കുട്ടികള്‍ മാത്രമല്ല കുട്ടികള്‍! കുട്ടിത്തം സൂക്ഷിയ്ക്കുന്നവര്‍ക്കും മോഹന്‍ലാലിന്‍റെ ശിശുദിന ആശംസ
തിരുവനന്തപുരം: കുട്ടികള്‍ക്കും മനസില്‍ ഇപ്പോഴും കുട്ടിത്തം കാത്ത് സൂക്ഷിയ്ക്കുന്ന മുതിര്‍ന്നവര്‍ക്കും ശിശുദിനാശംസ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. മകന്‍ പ്രണവിനും മകള്‍ വിസ്മയയ്ക്കുമൊപ്പമുള്ള ഒരു പഴയ ചിത്രവും മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടികളെ കളിയ്ക്കാന്‍ വിടണമെന്നും അവരുടെ നല്ല വളര്‍ച്ചയ്ക്ക് വേണ്ടി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ കുട്ടി കൂട്ടുകാര്‍ക്കും മനസില്‍ ഇപ്പോഴും നിഷ്‌കളങ്കതയും കുട്ടിത്തവും കാത്ത് സൂക്ഷിയ്ക്കുന്നവര്‍ക്കും മോഹന്‍ലാല്‍ ശിശുദിന ആശംസ നേരുന്നു.

പോസ്റ്റിനൊപ്പമുള്ള ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്താണ്. ചിത്രത്തില്‍ പ്രണവും വിസ്മയയും കുട്ടികളാണ്. അങ്ങനെ നോക്കുമ്പോള്‍ ശിശുദിനത്തില് മോഹന്‍ലാലിന്റെ പോസ്റ്റും കുട്ടിത്തം നിറഞ്ഞതാകുന്നു. മക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ പോസ്റ്റിനും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഒട്ടേറെപ്പേര്‍ ചിത്രം ഇതിനോടകം തന്നെ ഷെയര്‍ ചെയ്തു.
Let the children play, be healthy and make a difference in the world...and let there be a safe environment for them to...
Posted by Mohanlal on Friday, November 13, 2015












Click it and Unblock the Notifications