കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണയും 'അമ്മ'യുടെ തലപ്പത്ത് മോഹന്‍ലാല്‍; ജയസൂര്യ ജോയിന്റ് സെക്രട്ടറി, സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ 2021- 24 ഭരണ സമിതി എതിരില്ലാതെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷമപരിശോധന ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഈ വരുന്ന ഡിസംബര്‍ 19ന് നടക്കാനിരിക്കെയാണ് എതിരില്ലാതെ തിരഞ്ഞെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

1

മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അങ്ങനെ സംഭവിച്ചാല്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രണ്ടാം വട്ടമാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

2

21 വര്‍ഷം തുടര്‍ച്ചയായാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ ജയസൂര്യ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗമാണ്. ഇത്തവണ ജോയിന്റ് സെക്രട്ടറിയായി. ജോയിന്റെ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ഇത്തവണ ട്രെഷററായി. അതേസമയം, നടന്‍ ഷമ്മി തിലകന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

3

തുടര്‍ന്ന് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ വരണാധികാരികള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയെന്നാണ് വിവരം. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുംവേണ്ടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

4

വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേത മേനോനേയുമാണ് ഔദ്യോഗിക പാനല്‍ നിര്‍ത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കമ്മിറ്റി അംഗങ്ങളായി ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായുള്ളത്.

5

ഇതിനിടെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് അറിയിച്ച് നടന്‍ ഷമ്മി തിലകന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മയുടെ മക്കള്‍ നമ്മള്‍; 'അച്ഛന്റെയും എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ഷമ്മി തിലകന്‍ ഇക്കാര്യം അറിയിച്ചത്. താര സംഘടനയായ 'അമ്മ'യില്‍ ഡിസംബര്‍ 19-ന് നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..!
മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.

6

മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന..; സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന..; തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും..; ശരി ചെയ്താല്‍ ശരിയെന്നും അംഗീകരിക്കുന്ന..; ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍.

7

അദ്ഭുതങ്ങള്‍' അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് 'ചിലര്‍' ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ ദുഃഖത്തോടെ വെളിപ്പെടുത്തി.

8

ചില 'വേണ്ടപ്പെട്ടവര്‍' ഒന്നുംപറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. 'കമ്പിളിപ്പുതപ്പ്...കമ്പിളിപ്പുതപ്പ്...' എന്നു പുലമ്പി ചിലര്‍. മറ്റുചിലര്‍ ''ഷമ്മി, എന്നെ ഓര്‍ത്തല്ലോ'' എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു.

9

എന്നാല്‍..എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്‌നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു. 'ജനാധിപത്യ ബോധം' എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിഷനേഷന്‍ സമര്‍പ്പിക്കുന്നത്.

10

ആരു 'തള്ളി'യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..!ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം..മനുഷ്യനെ കണ്ടവരുണ്ടോ...? ''ഇരുകാലി മൃഗമുണ്ട്..;
ഇടയന്മാര്‍ മേയ്ക്കാനുണ്ട്...ഇടയ്ക്കു മാലാഖയുണ്ട്...ചെകുത്താനുമുണ്ട്...മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ.- ഷമ്മി തിലകന്‍ കുറിച്ചു.

'രാത്രി പുറത്തിറങ്ങി ഉമ്മ തരുമോയെന്ന് ചോദിച്ചു'; സഹപ്രവര്‍ത്തകന്റെ മോശം പെരുമാറ്റം, വെളിപ്പെടുത്തി നടി ഗൗരി'രാത്രി പുറത്തിറങ്ങി ഉമ്മ തരുമോയെന്ന് ചോദിച്ചു'; സഹപ്രവര്‍ത്തകന്റെ മോശം പെരുമാറ്റം, വെളിപ്പെടുത്തി നടി ഗൗരി

Recommended Video

cmsvideo
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യ | Oneindia Malayalam

English summary
Actor Mohanlal will be the head of star organization Amma again, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X