'ആരും വിളിക്കാറില്ല, സിനിമയില്‍ നിന്ന് എന്നെ മന:പ്പൂര്‍വം ഒഴിവാക്കിയതാണ്'; തുറന്നുപറഞ്ഞ് ധര്‍മ്മജന്‍
മലയാളികളെ ചിരിപ്പിച്ച് ഇഷ്ട താരമായ നടനായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദിയിലൂടെ സിനിമയിലേക്ക് എത്തിയ ധര്‍മ്മജന്‍ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അടുത്തിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ ധര്‍മ്മജന്‍, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മ്മജന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ധര്‍മ്മജനെ സിനിമകളില്‍ കാണാറില്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം തുറന്നുപറയുകയാണ് ധര്‍മ്മജന്‍. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ ഇതേ കുറിച്ച് തുറന്നുപറയുന്നത്. സിനിമയില്‍ താന്‍ ഇടവേള എടുത്തതല്ലെന്നും അഭിനയിക്കാന്‍ ആരും വിളിക്കാത്തതാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. സിനിമയില്‍ തനിക്ക് പകരക്കാരായി ഒരുപാട് പേരുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

'സിനിമയില്‍ തന്നെ മന:പ്പൂര്‍വം ഒഴിവാക്കിയതാണ് എന്നാണ് തോന്നുന്നത്. ആദ്യം കൊവിഡിന്റെ ഗ്യാപ്പുണ്ടായിരുന്നു. പിന്നെ എന്ന സിനിമയ്ക്ക് വേണ്ടി ആരും വിളിക്കാറില്ല. അത്ര ആവശ്യക്കാരാണെങ്കില്‍ മാത്രമേ നമ്മളെ സിനിമയ്ക്ക് വിളിക്കുകയുളളൂ. അവര്‍ക്കാന്നും അത്രയ്ക്കും വലിയ ആവശ്യക്കാരനല്ല ഞാന്‍. പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ'- ധര്‍മ്മജന്‍ പറഞ്ഞു.
'പണ്ട് അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുകളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്. ഇതുവരെ സിനിമയില്‍ ചാന്‍സ് ചോദിച്ചിട്ടില്ല. ഇനി ഞാന്‍ ചോദിക്കും. ഇപ്പോഴും ചാന്‍സ് ചോദിക്കുമെന്ന് ജയസൂര്യയൊക്കെ പറയാറുണ്ട്'
'ചാന്‍സ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്‌നമായിരിക്കും. സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, സിദ്ദിഖ് സാര്‍ ഇവരോടൊക്കെ ചാന്‍സ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. എല്ലാവര്‍ക്കും എന്നെ അറിയാമല്ലോ, അവര്‍ക്ക് ആവശ്യമുള്ള വേഷം ഉണ്ടെങ്കില്‍ എന്നെ വിളിക്കും. അതിനൊപ്പം തന്നെ ഇനിമുതല്‍ അവസരങ്ങളും ചോദിക്കണം'- ധര്‍മ്മജന്‍ പറഞ്ഞു.
അഭിമുഖത്തിനിടെ അന്തരിച്ച നടി സുബി സുരേഷിനെ കുറിച്ചും ധര്‍മ്മജന്‍ മനസുതുറന്നു. പരിപാടികള്‍ക്ക് പോകുമ്പോള്‍ സിക്റ്റ് അവതരിപ്പിക്കുമ്പോള്‍ സ്റ്റേജിലേക്ക് കൊണ്ടുപോകേണ്ട പ്രോപ്പര്‍ട്ടികള്‍ മറന്നാല്‍ ഉടനെ ചോദ്യം വരും. ധര്‍മ്മൂ ഇത് ആര് എടുത്തുതരണം ഞാന്‍ എടുത്തു തരണോ. ഞാന്‍ സ്‌കിറ്റുകളില്‍ ഒരുപാട് സ്ത്രീ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എങ്കിലും സാരി ഉടുപ്പിച്ച് തന്നിരുന്നത് സുബിയാണെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
'അവളുടെ ആഭരണങ്ങള്‍ അണിയിച്ചാണ് എന്നെ ഒരുക്കാറുള്ളത്. മറ്റുള്ള താരങ്ങളെ പോലെ അമ്മയ്‌ക്കൊപ്പമൊന്നുമല്ല, തനിയെയാണ് വരിക, ഞങ്ങള്‍ക്കൊപ്പം കൂടും. ഒരു ആണിനെ പോലെ നമ്മളോടൊപ്പം ലോകം മുഴുവന്‍ കറങ്ങിയ ആളാണ്. അവള്‍ ആരെയും തുണയ്ക്ക് കൂട്ടാറില്ല. ബോള്‍ഡ് എന്ന് പറഞ്ഞാല്‍ അവള്‍ ബോള്‍ഡാണ്, എന്നാലും അവള്‍ ഒരു പാവമാണ്'- ധര്‍മ്മജന്‍ പറഞ്ഞു.












Click it and Unblock the Notifications