മോഹൻലാലിന് ജയസൂര്യയും ഭാര്യയും ഫുക്രി കുർത്ത കൊടുത്തപ്പോൾ.. സൊയമ്പൻ മാർക്കറ്റിങ് തന്നെ ജയസൂര്യേ!!
മോഹൻലാലിൻറെ ആവശ്യപ്രകാരം നടൻ ജയസൂര്യയുടെ ഭാര്യ സരിത ഒരു കുർത്ത ഡിസൈൻ ചെയ്തു സമ്മാനിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൻ വാർത്ത. ജയസൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആളുകളെ അറിയിച്ചത്. ജയസൂര്യ ഫുക്രിയിൽ ഇടുന്ന കുർത്തയാണ് ലാലേട്ടൻ കണ്ട് ഇഷ്ടപ്പെട്ടതത്രെ. ഇക്കാര്യം ജയസൂര്യ പങ്കുവെച്ച രീതിയും അതിനോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്ന രീതിയും ഒന്ന് കണ്ട് നോക്കൂ..

മോഹൻലാലിന്റെ കോൾ
"മോനേ... ലാലാണ് " കഴിഞ്ഞ ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ... നിന്റെ ഫുക്രി സിനിമയിലെ ആ കുർത്ത ആരാ ഡിസൈൻ ചെയ്തേ ? ഞാൻ പറഞ്ഞു അത് എന്റെ വൈഫ് സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈൻ ചെയ്ത് തരാൻ പറയോ? ഞാൻ അത് കേട്ടപ്പോ തന്നെ ഞെട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടൻ തന്നെയാണോ? ഞാൻ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി.

എന്ത് ചോദ്യമാണ് ലാലേട്ടാ
ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പർ തന്നെയാണ് .. ഞാൻ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ... എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടൻ എവിടെയാണെങ്കിലും ഞാൻ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി.

അടുത്ത സൂപ്പർ സ്റ്റാറും
ലാലേട്ടനും ചേച്ചിയും, അടുത്ത സൂപ്പർ സ്റ്റാറും അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും ഡിസൈൻ ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങൾ ഞാൻ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയിൽ കേറിയപ്പോ മുതൽ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ... തീർന്നു പോയോന്ന് ഞാൻ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു ''ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു ഫാഷൻ ഡിസൈനർക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം"

ലക്ഷങ്ങളുടെ പരസ്യം
ജയസൂര്യ നല്ലൊരു നടൻ മാത്രമല്ല കൗശലക്കാരനായ ഒരു കച്ചവടക്കാരൻ കൂടിയാണ് എന്നാണ് ഈ സംഭവത്തോട് പ്രതികരിക്കുന്നത്. ഈ കാര്യം ജയസൂര്യ അവതരിപ്പിച്ച രീതിയാണ് ആളുകളെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത് എന്നതാണ് വസ്തുത. ലക്ഷങ്ങളുടെ പരസ്യമാണ് ഭാര്യ സരിതയ്ക്ക് ഫുക്രി കുർത്ത മോഹൻലാലിന് നൽകിയ വഴിയിൽ ജയസൂര്യ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നതത്രെ.

സോഷ്യല്‍ മീഡിയയിൽ ആഘോഷം
ഏതാണ്ട് മുക്കാൽലക്ഷം പേരാണ് ജയസൂര്യയും ഭാര്യ സരിതയും മോഹൻലാലിന് ഫുക്രി കുർത്ത സമ്മാനിച്ച പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. മൂവായിരത്തിലധികം പേര് ഇത് ഷെയർ ചെയ്തു. ആയിരത്തഞ്ഞൂറിലധികം പേര് കമന്റ് ചെയ്തു. ജയസൂര്യയുടെയും മോഹൻലാലിന്‌റെയും ആരാധരാണ് പോസ്റ്റിൽ കമന്റ് ചെയ്യുന്നവരിൽ ഏറെയും.

കാഞ്ഞ ബുദ്ധി തന്നെ
അതൊക്ക പോട്ടെ !! എപ്പോഴാ "സരിത ജയസൂര്യ " കളക്ഷൻസിന്റെ ഓപ്പണിംഗ് ? ആവശ്യത്തിന് പരസ്യം ആയി !! ഓപ്പണിങിന് മോഹൻലാലിന് സമയമില്ലെങ്കിലും ഭാവി സൂപ്പർ സ്റ്റാർ ഉറപ്പായും ഉണ്ടാകും !!! എന്നാലും ജയാ കാഞ്ഞബുദ്ദി !! ഒരു ചിലവുമില്ലാതെ മോഹൻലാലിനെ തന്നെ "ബ്രാൻഡ് മോഡലാക്കിയല്ലോ ? - ഇത് ഒരു രസികന്റെ കമന്റ്.

ആരാണീ സൂപ്പർ സ്റ്റാർ
അടുത്ത സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞത് ആരേയാണ് മനസിലായില്ല..... ആദ്യം സിനിമ ഇറങ്ങട്ടേ അന്നട്ട് തീരുമാനിക്കാം. നിങ്ങൾ സ്വന്തമായിട്ട് തീരുമാനിച്ചാൽ മതിയോ - പ്രണവ് മോഹൻലാലിനെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതിനെ ചിലർ ആവേശമായി എടുക്കുന്പോൾ ചിലർക്ക് അത്ര തൃപ്തി പോര.

നല്ല അസല് കമന്റുകൾ
ലാലേട്ടൻ ഫുക്രി കണ്ടോ. ഹോ ലാലേട്ടന് ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ അത് മാറിപ്പോയി. ഇത് കള്ളം.... ആ നമ്പറൊന്ന് പറഞ്ഞേ ഞാനൊന്ന് ലാലേട്ടനെ വിളിച്ച് ചോദിക്കട്ടെ. ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഞങ്ങൾക്ക് ഞങ്ങടെ ലാലേട്ടൻ ആരാണെന്ന്..എന്താണെന്ന്..ചങ്കല്ല..ചങ്കിടിപ്പാണ് - ഇങ്ങനെ പോകുന്നു ചില കമന്റുകൾ.

ഫുക്രിയിലെ കുർത്ത
മലയാളസിനിമയിൽ ഡ്രസ്സ് കോമ്പിനേഷനിലും... കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഇത്രയേറെ ശ്രദ്ധിക്കുന്ന ഒരു യുവനടൻ വേറെയില്ല( അടുത്ത സൂപ്പർസ്റ്റാർ ) .... ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ജയന്റ അഭിനയ മികവിലൂടെ ഉണ്ടാകട്ടെ ആശംസിക്കുന്നു. ആ സിനിമയിലെ ജയന്റെ കഥാപാത്രത്തേക്കാൾ എന്നെ ആകർഷിച്ചത് അതിലെ ജയന്റെ വസ്ത്രങ്ങളാണ് എന്ന്. സത്യത്തിൽ എനിക്കും കൊതിയുണ്ട് ട്ടോ ജയാ.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications