'അന്നാണ് വേണു എന്ന നടനെയും മനുഷ്യനെയും ഞാന്‍ ശ്രദ്ധിക്കുന്നത്'; നെടുമുടിയെ കുറിച്ച് ഇന്നസെന്റ്
അടുത്തിടെ അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിച്ച താരമണ് ഇന്നസെന്റ്. വിട പറയുംമുമ്പെ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നപ്പോഴാണ് ഇന്നസെന്റ് ആദ്യമായി നെടുമുടിയെ കാണുന്നതും പരിചയപ്പെടുന്നതും. ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ ഒന്ന് ചെയ്തത് നെടുമൂടിയായിരുന്നു.
അദ്ദേഹത്തെ പരിയപ്പെടുത്തിയത് സംവിധായകന്‍ മോഹനാണെന്ന് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. നെടുമുടി വേണുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി കൂടിയാണ് ഇന്നസെന്റ്. എന്നാല്‍ ഇപ്പോഴിതാ നെടുമുടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നുപറയുകയാണ് ഇന്നസെന്റ്. ഗൃഹലക്ഷമിയില്‍ എഴുതിയ കുറിപ്പിലാണ് ഇന്നസെന്റ് ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത്.

ചാമരം എന്ന സിനിമയിലെ കഥാപാത്രത്തോടെയാണ് നെടുമുടി വേണു എന്ന നടനെയും മനിഷ്യനെയും താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അന്ന് സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുകയായിരുന്നു. വേണുവിന്റെ തകര, ആരവം എന്നീ ചിത്രങ്ങള്‍ കണ്ടതോടെ വേണു മികച്ചൊരു അഭിനേതാവാണെന്ന് എിക്ക് മനസിസലായി. വിട പറയും മുമ്പെ എന്ന ചിത്രത്തിലെ സേവ്യര്‍ എന്ന കഥാപാത്രത്തെ വേണുവിനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങനെയായിരുന്നു. അന്ന് ആദ്യമായി വേണുവിനെ പരിചയപ്പെട്ടു.

ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. സംസാരിച്ചും ആഘോഷിച്ചും ഓരോ രാവും പകലും പെട്ടെന്ന് കടന്നുപോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേണു ആരോടോ പറഞ്ഞതായി ഞാനറിഞ്ഞു. വളരെ കുട്ടിക്കാലം തൊട്ടേ എന്റെ കൂടെയുള്ള ഒരാളാണ് ഇന്നസെന്റെന്ന് അയാളെ കണ്ട നിമിഷം തൊട്ട് എനിക്ക് തോന്നുന്നുണ്ട് എന്ന്. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു അയാള്‍ക്ക്. മരിക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിളിച്ചതിനെ കുറിച്ചും ഇന്നസെന്റ് തുറന്നുപറഞ്ഞു.

മരണത്തെ മുഖാമുഖം കണ്ട് താന്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്ത് തന്നെ കാണാന്‍ നെടുമുടി എത്തിയിരുന്നു. മരിക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ വിളിച്ചിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു, എടോ ഞാന്‍ തനിക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ വാട്‌സാപ്പില്‍ ഒരു കാര്യം അയച്ചിരുന്നു താന്‍ അതൊന്നും നോക്കറില്ലേ, സോഷ്യല്‍ മീഡിയയില്‍ പിന്നോക്കാണെന്ന് പറഞ്ഞ് മകന്‍ സോണറ്റിനെ കൊണ്ട് വേണു അയച്ച കാര്യം ഞാന്‍ എടുപ്പിച്ചു.

വിട പറയും മുമ്പെ എന്ന ചിത്രത്തിലെ അനന്ത സ്‌നേഹതത്തില്‍ എന്ന് തുടങ്ങുന്ന പാട്ടും അതിന്റെ ദൃശ്യവും ആയിരുന്നു അത്. താന്‍ ചികിത്സയിലായിരുന്നപ്പോള്‍ വേണു കാണാന്‍ വന്നിരുന്നു. അന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി വരുന്ന വഴിക്ക് തന്നെ കാണാന്‍ കേറിയതാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ അമ്പലത്തിലേക്ക് വന്നതല്ലെന്നും എന്നെ കാണാന്‍ വന്നതാണെന്നും മനസിലായി. അയാള്‍ അത്രമേല്‍ എന്ന ഇഷ്ടപ്പെട്ടിരുന്നു- ഇന്നസെന്റ് പറഞ്ഞു.

വേണുവിനെപ്പോലെ തന്നെ മരണം മുന്നില്‍ കണ്ട് ഒരുപാട് ദിനങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. ചില രാത്രികളിലെ സ്വപ്നങ്ങളില്‍ ഞാന്‍ മരിച്ചു കിടക്കുന്നതും അത് കാണാന്‍ നെടുമുടി വേണു അടക്കമുള്ള എന്റെ സുഹൃത്തുക്കള്‍ വരുന്നതുമൊക്കെ കാണാറുണ്ട്. അന്ന് വേണു മരിച്ചപ്പോള്‍ വീട്ടില്‍ പോയി കണ്ടതിന് ശേഷം തൂണില്‍ ചാരി നിന്ന് വേണു ചാനലുകാരോട് സംസാരിക്കുന്ന ദൃശ്യമായിരുന്നു ഞാന്‍ മനസില്‍ കണ്ടത്. എന്നാല്‍ വിധി നേരെ മറിച്ചായിരുന്നു എന്ന് മാത്രം- ഇന്നസെന്റ് പറഞ്ഞു.

വേണു അന്നു അയച്ച ദൃശ്യങ്ങളില്‍, വേണുവിന്റെ കതാപാത്രം മരണക്കിടക്കയില്‍ കിടക്കുന്ന സീനായിരുന്നു. എന്തിനാണ് വേണു അത്തരമൊരു വീഡിയോ എനിക്ക് അയച്ചത്, മരിക്കുന്നതിന് മുമ്പ് അതെന്ന വിളിച്ച് കാണിച്ചത്? എനിക്കറിയില്ല. മരണം വേണു മുന്‍കൂട്ടി കണ്ടിരുന്നോ. ആ വീഡിയോ കണ്ട് വേണുവിനെ ഞാന്‍ പിന്നെ വിളിച്ചില്ല. ഇപ്പോള്‍ വിളിക്കാനും കേള്‍ക്കാനും പറ്റാത്ത ലോകത്തേക്ക് വേണു പോകുകയും ചെയ്തു- ഇന്നസെന്റ് കുറിച്ചു.












Click it and Unblock the Notifications