കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആത്മഹത്യ ചെയ്യാൻ അന്ന് തീരുമാനിച്ചില്ല, ഗള്‍ഫിലേക്ക് പോയി'; ജീവിതത്തിലെ ആ 25 വർഷത്തെ കുറിച്ച് ജോയ് മാത്യു

Google Oneindia Malayalam News

കോഴിക്കോട്: സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് ജോയ് മാത്യു. 1986 അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ജോയ് മാത്യു മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മലയാള സിനിമയില്‍ സജീവമാകുന്നത്.

എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്ഗോപി; വിവാദ സംഭവം തൃശ്ശൂരിലെ പൂത്തുരിൽഎസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്ഗോപി; വിവാദ സംഭവം തൃശ്ശൂരിലെ പൂത്തുരിൽ

2013ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമ ഒട്ടേറെ പ്രശംസകള്‍ നേടിയിരുന്നു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയുന്ന ആള്‍കൂടിയാണ് ജോയ് മാത്യു. എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ 25 വര്‍ഷങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം. ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റും യൂട്യൂബ് വ്‌ളോഗറുമായ ബൈജു എന്‍ നായറുടെ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജോയ് മാത്യു തന്റെ ജീവിതകഥ തുറന്നുപറയുന്നത്...അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

1

കോഴിക്കോടുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞാണ് അഭിമുഖം ആരംഭിക്കുന്നത്. കോഴിക്കോട് ജനിച്ച് വളര്‍ന്ന ആളാണ് ഞാന്‍. നഗരവുമായി ബന്ധപ്പെട്ട ആളാണ് ഞാന്‍. അച്ഛന് ടയറ് കടയായിയിരുന്നു. വാഹനങ്ങളുമായും ടയറ് വ്യാപാരികളുമായി എനിക്ക് നല്ല ബന്ധമാണ്. നഗരത്തിന്റെ എല്ലാ മുഖങ്ങളും, അതായത് രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിട്ട്, രാവിലെ കട വരാന്തയില്‍ കിടക്കുന്ന അഭിസാരികകള്‍ മുതല്‍ വലിയ പണക്കാര്‍, ഇങ്ങനെയൊക്കെ കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

2

കോഴിക്കോടിന്റെ ഊടുവഴികള്‍ എല്ലാം തന്നെ എനിക്ക് അറിയാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമ കാണാന്‍ സംഘത്തില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അപ്‌സരയിലേക്ക് ഓടാന്‍ ഇടവഴിയുണ്ട്. അപ്‌സരയില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ കോറോനേഷനിലേക്ക് ഓടാന്‍ വഴിയുണ്ട്. ഈ ഇടവഴികള്‍ ഒക്കെ വലിയ അധോലോകങ്ങളാണ്. കോഴിക്കോടിന്റെ പല ആധോലോകങ്ങളെയും അറിയാം, പല ആളുകളെയും നേരിട്ട് അറിയാം. ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഓടി കോഴിക്കോടേക്ക് വരും, രാത്രി സമയങ്ങളില്‍ ആരും കാണാതെ ബീച്ചിലൊക്കെ പോയി ഇരിക്കാറുണ്ടെന്ന് ജോയ് മാത്യ പറഞ്ഞു.

3

1986ല്‍ അമ്മ അറിയാന്‍ എന്ന ചിത്രത്തിന് ശേഷം 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജോയ് മാത്യു മലയാള സിനിമയില്‍ സജീവമാകുന്നത്. ആ 25 വര്‍ഷത്തെ ജീവിതത്തെ കുറിച്ചും ജോയ് മാത്യു തുറന്നു പറഞ്ഞു. പ്രവാസ ലോകത്തേക്ക് പോയാനിടയായ സാഹചര്യവും മറ്റുമാണ് ജോയ് മാത്യു വിവരിക്കുന്നത്. ഗള്‍ഫിലേക്ക് പോകാന്‍ ഞാന്‍ നിര്‍ബന്ധിതനായതാണെന്ന് ജോയ് മാത്യു പറയുന്നു. ഞാന്‍ തന്നെ അതിനെ വിലയിരുത്തുന്നത് സ്വയം നാടുകടത്തല്‍ എന്നാണ്. ആരും തന്നെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതല്ലെന്നും ജോയ് മാത്യ പറഞ്ഞു.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

4

എന്റെ കയ്യിലിരിപ്പ് കൊണ്ട് എനിക്ക് സംഭവിച്ച നഷ്ടങ്ങള്‍, മറ്റുള്ളവര്‍ എനിക്കുണ്ടാക്കിയ നഷ്ടങ്ങള്‍. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടായിരുന്നു. മലയാളിയെ സംബന്ധിച്ച് ഈ സാഹചര്യത്തില്‍ രണ്ട് ചോയിസാണുള്ളത്. ഒന്ന് ആത്മഹത്യയും, മറ്റൊന്ന് ഗള്‍ഫില്‍ പോകുക, ആത്മഹത്യ ചെയ്യാന്‍ ഞാന്‍ എന്തായാലും തീരുമാനിച്ചിട്ടേ ഇല്ല. എന്തൊക്കെ കാര്യങ്ങള്‍ ഇവിടെ ചെയ്യാന്‍ കിടക്കുന്നു. ഈ ലോകം വിട്ട് പോകാന്‍ എനിക്ക് ഇഷ്ടമല്ല, ഏനിക്ക് ഏറ്റവും പേടി മരിക്കാനാണ്. ഒരു ജീവിതം അല്ലേ ഉള്ളൂ- ജോയ് മാത്യു ചിരിച്ചുകൊണ്ട് പറഞ്ഞു.

