കോലിയും സിനിമയാകുന്നു, ആരാണ് കോലിയായി എത്തുന്നത്, കാണൂ...
വിരാട് കോലിക്ക് സിനിമ പുത്തിരിയുള്ള കാര്യമൊന്നുമല്ല. ബോളിവുഡിലെ മുന്‍നിര നടിയായ അനുഷ്‌ക ശര്‍മയാണ് കോലിയുടെ കാമുകി. ന്യൂ ജെന്‍ താരങ്ങളുടെ എല്ലാ ഭാവഹാവാദികളുമുള്ള കോലിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂടന്‍ താരം.
സ്‌പോര്‍ട്‌സ് താരങ്ങളുടെ ജീവിതം സിനിമയാക്കുന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ ട്രെന്റ്. മില്‍ഖാ സിംഗും മേരി കോമുമെല്ലാം ഇത്തരത്തില്‍ സിനിമയായവരാണ്. അസ്ഹറുദ്ദീന്റെയും ധോണിയുടെയും ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. വിരാട് കോലിയാണ് പുതുതായി ബോളിവുഡില്‍ കഥാപാത്രമാകുന്നത്. ആരായിരിക്കും സിനിമയില്‍ കോലിയായി എത്തുക. കാണൂ...

കോലി ഹീറോ നമ്പര്‍ വണ്‍
അഗ്രഷന്‍, കളി, പോപ്പുലാരിറ്റി തുടങ്ങിയ എല്ലാ മേഖലകളിലും നമ്പര്‍ വണ്‍ ആയിക്കൊണ്ടിരിക്കുകയാണ് കോലി. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് 26 കാരനായ കോലി ഇപ്പോള്‍

നായികയുമുണ്ട്
കാമുകി അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളിലും കോലി സ്ഥിരം സാന്നിധ്യമാണ്. ബോളിവുഡ് - സിനിമ പ്രണയത്തിലെ പെര്‍ഫക്ട്് താരജോഡികളാണ് ഇവര്‍.

ആരായിരിക്കും കോലി
മേരെ ഡാഡ് കി മാരുതി ഫെയിം സക്വീബ് സലിം ആയിരിക്കും കോലിയുടെ റോള്‍ സിനിമയില്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് താരമാണ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കളിക്കാരനാണ് സലിം സുനില്‍ ഷെട്ടി ക്യാപ്റ്റനായിട്ടുള്ള മുംബൈ ഹീറോസിന് വേണ്ടിയാണ് സക്വിബ് സലിം കളിക്കുന്നത്

രോഹിത് ധവാന്‍ ചിത്രം
രോഹിത് ധവാന്റെ പുതിയ ചിത്രമായ ഡിഷൂമിലാണ് സക്വീബ് സലിം വിരാട് കോലിയായി അഭിനയിക്കുന്നത്

അനുഷ്‌ക എന്ത് പറയും
സ്‌ക്രീനിലെ വിരാട് കോലിയെക്കുറിച്ച് അനുഷ്‌ക ശര്‍മ എന്തുപറയും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications
