2004ല്‍ ഒപ്പം ഫോട്ടോയെടുത്തു, 2015ല്‍ ശിവദ ജയസൂര്യയുടെ നായികയായി!
വിക്കിന്റെ പ്രശ്‌നമുള്ള നായകന്‍ സുധീന്ദ്രന്റെ കഥയാണ് ജയസൂര്യയുടെ പുതിയ ചിത്രമായ സു സു സുധി വാത്മീകം. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നല്ല അഭിപ്രായം നേടി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നായകന്‍ ജയസൂര്യ ആ രഹസ്യം പറഞ്ഞത്. ചിത്രത്തില്‍ തന്റെ രണ്ട് നായികമാരില്‍ ഒരാളായ ശിവദയെക്കുറിച്ചുള്ള രഹസ്യം.
2004 ല്‍ താന്‍ ഊട്ടിയില്‍ ഷൂട്ടിങിന് പോയപ്പോള്‍ ഒപ്പം നിന്ന് ഫോട്ടോ എടുത്ത കോളജ് കുമാരിമാരില്‍ ഒരാളാണ് ഈ ശിവദ എന്നാണ് ജയസൂര്യ പറഞ്ഞത്. പറയുക മാത്രമല്ല, കോളജ് കുട്ടികള്‍ക്കൊപ്പം എടുത്ത അന്നത്തെ ആ ഫോട്ടോയും ജയസൂര്യ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആഗ്രഹം നമ്മളെ ലക്ഷ്യത്തിലെത്തിക്കും എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് കൂടി പറയുന്നു ജയസൂര്യ.

ഇതാണ് അന്നത്തെ ശിവദ
സു സു സുധി വാത്മീകത്തിലെ ഇരട്ടനായികമാരില്‍ ഒരാളായ ശിവദയുടെ 2004 ലെ ചിത്രമാണിത്. ഗ്രൂപ്പ് ഫോട്ടോയില്‍ വട്ടം വരച്ച് ജയസൂര്യ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ശിവദയ്ക്ക് കയ്യടി
സ്വാതിയും ശിവദയുമാണ് സു സു സുധി വാത്മീകത്തിലെ നായികമാര്‍. ഇരുവരും മികച്ച അഭിനയം പുറത്തെടുത്തു. പുതുമുഖമായി എത്തിയിട്ടും സ്വാഭാവികമായ അഭിനയം കാഴ്ചവെച്ച ശിവദ നല്ല കയ്യടി നേടി.

ചിത്രം ഹിറ്റിലേക്ക്
ചെറുകിട ബജറ്റ് ചിത്രങ്ങളെടുത്ത് വിജയിപ്പിക്കുക എന്ന പരിപാടി തന്നെയാണ് ജയസൂര്യ സു സു സുധി വാത്മീകത്തിലും പിന്തുടരുന്നത്. ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോട്ടോയും ഹിറ്റിലേക്ക്
പതിനായിരക്കണക്കിന് പേരാണ് ജയസൂര്യയുടെ ഈ പഴയ ഫോട്ടോ ലൈക്ക് ചെയ്തത്. ഷെയറും കമന്റുകളും വേറെ. ഈ ചിത്രം കണ്ട് ജയസൂര്യയ്ക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ ആള് കൂടുമോ എന്നതും ആലോചിക്കേണ്ട വിഷയമാണ്.

ഒരച്ഛന്റെ അവസ്ഥ
അപ്പാവെ സുട്ട് കൊന്ന അങ്കൂര്‍ റാവുത്തറുടെ വീട്ടിലെ അവസ്ഥ എന്ന് പറഞ്ഞ് ജയസൂര്യ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ടിരുന്നോ
ശിവദയുമൊത്ത് ഒരു പാട്ടുസീന്‍
ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സു സു സുധി വാത്മീകത്തിലെ ഒരു പാട്ടുസീന്‍ നിങ്ങള്‍ക്കായി എന്ന് പറഞ്ഞ് ജയസൂര്യ ഷെയര്‍ ചെയ്ത പാട്ട് ഇതാണ് കാണൂ..


Click it and Unblock the Notifications