കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതവും രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരം പോരടിക്കുന്ന കാഴ്ച; എന്റെ രാഷ്ട്രീയം മാനുഷിക മൂല്യങ്ങളാണ്'

Google Oneindia Malayalam News

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ചോക്ലേറ്റ് നായകനായി മലയാളികളുടെ ഹൃദയം കവര്‍ന്നുകൊണ്ടിരിക്കുന്ന നായകനാണ് കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായ ശേഷം വ്യത്യസ്തമാ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രദ്ധിച്ചിരുന്നു. ചാക്കോച്ചന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ നായാട്ട് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഫാസിലിന്റെ സംവിധാനത്തിലുള്ള 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

'മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു''മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു'

എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുന്ന അഭിമുഖമാണത്. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചല്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുന്നത്. ചാക്കോച്ചന്റെ വാക്കുകളിലേക്ക്...

1

കക്ഷി രാഷ്ട്രീയങ്ങളല്ല, മാനുഷിക മൂല്യങ്ങളാണ് തന്റെ രാഷ്ട്രീയം. മതവും രാഷ്ട്രീയവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ഈ സ്ഥാപനങ്ങള്‍ സാമൂഹിക നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയാനാകില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ചാക്കോച്ചന്‍ അടുത്തിടെ അഭിനയിച്ച ചിത്രങ്ങളില്‍ പലതും രാഷ്ട്രീയം പറയുന്നവയാണ്. ഇത്തരം സിനിമകള്‍ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുത്തതാണോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.

2

മതമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പരസ്പരം പോരടിക്കുന്ന കാഴ്ച്ച ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. തമ്മിലടിക്കുന്നതിന് പകരം സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടായിരിക്കണം ഇവര്‍ നിലകൊള്ളേണ്ടത്. ഇത് നടക്കാതിരിക്കുമ്പോള്‍ പ്രത്യേക പക്ഷത്തേക്ക് ചായ്വ് പ്രകടിപ്പിക്കാതെ സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം ആ രാഷ്ട്രീയം. അല്ലാതെ മത-രാഷ്ട്രീയ-ജാതീയ ചായ്വുകളാവരുതെന്ന് മാത്രം- കുഞ്ചാക്കോ പറഞ്ഞു.

3

അതേസമയം, കുഞ്ചാക്കോ ബോബന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രം രാഷ്ട്രീയപരമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. പ്രവീണ്‍ മൈക്കിളായി നായാട്ടെന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ ആ മേക്കോവര്‍ കൂടുതല്‍ മികവിലേക്ക് എത്തുകയായിരുന്നു. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായി മാറിയ നായാട്ട് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലും വഴിത്തിരിവായിരുന്നു. നാട്ടിറങ്ങിയപ്പോള്‍ 'ചാക്കോച്ചന്‍മാനിയ' ഹാഷ്ടാഗായി.

Recommended Video

cmsvideo
I'm not a man who will turn hostile say Kunchacko Boban
4

അതേസമയം, ഭീമന്റെ വഴിയാണ് റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്യുന്നത്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ. വ്യത്യസ്തമായ കഥാപാത്രമാണ് ചാക്കോച്ചന്‍ ഭീമന്റെ വഴിയില്‍ എത്തുന്നത്.

English summary
Actor Kunchacko Boban Opens Up Goes Viral About His Political ideologies and views
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X