5

ആ ജീവിതം നമ്മള്‍ ആഘോഷിക്കുക എന്നതാണ്, ആ ആഘോഷങ്ങള്‍ക്കൊക്കെ അറുതി വന്നു. സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ട് വന്നു. അങ്ങനെയാണ് ഞാന്‍ രണ്ടാമത്തെ ചോയിസായ ഗള്‍ഫിലേക്ക് പോയത്. നാട്ടില്‍ എട്ട് സ്റ്റാഫുകളെ നിര്‍ത്തി ബിസ്‌നസ് ചെയ്ത ആളാണ്. ദൂബായില്‍ പോയി എല്ലാ തൊഴില്‍രഹിതരെയും പോലെ, ഞാന്‍ ഒരു ജോലിക്ക് വേണ്ടി അലയുകയാണ്. ജീവിതാനുഭവങ്ങളുടെ വലിയ 10 വര്‍ഷം എനിക്ക് ഗള്‍ഫില്‍ കിട്ടി.

6

ഈ സമയങ്ങളില്‍ ഒരു ജോലി കിട്ടുന്നു, നഷ്ടപ്പെടുന്നു, മാറി മാറി ഞാന്‍ പല ജോലിയും ചെയ്യുന്നു. പിന്നീട് കുടുംബത്തെ കൊണ്ടു പോകാന്‍ എനിക്ക് പറ്റുന്നു. കുട്ടികളൊക്കെ അവിടെ പഠിക്കുന്നു. കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ചെയ്താല്‍ എന്താണ് കിട്ടുന്നതെന്ന് മനസിലാകുന്നു. ഇങ്ങനെ ഒരു അനുഭവങ്ങളുടെ ഒരു പത്ത് കൊല്ലം. അമ്മ അറിയാന്‍ ശേഷമുള്ള ഒരു പത്ത് കൊല്ലം ബിസിനസിലേക്ക് പോയി. അന്ന് എതെങ്കിലും സിനിമയില്‍ പോയി അഭിനയിക്കാം എന്നൊന്നും എനിക്ക് തോന്നിയില്ല.

7

കാരണം, അന്നത്തെ മലയാള സിനിമ, എന്നെ പ്രലോഭിപ്പിക്കുന്നതല്ല. എനിക്ക് കണ്ടാല്‍ ചിരി വരുമായിരുന്നു. ഇന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരുവരും, അങ്ങനെ പത്ത് കൊല്ലം കഴിഞ്ഞ ഗള്‍ഫില്‍ പോയി, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിനിമ ചെയ്യുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ഒരു പാഷന്‍ എന്നൊന്നും പറഞ്ഞുകൂട. പാഷന് വേണ്ടി എനിക്ക് നാടകമായിരുന്നു. എന്നെ തന്നെ എക്‌സ്പ്രസ് ചെയ്യാന്‍ ആണല്ലോ, നമ്മള്‍ കഥകള്‍ എഴുതുന്നതും കവിത എഴുതുന്നതും സിനിമ എടുക്കുന്നതും.

8

ഗള്‍ഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ഫ്രഞ്ച് സ്റ്റൈലിലുള്ള താടിയായിരുന്നു വച്ചത്. അങ്ങനെ ഞങ്ങള്‍ മാത്രം ഇരിക്കുന്ന ഒരു ബീച്ചുണ്ട്. ഞാനും മക്കളുമൊക്കെ ചിലപ്പോള്‍ അവിടെ പോയി ഇരിക്കാറുണ്ട്. ഒരു ദിവസം അവിടെ നിന്ന് മോളാണ് പറഞ്ഞത്, അച്ഛന് ഒരു സംവിധായകന്റെ ലുക്കുണ്ടെന്ന്. ഒരു സിനിമ സംവിധാനം ചെയ്തൂടെ എന്ന്. അന്ന് ഞാന്‍, പറഞ്ഞു, ലുക്ക് എന്തായാലും വന്നു, ഇനി ഒരു അങ്കി മാത്രം വാങ്ങിയിട്ടാല്‍ മതിയെന്ന്- ജോയ് മാത്യു പറഞ്ഞു,

9

അത് കിട്ടുന്ന സ്ഥലം അന്വേഷിച്ചപ്പോഴാണ് ഞാന്‍ ഷട്ടറിലേക്ക് എത്തുന്നത്. ഷട്ടര്‍ എന്ന സിനിമയുടെ സബ്ജക്റ്റ് പത്ത് വര്‍ഷമായി എന്റെ മനസിലുണ്ട്. ഒരു ഷോര്‍ട്ട് ഫിലിം എന്ന രീതിയിലാണ് എന്റെ മനസിലുണ്ടായിരുന്നത്. അന്ന് അത്ര മാത്രമാണ് രൂപപ്പെട്ടിട്ടുള്ളൂ. പിന്നീട് രജ്ഞിത്തുമായി സംസാരിച്ച്, അദ്ദേഹമാണ് സിനിമ നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിച്ചത്. അങ്ങനെയാണ് ഞാന്‍ ഷട്ടറിന്റെ തിരക്കഥ എഴുതിയതെന്ന് ജോയ് മാത്യു പറഞ്ഞു.

ഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെ

Recommended Video

cmsvideo
പിണറായിയെക്കുറിച്ചുള്ള ഡയലോഗ് തിരുത്താന്‍ മമ്മൂക്ക സമ്മതിച്ചില്ല | Oneindia Malayalam

English summary
Actor Joy Mathew Opens up about his life before entering cinemas, Interview Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X