താരങ്ങള്‍ ചിക്കനും മട്ടനും കഴിക്കും..മറ്റുള്ളവർക്ക് എന്തെങ്കിലും കിട്ടും..വിഷമം തോന്നീട്ടുണ്ട്;മണിയപിള്ള രാജു

കൊച്ചി; സിനിമാ സെറ്റിൽ ഭക്ഷണ വിവേചനം ഉണ്ടെന്ന് നേരത്തേ തന്നെ പല താരങ്ങളും തുറന്ന പറഞ്ഞിട്ടുമ്ട്. ഇപ്പോഴിതാ നടൻ മണിയൻ പിള്ള രാജുവും താൻ നേരിട്ട അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. മണിയൻ പിള്ള രാജുവിന്റെ വാക്കുകളിലേക്ക്

 ഭക്ഷണത്തിൽ വേർതിരിവ് കാണിക്കുമെന്ന്

ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും ഒക്കെയാണ് കൊടുക്കുക. നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്സിനും ക്യാമറ അസിസ്റ്റന്റുമാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദമോ തൈര് സാദമോ പുളിയോഗ്ര പറഞ്ഞൊരു ഭക്ഷണമുണ്ട്. അതൊക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. അത് കാണുമ്പോ തന്നെ വലിയ സങ്കടം തോന്നും.

 നസീർ സാറിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്

ഞാന്‍ നസീര്‍ സാറിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സാര്‍, ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷന്‍ ഉള്ളതുകൊണ്ടാണ് രണ്ട് വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ച് ഇവിടെ വന്ന് മിനക്കെട്ട് നില്‍ക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല സർ.

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട്

എനിക്ക് തരക്കേടില്ലാത്ത വസ്ത്രം ഉണ്ടെങ്കിൽ
തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. അവിടെ എവിടെയെങ്കിലും പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാന്‍ ഇവിടെ വന്ന് ഈ പുളിയോഗ്രയെല്ലാം കഴിച്ചിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്, മണിയൻപിള്ള രാജു പറഞ്ഞു.

 നല്ല ഭക്ഷണവും താമസവും

അതേസമയം ഇപ്പോൾ ആ സാഹചര്യം എല്ലാം മാറി. സെറ്റില്‍ ചിക്കനോ മട്ടനോ ഒക്കെ ഉണ്ടെങ്കില്‍ അത് യൂണിറ്റില്‍ എല്ലാവര്‍ക്കും കൊടുക്കും, രാജു പറഞ്ഞു. താൻ നിർമ്മിക്കുന്ന പടങ്ങളുടെ സെറ്റുകളിൽ എല്ലാവർക്കും നല്ല ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കാറുണ്ടെന്നും രാജു അഭിമുഖത്തിൽ പറഞ്ഞു.

 എല്ലാവർക്കും ഒരേ ഭക്ഷണം

എന്ത് ഭക്ഷണം കൊടുക്കുന്നുവെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ വിറകടുപ്പാണ്. അമ്മ അടുപ്പിൽ ഊതി കഷ്ടപ്പെട്ടാണ് എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നത്. പഴയകാലത്ത് സെറ്റിലെ ഭക്ഷണ വിവേചനങ്ങൾ എല്ലാം നേരിട്ട ആളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണ് നൽകുന്നത്.

 എല്ലാവർക്കും ലൈവ് ഭക്ഷണവും നൽകാറുണ്ട്

സെറ്റിൽ രാവിലെ എല്ലാവർക്കും ഹോർലിക്സും ബോൺവീറ്റയുമെല്ലാം നൽകാം. എന്റെ സെറ്റിൽ മാത്രമാണ് ഇത്. എല്ലാവർക്കും രാവിലെ ലൈവ് ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ടും നല്ല ഭക്ഷണമാണ് കൊടുക്കുന്നത്. യൂണിറ്റിൽ പണിയെടുത്ത് മടുത്ത് വരുമ്പോൾ ബീഫും പൊറോട്ടയുമൊക്കെയാണ് തന്റെ സെറ്റിൽ നൽകുന്നത്, മണിയൻ പിള്ള പറഞ്ഞു.

 മികച്ച താമസ സൗകര്യവും

മാത്രമല്ല താമസിക്കാൻ നല്ല സ്ഥലങ്ങളാണ് നൽകുന്നത്. നല്ല താമസിക്കാൻ സൗകര്യമില്ലാത്ത സ്ഥലങ്ങൾ ആണെങ്കിൽ താൻ ഷൂട്ടിംഗ് അവിടെ വെയ്ക്കാറേ ഇല്ല. ഫിലിം യൂണിറ്റിലെ എല്ലാവരും നന്നായി ജോലി ചെയ്യുന്നവരാണ്. അവർ നന്നായി ഉറങ്ങണം. ലേറ്റ് നൈറ്റ് ഷൂട്ടിംഗുകളും താൻ വെയ്ക്കാറില്ലെന്നും മണിയൻപിള്ള പറഞ്ഞു.

 വിഷമം ഉണ്ടാക്കിയെന്ന്

നേരത്തേ വെള്ളാനകളുടെ നാട് എന്ന സിനിമയുടെ സെറ്റിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ കുറിച്ച് മണിയൻ പിള്ള രാജി തുറന്ന് പറഞ്ഞിരുന്നു. വെള്ളാനകളുടെ നാടിലെ സെറ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണിന് ശേഷം പായസം നല്‍കുമായിരുന്നു.ഇത് കണ്ട തിക്കുറിശ്ശി ചേട്ടന്‍ നല്ല ആഹാരം കൊടുത്തിട്ട് അതിന്റെ കൂടെ പായസം കൂടെ നല്‍കുന്നത് അഹങ്കാരമാണെന്ന് കുറ്റപ്പെടുത്തി. ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കി.
എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചു.പായസം നല്‍കുന്നത് അഹങ്കാരമല്ലെന്നും മറിച്ച് പുണ്യപ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്ക് ആഹാരത്തിന് ശേഷം പായസം നല്‍കുന്നത് മൂലം എല്ലാവര്‍ക്കും മന്ദത അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ഉണര്‍വോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നും മണിയൻപിള്ള വെളിപ്പെടുത്തിയിരന്നു.

ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    Hridayam Music Director Hesham Abdul Wahab Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+