാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നാണ് ബിനീഷ് ബാസ്റ്റിന് വ്യക്തമാക്കുന്നത്.

ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ആ എപ്പിസോഡില്‍ ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയിലാണ് ഞാന്‍ ഇക്കാര്യങ്ങല്‍ പറയുന്നു. അവിടുത്തെ ചാറ്റ് എന്ന് പറയുന്നത് എങ്ങനെയൊക്കെ ഫണ്‍ ആക്കാന്‍ പറ്റുമോ അതുപോലെയൊക്കെ ഫണ്‍ ആക്കും. ജീവിതത്തില്‍ വളരെ സീരിയസ് ആയിട്ടുള്ളൊരു മനുഷ്യനാണ് ഞാന്‍. എങ്കിലും എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ ആളുകളെ ചിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അവിടുത്തെ ചാറ്റിങ് ഉള്‍പ്പടേയുള്ള പരിപാടികള്‍ സ്ക്രിപ്റ്റഡ് അല്ല.

സന്തോഷ് പണ്ഡിറ്റ് വന്ന എപ്പിസോഡിലും പതിവ് പോലെയുള്ള കാര്യങ്ങളാണ് നടന്നത്. ഒന്നും സ്ക്രിപ്റ്റഡോ സംവിധായകന്റെ നിര്‍ദേശ പ്രകാരമോ അല്ല. സന്തോഷ് പണ്ഡിറ്റ് വന്നപ്പോള്‍ ആദ്യം ഒരു പാട്ട് പാടി. അദ്ദേഹം ഒന്നില്‍ നിര്‍ത്തിയില്ല വീണ്ടും പാടി. മൈക്ക് കിട്ടിയാല്‍ നിര്‍ത്താതെ സംസാരിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം നിര്‍ത്താതെ പാടിയപ്പോള്‍ ഫണ്‍ ആക്കാന്‍ വേണ്ടിയാണ് മറ്റുള്ളവരും അത്തരത്തില്‍ പ്രവര്‍ത്തിച്ചത്.

പരിപാടിയില്‍ എല്ലാവരും ഹാപ്പിയായിരുന്നു. സന്തോഷ് ജി തന്നെ അത് അവിടെ വ്യക്തമാക്കിയിരുന്നു. പരിപാടി പുറത്ത് വരുമ്പോള്‍ എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അത് വളച്ചൊടിച്ചു. വളരെ നല്ലൊരു മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്. ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്ന ആളാണ് അദ്ദേഹം. പക്ഷെ അവിടെ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. അത് തീര്‍ക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ലൈവിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

സ്റ്റാര്‍ മാജിക് എന്ന് പറയുന്നത് ഒരു ഫണ്‍ ഷോയാണ്. താരങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. അത് ആ പരിപാടിയുടെ ഒരു രീതിയാണ്. കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടാവാറില്ല. എല്ലാവരും നല്ല സൗഹൃദത്തിലായിരിക്കും. നമുക്ക് പ്രശ്നമില്ലെങ്കിലും ഇപ്പോള്‍ ചില നാട്ടുകാര്‍ക്കാണ് പ്രശ്നം. കാര്യങ്ങളെ അത്തരത്തില്‍ വളച്ചൊടിക്കേണ്ട ആവശ്യമില്ല. കോടിക്കണക്കിന് ആളുകള്‍ പരിപാടിയെ ഇഷ്ടപ്പെടുന്നുണ്ട്. ഇഷ്ടപ്പെടാത്തവര്‍ എന്ന് പറയുന്നത് മറ്റ് ചില ചാനലുകാര് ഉള്‍പ്പടേയുള്ളവരാണ്.

സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് സ്റ്റാര്‍ മാജിക്. റേറ്റിങിലും മുന്നിലാണ്. വീട്ടിലൊക്കെ പരിപാടി വെക്കുമ്പോള്‍ അമ്മച്ചിയൊക്കെ ചിരിക്കുന്നതായി കാണാറുണ്ട്. അവരൊക്കെ അങ്ങനെ ചിരിക്കാത്ത ആളാണ്. എല്ലാവര്ക്കും ഒരു ടെന്‍ഷന്‍ ഫ്രീയാണ് ഈ പരിപാടി. എന്റെ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വരും.
Recommended Video

അവിടെ ഏറ്റവും മോശമായി പാടുന്ന ഒരാളാണ് ഞാന്‍. അത് എനിക്ക് തന്നെ അറിയാം. എന്നാലും എല്ലാവരേയും ചിരിപ്പിക്കാനാണ് നോക്കുന്നത്. നേരത്തേയും ഈ പരിപാടിയില്‍ പങ്കെടുത്ത ആളാണ് സന്തോഷ് പണ്ഡിറ്റ് ജി. വിവാദമായ എപ്പിസോഡില്‍ രണ്ടോ മൂന്നോ പാട്ട് പാടി നിര്‍ത്തിയാല്‍ മതിയായിരുന്നു. ഞാന്‍ പാടാന്‍ പോയപ്പോഴും പുള്ളി സമ്മതിച്ചില്ല. അപ്പോഴും മറ്റുള്ളവര്‍ ഈ പ്രശ്നത്തെ ഇങ്ങനെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിനീഷ് ബാസ്റ്റിന് അഭിപ്രായപ്പെടുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications