അച്ഛനാടാ പറയണേ... അമ്പലത്തില് വാടാ: കണ്ണ് നനയിക്കും ജയസൂര്യയുടെ ഈ മാതൃദിന പോസ്റ്റ്!
മെയ് 8 ഞായറാഴ്ചയായിരുന്നു ഈ വര്‍ഷത്തെ മാതൃദിനം. ഫേസ്ബുക്കും ഗൂഗില്‍ പ്ലസും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെല്ലാം അമ്മയെ ഓര്‍ക്കുന്ന മക്കളുടെ ബഹളമായിരുന്നു. വാട്‌സ് ആപ്പിലും കണ്ടു അമ്മയെ സ്‌നേഹിക്കുന്ന ഒരുപാട് മക്കളെ. ഇവര്‍ക്കെല്ലാം അമ്മയെ ഓര്‍മിക്കാന്‍ ഈ ഒരു ദിവസം മാത്രമേ ഉള്ളോ എന്നായിരുന്നു ചിലരുടെ സംശയം. ഈ ഒരു ദിവസമെങ്കിലും ഓര്‍ത്തല്ലോ എന്ന് ആശ്വസിച്ചു മറ്റു ചിലര്‍.
നടന്‍ ജയസൂര്യയും ഫേസ്ബുക്കില്‍ ഇട്ടു ഒരു മാതൃദിന പോസ്റ്റ്. സ്വന്തം അമ്മയെക്കുറിച്ചായിരുന്നില്ല ആ പോസ്റ്റ് എന്ന് മാത്രം. പിന്നെയോ, മകന്‍ ആദിയെക്കുറിച്ചായിരുന്നു ജയസൂര്യയുടെ കുറിപ്പ്. എല്ലാവരും വൈകുന്നേരം അമ്പലത്തില്‍ പോകുമ്പോള്‍ വാശിപിടിച്ച് കൂടെ വരാതിരുന്ന മകനെക്കുറിച്ചാണ് അച്ഛനാടാ പറയണേ... അമ്പലത്തില് വാടാ എന്ന് തുടങ്ങുന്ന കുറിപ്പില്‍ ജയസൂര്യ പറയുന്നത്.

അമ്പലത്തില്‍ വരാതിരുന്നതിന് താനും ഭാര്യയും വഴക്ക് പറഞ്ഞിട്ടും മകന്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ജയസൂര്യ എഴുതുന്നു. രാത്രി വൈകി വീട്ടിലെത്തിയ ജയസൂര്യ കണ്ടത്, അമ്മയ്ക്ക് നല്‍കാന്‍ വേണ്ടി മകന്‍ വരച്ചുവെച്ച ഹാപ്പി മദേഴ്‌സ് ഡേ കാര്‍ഡുകളാണ്. കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ ആയിരിക്കുമ്പോള്‍ അമ്മയെ ശരിക്കും സ്‌നേഹിക്കുന്നവര്‍ പ്രായം കൂടുമ്പോഴാണ് അമ്മമാരെ മറക്കുന്നത് എന്ന ചിന്തയോടെയാണ് ജയസൂര്യ അവസാനിപ്പിക്കുന്നത്. പോസ്റ്റ് വായിക്കൂ...












Click it and Unblock the Notifications