'വിവാഹമോചനം ഏറ്റവും മികച്ച തീരുമാനം'; ഒടുവില്‍ പ്രതികരിച്ച് നാഗചൈതന്യ, സാഹചര്യത്തിന് പിന്നില്‍
2020 ല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും അധികം ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു താരദമ്പതിമാരായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചന . നാല് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് . വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അല്ലു അര്‍ജുന്റെ ഹിറ്റ് ചിത്രം പുഷ്പയില്‍ ഐറ്റം ഡാന്‍സുമായി നടി പ്രത്യക്ഷപ്പെടുന്നത് .

ഈ ചിത്രത്തിലെ വേഷം താരത്തിന്റെ വിവാഹമോചനത്തിന് ഒരു കാരണമായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സാമന്ത വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. നാഗചൈതന്യയുടെ ആരാധകരമാണ് ഇതിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇപ്പോഴിതാ വിവാഹ മോചന വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാഗചൈതന്യ...

താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയാണ് നാഗചൈതന്യ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ആ സമയത്തെ ഏറ്റവും നല്ല പരിഹാരം വിവാഹ മോചനം ആയിരുന്നെന്ന് നാഗചൈതന്യ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനായിരുന്നു ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൗഹൃദം ഇനിയും തുടരുമെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്താണ് തങ്ങളുടെ വിവാഹമോചനത്തിലേക്ക് വഴിവച്ചത് എന്നത് സംബന്ധിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോചനത്തെ എങ്ങനെ നേരിടുന്നുവെന്ന് സാമന്ത വാചാലനായപ്പോള്‍ നാഗ ചൈതന്യ മാന്യമായ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വരാനിരിക്കുന്ന ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷന്റെ തിരക്കിലാണ് ചൈതന്യ.

പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് വേര്‍പിരിയലിനെ കുറിച്ച് നാഗ ചൈതന്യയോട് ചോദിച്ചത്. ഞങ്ങളുടെ രണ്ട് പേരുടെയും വ്യക്തിപരമായ നന്മയ്ക്ക് വേണ്ടിയെടുത്ത തീരുമാനമായിരുന്നു അത് എന്ന് നാഗചൈതന്യ പറഞ്ഞു. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവതിയാണ്. ആ സാഹചര്യത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്- നാഗചൈതന്യ പറഞ്ഞു.

പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. നിയമനടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാഗ ചൈതന്യ സാമന്തയ്ക്ക് 200 കോടി രൂപ ജീവനാംശം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ നടി ഇത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയും തനിക്ക് ഒരു പണവും അദ്ദേഹത്തില്‍ നിന്ന് ആവശ്യമില്ലെന്നും വെളിപ്പെടുത്തി.

അതേസമയം, നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് നാഗാര്‍ജുനയും പ്രതികരിച്ചിരുന്നു. ഇത് ദൗര്‍ഭാഗ്യകരമാണെന്നും സാമന്തയ്ക്കൊപ്പം ചിലവഴിച്ച സമയം താന്‍ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കനത്ത സൈബര്‍ ആക്രമണമാണ് സാമന്ത നേരിട്ടത്.

നാഗചൈതന്യയുടെ ആരാധകരായിരുന്നു ഇതില്‍ അധികവും. അടുത്തിടെ പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിനെതിരെയും സദാചാരവാദികള്‍ രംഗത്ത് വന്നിരുന്നു. സാമന്ത വിവാഹമോചനത്തോടെ നശിച്ച് പോയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റമാണെന്നും, അവള്‍ 50 കോടി രൂപ നാഗചൈതന്യ എന്ന ജെന്റില്‍മാന്റെ കൈയ്യില്‍ നിന്ന് നികുതി രഹിത പണം തട്ടിയെടുത്തെന്നുമായിരുന്നു കമറലി ദുക്കന്ദര്‍ എന്ന വ്യക്തിയാണ് ക്രൂരമായ പരാമര്‍ശം.

സാമന്ത അക്കിനേനി കുടുംബത്തില്‍ നിന്ന് 200 കോടി രൂപ ജീവനാംശമായി വാങ്ങി എന്ന റിപ്പോര്‍ട്ടുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ പരാമര്‍ശം. ഇതിന് നടി കൊടുത്ത ചൂട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമറലി, നിങ്ങളെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു സാമന്തയുടെ കമന്റ്. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications