Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 4 ലേക്ക് ജിയ ഇറാനി എത്തും? നിലപാട് വ്യക്തമാക്കി ജിയ..ഇനി ലക്ഷ്യം ഇതാണ്

കൊച്ചി; ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇതുവരേയും അടുത്ത സീസണെ കുറിച്ചുള്ള അപ്ഡേറ്റുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ലേങ്കിലും അടുത്ത ഫിബ്രവരിയോടെയെങ്കിലും പുതിയ സീസൺ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ആരൊക്കെയാകും അടുത്ത സീസണിലെ താരങ്ങൾ? ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് അടക്കമുള്ള പേരുകളാണ് ചർച്ചകളിൽ ഉള്ളത്.

ടൂ ഹോട്ട്..ഓറഞ്ച് ലാച്ചയിൽ മാളവിക മോഹന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

അതിനിടെ അടുത്ത സീസണിലേക്ക് വിളിച്ചാൽ പോകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലായ ജിയ ഇറാനി. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ജിയ ഇറാനിയുടെ മറുപടി.

1

മോഡലായ ജിയ ഇറാനിയുടെ പേര് ബിഗ് ബോസ് സീസൺ 3 യുടെ സമയത്തായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. സീസൺ 3 മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പുറത്തുവിട്ടതോടെയായിരുന്നു ഇത്. ഇതോടെ ഋതുവും ഈ പ്രണയത്തെ കുറിച്ച് തുറന്ന് പറയുമെന്നയിരുന്നു പ്രേക്ഷ പ്രതീക്ഷ.

2

എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ഋതു ജിയ ഇറാനിയെ കുറിച്ച് പ്രതികരിച്ചേ ഇല്ല. ഇതോടെ താരത്തിനെതിരെ ജിയ രംഗത്തെത്തി. തന്നെ ഋതു ചതിച്ചെന്നായിരുന്നു ജിയയുടെ ആരോപണം. ഋതു പ്രണയം ഉപേക്ഷിച്ചതോടെ താൻ ജീവിതത്തിൽ തകർന്ന് പോയതായും താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിതം തിരിച്ച് പിടിക്കാൻ കഴിഞ്ഞെന്നും വീണ്ടും ട്രാക്കിലായെന്നും പറയുകയാണ് ജിയ. ഒപ്പം ബിഗ് ബോസ് സീസൺ 4 ലേക്ക് വിളിച്ചാൽ പോകുമോയെന്നതിനെ കുറിച്ചും ജിയ തുറന്നു പറയുന്നു.

3

ബിഗ് ബോസിലേക്ക് വിളിച്ചാൽ തീർച്ചയായും പോകും. കട്ടക്ക് മത്സരിക്കും.കപ്പടിക്കുകയും ചെയ്യും, ജിയ പറയുന്നു. ബിഗ് ബോസ് മൂന്ന് സീസണും കണ്ട വ്യക്തിയാണ് ഞാൻ. എനിക്ക് ബിഗ് ബോസ് പാറ്റേൺ ഇഷ്ടമാണ്, ജിയ പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസൺ 2 വിന് ഫിനാലേ ഉണ്ടായിരുന്നെങ്കിൽ ആര് വിജയിക്കുമായിരുന്നുവെന്ന ചോദ്യത്തിന് രജിത് സാർ വിജയിച്ചേക്കുനമായിരുന്നേനെ എന്നായിരുന്നു ജിയയുടെ മറുപടി.

4

രജിത് സാർ പോയപ്പോൾ ആ ഷോയുടെ രസമങ്ങ് പോയി. പിന്നെ ആർക്കൊക്കെ ചാൻസ് ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ സുജോയൊക്കെ നല്ല മത്സരാർത്ഥിയായിരുന്നു. അദ്ദേഹം എന്റെ സുഹൃത്താണ്. അദ്ദേഹം കപ്പ് അടിക്കുമായിരുന്നോ എന്നൊന്നും അറിയില്ല. എന്നാൽ ഫൈനലിസ്റ്റ് ആയി ഉണ്ടായേനെ,ജിയ പറഞ്ഞു. പിന്നെ ചാൻസ് ഉണ്ടായിരുന്നത് ആര്യയ്ക്ക് ആയിരുന്നെന്നും ജിയ പറഞ്ഞു.

5

സീസൺ 3യിൽ മണിക്കുട്ടനും ഡിംപൽ ഒക്കെ ഡിസർവിംഗ് ആയിരുന്നുവെന്നും ജിയ പറഞ്ഞു. ഇടക്ക് മണിക്കുട്ടൻ പോയത് ഫൗളായിരുന്നുവെന്നും ജിയ പറഞ്ഞു. അതേസമയം താൻ ഋതുവിന് വേണ്ടി തന്റെ നാല് നമ്പറിൽ നിന്നും വോട്ട് ചെയ്തിരുന്നുവെന്നും ജിയ തുറന്ന് പറഞ്ഞു. സുഹൃത്തുകളെ കൊണ്ടൊക്കെ ഞാൻ വോട്ട് ചെയ്യിക്കുമായിരുന്നു. അവർ കപ്പ് അടിക്കുമോ എന്നൊന്നും അറിയുമായിരുന്നില്ല. പക്ഷേ അവർ ഫൈനൽ ഫൈവിൽ ഉണ്ടാകണമെന്ന് ഞാൻ വളരെ അധികം ആഗ്രഹിച്ചിരുന്നു. എനിക്ക് ഭയങ്കര ആഗ്രമായിരുന്നു അവർ കപ്പ് വാങ്ങി റാമ്പിലൂടെ നടന്ന് വരുന്നതൊക്കെ കാണാൻ. പക്ഷേ അവസാനം കപ്പും പോയി എല്ലാം പോയി, ജിയ പറഞ്ഞു.

6

നല്ലൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. ഒരുപാട് യാത്രകളൊക്കെ ഞങ്ങൾ പോയിരുന്നു. ഇപ്പോൾ പക്ഷേ അവർക്ക് എന്നെ അറിയുക പോലും ചെയ്യാത്തത് പോലെയാണ്.ഋതുവിനോട് പ്രണയം തോന്നിയപ്പോൾ ഞാൻ ഭാര്യയോട് കാര്യം പറഞ്ഞു. പിന്നീടാണ് ഡിവോഴ്സിലേക്ക് നീങ്ങിയത്. കേസ് എല്ലാം പറഞ്ഞ് തീർത്തതാണ്. മുൻ ഭാര്യയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ജിയ പറഞ്ഞു.

7

ഇനിയരു പ്രണയം ഉണ്ടാകുമോയെന്നൊന്നും പറയാൻ പറ്റില്ല. പക്ഷേ ഇനിയൊരു പ്രണയത്തിൽ ചെന്ന് ചാടിക്കൊടുക്കേണ്ടെന്ന് താൻ തിരുമാനിച്ചിരിക്കുകയാണ്. എന്റെ മകൻ ഉണ്ട്. അവനെ നന്നായി വളർത്തണമെന്നാണ് ഇപ്പോഴത്തെ തന്റെ ആഗ്രഹം .ബോളിവുഡ് താരം ജാക്കി ഷറഫ് ടൈഗർ ഷറഫിനെ വളർത്തുന്നത് പോലെ അത് പോലെ മോൾഡ് ചെയ്ത് ചെറുപ്പം മുതലെ ട്രെയിനിംഗ് ഒക്കെ കൊടുത്ത് മകനെ വളർത്താനാണ് താൻ ആഗ്രഹിക്കുന്നത്. അവനും അതൊക്കെ വളരെ ഇഷ്ടമാണ്.

8

അവൻ വളരെ ആക്റ്റീവ് ആയിട്ടുള്ളൊരു കുട്ടിയാണ്. നന്നായി ഫുഡ്ബോൾ കളിക്കുകയും ഡാൻസ് കളിക്കാനുമൊക്കെ അറിയാം. വീഡിയോസ് ചെയ്യാനൊക്കെ ഇഷ്ടപ്പെടുന്ന ആളാണ്. അവന് ആ വഴിക്ക് നീങ്ങട്ടെ.അവന്‌റെ വീഡിയോസൊക്കെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്, ജിയ അഭിമുഖത്തിൽ പറഞ്ഞു. താൻ ഇപ്പോൾ ഋതുവുമായി യാതൊരു അടുപ്പവും തുടരുന്നില്ല. രണ്ട് പേരും രണ്ട് വഴിക്കായി. നേരത്തേ അവർ തനിക്കെതിരെ കേസ് കൊടുത്തിരുന്നു. തുടർന്ന് രണ്ട് പേരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് അവരെ കണ്ടത്. എല്ലാ കാര്യങ്ങളും പറഞ്ഞ് അവിടെ വെച്ച് അവസാനിപ്പിച്ചു.

9

ഋതുവായുമുള്ള ബന്ധം അവസാനിപ്പിച്ചപ്പോൾ ഉള്ള അവസ്ഥയിൽ അല്ല അപ്പോൾ. ബന്ധം തകർന്നപ്പോൾ ശാരീരകമായും മാനസികമായും ഏറെ തളർന്നിരുന്നു. തിരിച്ചു വരാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. ജീവിതം ഇപ്പോൾ പുതിയ ഫേസിലാണ്. ഇപ്പോൾ എന്റെ കാര്യങ്ങളിലാണ് ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത്. മോഡലിംഗിലും അഭിനയത്തിലും സിനിമയിലുമെല്ലാം വീണ്ടും സജീവമാകാൻ തുടങ്ങി. ശാരീരിക ആരോഗ്യവും വീണ്ടെടുത്തിട്ടുണ്ട്.

10

നമ്മുക്കുള്ളതാണെങ്കിൽ അത് പറപ്പിച്ച് വിട്ടാലും നമ്മുടെ കൈയ്യിലേക്ക് തന്നെ തിരിച്ചുവരും. അത് പറപ്പിച്ച് വിട്ടിരിക്കുകയാണ്. ഞാൻ എന്റെ വഴിക്ക് പോകുകയാണ്. നാളെ അവരെ കൊണ്ട് തന്നെ ഇത് എന്റെ ബോയ് ഫ്രണ്ട് ആയിരുന്നുവെന്ന് ഞാൻ പറയപ്പിക്കും. അതിനായിട്ടുള്ള പണികൾ ഞാൻ തുടങ്ങിയിട്ടുണ്ട്. വളരെ വേഗം തന്നെ അത് സംഭവിക്കുമെന്നും ജിയ ഇറാനി അഭിമുഖത്തിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+