Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേട്ടാ... എന്തൊരു ഹോട്ടാ: ആ സുന്ദരി പറഞ്ഞത് കേട്ട് ജയസൂര്യ ഞെട്ടിപ്പോയി!

എങ്ങും ചൂടാണ്. ചൂട് എന്ന് പറഞ്ഞാല്‍ പൊള്ളുന്ന ചൂട്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ ഒരു വീട്ടമ്മ വെറും നിലത്ത് ഓംലെറ്റ് ഉണ്ടാക്കിയാണ് ചൂടിന്റെ തീവ്രത അയാളപ്പെടുത്തിയത്. തെലങ്കാന മാത്രമല്ല, മഹാരാഷ്ട്രയും കര്‍ണാടകയും തമിഴ്‌നാടും നമ്മുടെ കൊച്ചുകേരളും ചൂടിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

ചൂട് കുറയാന്‍ എന്ത് ചെയ്യണം. പ്രകൃതി കനിയണം. പ്രകൃതി കനിയണമെങ്കിലോ മനുഷ്യര്‍ മരം വെച്ച് പിടിപ്പിക്കണം - ഇക്കാര്യം തന്നെയാണ് നടന്‍ ജയസൂര്യയ്ക്കും പറയാനുള്ളത്. വിമാനത്താവളത്തില്‍ വെച്ച് ഒരു സുന്ദരി എന്തൊരു ഹോട്ടാണ് എന്ന് പറയുന്ന രംഗത്തോടെയാണ് ജയസൂര്യ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നിട്ട് പറയുന്നത് അതീവ ഗൗരവമുള്ള ഒരു വിഷയവും. കാണൂ...

ചേട്ടാ .. എന്തൊരു ഹോട്ടാ...

ചേട്ടാ .. എന്തൊരു ഹോട്ടാ...

ഇടി ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്ത് ലാന്‍ഡ് ചെയ്ത് ഫ്‌ലൈറ്റിന്റെ സ്റ്റെപ് ഇറങ്ങുമ്പോ എന്റെ പുറകില്‍ നിന്ന് ഒരു സുന്ദരിയായ കുട്ടി പറയാ, 'ചേട്ടാ .. എന്തൊരു ഹോട്ടാ...' എന്റെ മനസില്‍ ഉം... ഞാന്‍ സണ്‍ ഗ്ലാസ് വെച്ച് കുട്ടി കണ്ടിട്ടില്ലല്ലോ??

ഇതിലും ഹോട്ടാ

ഇതിലും ഹോട്ടാ

ഇതിലും ഹോട്ടാണ് എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കിയ ജയസൂര്യ ശശിയായി. തല വഴി ചുരിധാറിന്റെ ഷോള്‍ എടുത്തിട്ട് കൊണ്ട് തന്റെ ഭര്‍ത്താവിനോട് പറയുന്ന രംഗമാണ് അടുത്തത്. നമുക്ക് വേഗം തിരിച്ചു പോവാം, ഈ ചൂട് സഹിക്കാന്‍ വയ്യ..

കൈ വിട്ടു പോകുകയാണ്

കൈ വിട്ടു പോകുകയാണ്

സത്യമാണ് ട്ടോ എല്ലാ കാര്യങ്ങളും നമ്മുടെ കൈ വിട്ടു പോയികൊണ്ടിരിക്കാണ്. വേറൊന്നും അല്ല, ഒടുക്കത്തെ ചൂട്! ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ. എനിക്ക് തോന്നുന്നു ഇങ്ങനെ പോയാ നമ്മുടെ ജോലി എല്ലാം രാത്രിയിലേക്ക് മാറ്റി രാവിലെ കിടന്നുറങ്ങേണ്ടി വരുംന്ന്. ഈ വെയിലത്ത് പണിയെടുക്കണ പാവം കണ്‍സ്ട്രക്ഷന്‍ക്കാരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ...

