'മരക്കാർ ഷൂട്ടിനിടെ ആരും കേൾക്കാതെ എന്റെ ചെവിയിൽ അഭിനയത്തിന്റെ ഒരു കണക്ക് പറഞ്ഞുതന്നു';ഹരീഷ് പേരടി
കൊച്ചി; മലയാളം കണ്ട പ്രതിഭാധനരായ താരങ്ങളിൽ ഒരാളായ നടൻ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. പ്രിയ നടന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അഭിനയത്തിന്റെ സൂത്രവാക്യങ്ങൾ പറഞ്ഞുതന്ന ഒരു ഗുരുവിനെയാണ് തനിക്ക് നഷ്ടമായതെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി. നടന്റെ വാക്കുകളിലേക്ക്

'തിരുവനന്തപുരത്തെ ചിത്രാഞ്ജലിയിൽ നിർമ്മിച്ച ഗുരുവായൂരമ്പലം..പുന്താനമായി വേണുവേട്ടൻ..കിംവദനായി കടിച്ചാൽ പൊട്ടാത്ത സംസ്കൃത ശ്ലോകങ്ങളുമായി പുലിമടയിലേക്കാണ് എന്നെ എറിഞ്ഞത് എന്ന് മനസ്സിലായി..പിന്നെ രണ്ടും കൽപ്പിച്ച് അഭിനയത്തിന്റെ ചില തന്ത്രങ്ങൾ കാണിച്ച് തെറ്റുകൾ ആർക്കും മനസ്സിലാവാത്ത രീതിയിൽ ശ്ലോകം ഞാൻ ചൊല്ലി തീർത്തു..പക്ഷെ അഭിനയത്തിന്റെ കൊടുമുടിയിൽ ഇരിക്കുന്ന ആശാനെ പറ്റിക്കാൻ പറ്റില്ലല്ലോ..അപ്പോഴും പൂന്താനത്തിന്റെ ഭാവപകർച്ചയുമായി നിൽക്കുകയാണ് അദ്ദേഹം..

സംവിധായകൻ വയലാർ മാധവൻകുട്ടി സാർ കട്ട് എന്ന് പറഞ്ഞതും ഉറക്കെ ചിരിച്ച് എന്റെ പുറത്ത് വേണുവേട്ടൻ ഒരു അടിയാണ്...എന്നിട്ട് സംവിധായകനോട്.."മാധവൻകുട്ടി ഇവൻ കേറി പൊയ്ക്കോളും" എന്റെ ആദ്യത്തെ ഓസ്ക്കാർ..പിന്നെ എന്നോട് പ്രായപൂർത്തിയായ സഹപ്രവർത്തകനോടുള്ള പെരുമാറ്റമായിരുന്നു...

അവസാനം മരക്കാർ എന്ന ലോകോത്തര സിനിമയിൽ ഞങ്ങൾ നിറഞ്ഞാടുമ്പോൾ എന്റെ കഥാപാത്രം വേണുവേട്ടനോട് യാത്ര പറയുന്ന രംഗം ഞാൻ ചെയ്തപ്പോൾ പ്രിയൻസാർ ഓക്കെ പറയുന്നില്ല...അതിന് കാരണം വേണുവേട്ടന്റെ മുഖത്തെ അസംത്യപ്തിയായിരുന്നു..മൈക്കിലൂടെ എന്താണ് വേണുചേട്ടാ എന്ന പ്രിയൻ സാറിന്റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെയാണ് മറുപടി പറഞ്ഞത്.."പ്രിയൻ ഹരീഷിനെ എനിക്ക് നന്നായിട്ടറിയാം അവൻ ഇതിനേക്കാൾ നന്നായിട്ട് ചെയ്യും.അതുകൊണ്ട് നമുക്ക് ഒന്നുകൂടെ പോവാം" എന്നിട്ട് ആരും കേൾക്കാതെ എന്റെ ചെവിയിൽ അഭിനയത്തിന്റെ ഒരു കണക്ക് പറഞ്ഞുതന്നു...

ആ ഷോട്ട് വീണ്ടും ചെയ്ത് തീർത്തപ്പോൾ ഞാൻ ആദ്യം നോക്കിയത് വേണുവേട്ടന്റെ മുഖത്തേക്കായിരുന്നു...ആ മുഖത്ത് ഏറ്റവും അധികം മാർക്ക് വാങ്ങി വിജയിക്കുന്ന വിദ്യാർത്ഥിയുടെ മുഖത്തേക്ക് നോക്കുന്ന ഒരു അദ്ധ്യാപകന്റെ ചിരിയും ആത്മസംതൃപ്തിയും ഉണ്ടായിരുന്നു...അഭിനയത്തിന്റെ സൂത്രവാക്യങ്ങൾ പറഞ്ഞുതന്ന ഒരു ഗുരുവിനെ തന്നെയാണ് എനിക്ക് നഷ്ടമായത്..താങ്കൾ വരച്ചിട്ട കഥാപാത്രങ്ങളിൽനിന്ന് ഇനിയും പഠിക്കാനുണ്ട്...അതുകൊണ്ട് യാത്രാമൊഴിയില്ല', ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകൻ പ്രിയദർശനും ഫേസ്ബുക്കിലൂടെ ഓർമ്മ പങ്കുവെച്ചിരുന്നു. 'നഷ്ടം എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എൻ്റെ പ്രിയപ്പെട്ട വേണുച്ചേട്ടൻ്റെ വിയോഗം. നാടകത്തിൽ നിന്ന് വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തിൽ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്ന് മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എൻ്റെ മനസ്സിൽ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾക്ക് അസൂയാവഹമായ ഭാവപ്പകർച്ച നൽകിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതൽ അടുപ്പം. ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട, പ്രിയദർശൻ പറഞ്ഞു.
Recommended Video

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പി്ചത്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അതേസമയം നെടുമുടി വേണുവിന്റെ സംസ്കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും. രാവിലെ 10.30 മുതൽ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 2 ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications