Get Updates
Get notified of breaking news, exclusive insights, and must-see stories!

'താടിയും മീശയും ചുണ്ടും എല്ലാം അതുപോലെ, നമ്മള്‍ ശരിക്കും ചമ്മി'; പ്രണവിന്റെ ഡ്യൂപ്പിനെ കണ്ട ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്ന ഹോട്ടലിന് പുറത്തെത്തിയ ബംഗളൂരു സ്വദേശിയായ പ്രതാപ് ഗോപാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്‍ പ്രണവ് മോഹന്‍ലാലിന്റെ രൂപസാദൃശ്യമാണ് പ്രതാപ് ഗോപാലിനെ ശ്രദ്ധേയമാക്കിയത്. ഇപ്പോഴിതാ പ്രതാപ് ഗോപാലിനെ കണ്ട അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍.

അമ്മയുടെ യോഗം നടക്കുന്ന സമയത്ത് അവിടെയുള്ള പ്രതാപ് ഗോപാലിനെ കണ്ട് താന്‍ പ്രണവ് മോഹന്‍ലാലാണെന്ന് തെറ്റിദ്ധരിച്ചെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 'അമ്മയുടെ യോഗത്തിനിടെ ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങിവരുമ്പോള്‍ സെക്യൂരിറ്റിക്കാരനോട് ഒരു പയ്യന്‍ സംസാരിക്കുന്നത് കണ്ടു. പ്രണവിനെ പോലൊരു പയ്യന്‍. സത്യത്തില്‍ പ്രണവാണെന്ന് കരുതിയാണ് ഞാന്‍ നിര്‍ത്തിയത്, അപ്പോഴാണ് ആ പയ്യന്‍ പറയുന്നത് എന്റെ പേര് പ്രതാപാണെന്ന്'.

prathap

'അപ്പോഴാണ് ഇത് ഡ്യൂപ്ലിക്കേറ്റാണെന്ന് മനസിലായത്. എല്ലാവരും അകത്തിരിക്കുമ്പോള്‍ പ്രണവ് എന്താണ് പുറത്തിരിക്കുന്നത് എന്ന് കരുതിയാണ് വാഹനം നിര്‍ത്തിയത്. ഇത് ഡ്യൂപ്ലിക്കേറ്റാണെന്ന് നമുക്ക് മനസിലായില്ല. പ്രണവ് അമ്മയുടെ അംഗമാണ്. പ്രതാപിന് ശരിക്കും അമ്മയുടെ യോഗത്തില്‍ കയറിപ്പോകാമായിരുന്നു. അങ്ങനെയാണെങ്കില്‍ അവിടെയുള്ളവര്‍ കൈകൊടുത്തേനെ'.

'പ്രണവുമായി നല്ല സാമ്യമുണ്ട്, അടുത്തുവരുമ്പോള്‍ താടിയും മീശയും ചുണ്ടും എല്ലാം അതുപോലെ തന്നെ. ഈ പയ്യന്‍ സംസാരിച്ച് തുടങ്ങിയപ്പോഴാണ് എനിക്ക് മനസിലായത്. മലയാളിയല്ല, ബംഗളൂരുവാണെന്നും കുറച്ച് തമിഴ് അറിയാമെന്നും പറഞ്ഞു. ആ പയ്യന്‍ നമ്മളെ ഇങ്ങോട്ട് പരിചയപ്പെടുത്തിയപ്പോഴാണ് നമ്മള്‍ ചമ്മിയെന്ന് മനസിലായത്.'- ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, അമ്മയുടെ യോഗം നടക്കുന്ന ഹോട്ടലിന് പുറത്തെത്തിയ പ്രതാപ് ഗോപാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗളൂരു സ്വദേശിയാണ് പ്രതാപ്. തന്നെ കാണാന്‍ പ്രണവ് മോഹന്‍ലാലിനെ പോലെയുണ്ടെന്ന് ഒരു വര്‍ഷം മുമ്പ് സുഹൃത്ത് പറഞ്ഞപ്പോള്‍ കാര്യമാക്കിയെടുത്തില്ലെന്നും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയെന്ന് പ്രതാപ് പറഞ്ഞിരുന്നു.

തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അറിയാമെങ്കിലും ഇപ്പോള്‍ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണെന്നും പ്രതാപ് പറഞ്ഞു.' ത മലയാളികള്‍ മാത്രമല്ല മറ്റ് നാട്ടുകാരും പ്രണവ് ആണെന്ന് തെറ്റിദ്ധരിച്ച് ഫോട്ടോ എടുക്കാറുണ്ട്. ദര്‍ശന എന്ന ഗാനം ഹിറ്റായതു മുതലാണ് ഇത്. പ്രണവിനെ നേരിട്ട് കാണണമെന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ സര്‍ എന്റെ കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. മോഹന്‍ലാലിനെ കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു'- പ്രതാപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രണവിന്റെ രൂപ സാദൃശ്യമുള്ളത് കൊണ്ട് തന്നെ പ്രതാപിന്റെ അഭിമുഖങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+