ഷൂട്ടിംഗിനിടയിൽ നടുക്കുന്ന അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു.. വെളിപ്പെടുത്തി ഫഹദ് ഫാസിൽ
കൊച്ചി; ഷൂട്ടിംഗിനിടയിൽ സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് താരം പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപകടത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്. നടന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ജീവിതത്തെ തന്നെ ഭീഷണിപ്പെടുത്തുന്ന മഹാമാരിയുടെ കാലത്ത് ഇങ്ങനെ എഴുതുന്നത് ശരിയാണോ എന്നറിയില്ല. എല്ലാവരും അവരവരാല്‍ കഴിയുന്ന രീതിയില്‍ പൊരുതി മുന്നോട്ട് പോവുകയാണ് എന്നു കരുതി ആരംഭിക്കട്ടെ. ഞാന്‍ മലയംകുഞ്ഞ് ഷൂട്ടിന്റെ സമയത്ത് സംഭവിച്ച അപകടത്തില്‍ നിന്നും ഭേദപ്പെട്ടു വരികയാണ്. എന്റെ കലണ്ടറില്‍ മാര്‍ച്ച് 22ന് ലോക്ഡൗണ്‍ ആരംഭിച്ചു. അതൊരു അവസാനം ആകേണഅടതായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

മുഖം നിലത്ത് പതിയുന്നതിനു മുന്‍പായി കൈകള്‍ കുത്തിയതുകൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്. വീഴ്ചയുടെ ആഘാതത്തിലും ഭയത്തിലും 80- ശതമാനം ആള്‍ക്കാരും ചെയ്യുവാന്‍ വിട്ടുപോകുന്ന ഈ കാര്യം മനസാന്നിധ്യമെടുത്ത് ചെയ്തതു കൊണ്ടു മാത്രമാണ് ഞാന്‍ രക്ഷ പെട്ടതെന്നാണ് എന്റെ ഡോക്ടര്‍
പറഞ്ഞത്. വീണ്ടും, ഇങ്ങനെയൊരു ജീവിതം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.

മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത ഒരു സമയത്തിലൂടെ കടന്നു പോകുമ്പോള്‍ ഇക്കാലമത്രയും എന്റെയൊപ്പം നിന്ന പ്രേക്ഷകരോട് ചില കാര്യങ്ങള്‍ പറയുവാന്‍ ബാധ്യസ്ഥനാണെന്ന് ഞാന്‍ കരുതുന്നു. മാലിക് സിനിമയുടെ അണിയറ പ്രവർത്തകർ സിനിമയുടെ ഒടിടി റിലീസ് നടത്തുവാന്‍ തീരുമാനിച്ച വിവരം നിങ്ങളെ അറിയിക്കുകയാണ്. ഈ സിനിമയ്ക്കായി ഒരു വര്‍ഷത്തോളം സമയമാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര് ചിലവഴിച്ചത്.

ഒടിടി റിലിസിനായി ആദ്യം മുതല്‍ തന്നെ തീരുമാനിച്ച എന്റെ അടുത്ത കാലത്തെ സിനിമകളില്‍ നിന്നും വ്യത്യസ്തമായി തീയേറ്റര്‍ റിലീസിമു മാത്രം വേണ്ടി നിര്‍മ്മിച്ച സിനിമയാണ് മാലിക്, 100 ശതമാനവും തിയേറ്ററുകള്‍ തുറന്നതിനു ശേഷം മാത്രം കാണിക്കുവാനായി വെച്ച സിനിമയാണിത്. തീരുമാനം എല്ലാവരും ഒന്നിച്ചെടുത്തതാണ്. എല്ലാവരും ഈ സിനിമ അതിന്റേതായ താത്പര്യത്തിൽ തന്നെ കാണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ഈ അവസരത്തിൽ എനിക്ക് നൽകാൻ പറ്റുന്ന ഉറപ്പ് തീയറ്ററുകൾ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ച രീതിയില്‍ തീയേറ്റര്‍ അനുഭവം നല്കുന്നതുമായ ഒരു സിനിമയുമായി തിയേറ്ററിലേത്താം എന്നതാണ്.

എന്റെ എന്‍ജിനീയറിങ് പഠനം പാതിവഴില്‍ നിര്‍ത്തിയതിനെപ്പറ്ഖറി പല അഭിമുഖങ്ങളില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആറു വര്‍ഷത്തിനു ശേഷം ഒരു ഡിഗ്രിയില്ലാതെ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് സന്തോഷം നല്കിയ ഒരേയൊരു കാര്യം ഡിഗ്രിയില്ലാത്തതിനാല്‍ എവിടെനിന്നു വേണമെങ്കിലും എനിക്ക് തുടങ്ങാം എന്നതായിരുന്നു.

ബാംഗ്ലൂര്‍ ഡേയ്സിന്റെ ഏഴു വര്‍ഷം ഒട്ടേറ നല്ല ഓർമകൾ നിറഞ്ഞതാണ്. നസ്രിയയുമായി പ്രണയത്തിലായതും നസ്രിയയോടൊത്ത് എന്‍റെ യാത്ര ആരംഭിച്ചതുമെല്ലാം. എന്‍റെ കൈപ്പടയിലെഴുതിയ ഒരു കത്തില്‍ ഒരു മോതിരം കൂടി വെച്ചാണ് ഞാനിത് നസ്രിയയോട് പറയുന്നത്. നസ്രിയ യെസ് പറഞ്ഞില്ല. നോയും പറഞ്ഞില്ല!!

എന്റെ മറ്റു രണ്ടു സിനിമകള്‍ക്കൊപ്പമായിരുന്നു ബാംഗ്ലൂര്‍ ഡെയ്സ് ചിത്രീകരിച്ചത്. ഒരേ സമയം മൂന്നു സിനിമകള്‍ ഷൂട്ട് ചെയ്യുക എന്നത് ആത്മഹത്യാപമാണ്. ആ സമയത്ത് ബാംഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിങ്ങിലേക്ക് തിരികെ പോകുന്നതായിരുന്നു ഞാനപ്പോൾ ആലോചിച്ചത്. നസ്രിയയ്ക്ക് ചുറ്റും ഉണ്ടാകുകയെന്നതായിരുന്നു അപ്പോൾ ആഗ്രഹിച്ചത്.

എന്നോടൊപ്പം ജീവിക്കുവാനായി ജീവിതത്തില്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ വേണ്ടന്ന് വെച്ചിട്ടുണ്ട്. അതെന്ന പലപ്പോഴും വിഷമിപ്പിച്ചിട്ടുമുണ്ട്. ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴു വര്‍ഷമായി. ഇപ്പോഴും ടിവിയുടെ റിമോര്‍ട്ട് ബാത്റൂമില്‍ വയ്ക്കുമ്പോള് നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരമെന്ന അതേ ചോദ്യം നസ്രിയ വീണ്ടും ചോദിക്കും. ബാംഗ്ലൂര്‍ ഡേയ്സിന്റെ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നതിലുമധികം എനിക്ക് തന്നു. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുന്നു. പരസ്പരം താങ്ങാവുന്നു.. എന്തുസംഭവിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടാണ്.
Recommended Video

എല്ലാ അവസാനങ്ങളും മറ്റൊരു മനോഹരമായ കഥയുടെ തുടക്കമായിരിക്കും. ഇപ്പോള്‍ നമ്മൾ എല്ലാവരും കടന്നുപോകുന്നത് വളരെ മോശം സമയത്തിലൂടെയാണ്. എന്നാൽ മറ്റൊരു നല്ല നാളേയ്ക്കായി ഈ സമയവും കടന്നു പോകും, ഫഹദ് കുറിച്ചു.












Click it and Unblock the Notifications