കളറ് വരെ മാറിപ്പോയില്ലേ

കളറ് വരെ മാറിപ്പോയില്ലേ

സിനിമാക്കാരും അതേ അവസ്ഥയില്‍ തന്നെയാണ്.. ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടില്‍ ചെന്ന് കേറുമ്പോള്‍ മക്കള്‍ പറയുന്നത്, അയ്യോ അച്ഛന്‍ ഇല്ല... ഷൂട്ടിംഗിന് പോയെക്കാന്നാ! മക്കളേ ഇത് ഞാനാടാ എന്ന് പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല. അമ്മാതിരി കളര്‍ ആയിപ്പോയി..

ഇനിയെന്ത് ചെയ്യും

ഇനിയെന്ത് ചെയ്യും

ഇനിപ്പോ ഒന്നും നോക്കണ്ട. ജാഡകള്‍ ഒക്കെ മാറ്റി വച്ച് എണീറ്റ് അടുക്കളേ ചെന്ന് എന്തിന്റെയെങ്കിലും ഒക്കെ വിത്തോ, കുരുവോ, അതും അല്ലെങ്കില്‍ നഴ്‌സറിയില്‍ ചെന്ന് ഏതെങ്കിലും ഒക്കെ തൈ മേടിച്ച് വേഗം നട്ടോ! അല്ലെങ്കില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്ന പോലെ, 'പണി പാാാളും .....'

വെള്ളത്തിന്റെ കാര്യം പറയണ്ട

വെള്ളത്തിന്റെ കാര്യം പറയണ്ട

കൊച്ചിലാണെങ്കില്‍ ഇപ്പൊ കുടി വെള്ളോം ഇല്ല. ഇടക്കിടെ മാമന്‍ ദുബായിന്ന് വരുന്ന പോലെ ആണ്ടിലും കൊല്ലത്തിലും ഒന്ന് വന്നു പോവും.. വരുന്നതാണെങ്കില്‍ നാരങ്ങാ പിഴിഞ്ഞ് ഉപ്പിടാതെ തന്നെ ആ വെള്ളം കുടിക്കേം ചെയ്യാം.. അങ്ങനെ കാര്യങ്ങള്‍ മൊത്തം ഹാപ്പി സീനാണ്!

അത് കൊണ്ടാ പറയണേ!

അത് കൊണ്ടാ പറയണേ!

ഞാന്‍ എന്തായാലും ഇറങ്ങി.. കൊറച്ചു വിത്തും പത്ത് ചെടീം വച്ചു... ബുദ്ധിയുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്, 'പ്രകൃതിയെ നമ്മള്‍ നശിപ്പിച്ചാല്‍ പ്രകൃതി നമ്മളേം നശിപ്പിക്കുമെന്ന് അന്ന് നമുക്ക് ബുദ്ധി കൂടുതലായോണ്ട് അതിനു പുല്ലു വില കല്‍പ്പിച്ചില്ല.. ആ പുല്ലിനു വരെ വിലയുണ്ടെന്ന് ഇപ്പൊ മനസിലായി.

പ്‌ളീസ്, മറക്കരുത്

പ്‌ളീസ്, മറക്കരുത്

ഇത് വേറെ ആര്‍ക്കും വേണ്ടിയല്ല.നമ്മുടെ കുടുംബത്തിന്റെ ആശ്വാസം നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ചെയ്യണം. അടുത്ത ഒരു കോള്‍ വന്നാ മതി നമ്മള്‍ ഇത് മറക്കാന്‍.. പ്‌ളീസ്, മറക്കരുത്... ഇന്ന് തന്നെ ചെയ്യണേ ഒരു തൈ എങ്കിലും...

ഇതെങ്കിലും ചെയ്തൂടേ

ഇതെങ്കിലും ചെയ്തൂടേ

എഫ്ബിയിലും വാട്ട്‌സപ്പിലും എപ്പോഴും തലകുനിച്ചിരിക്കുന്ന നമ്മള്‍ ഇതെങ്കിലും ചെയ്താല്‍ ഭാവിയില്‍ നമുക്ക് തലയുയര്‍ത്തി നില്‍ക്കാം - എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+