Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെരിപ്പൂരി തല്ലാന്‍ വന്നത് മൂന്നാം ഭാര്യ; നാലാം വിവാഹം പ്രഖ്യാപിച്ച് നടന്‍ നരേഷ്, പവിത്രയ്ക്ക് ചുംബനം

ഹൈദരാബാദ്: സിനിമാ താരങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും വാര്‍ത്തയാകാറുണ്ട്. പുതിയ സിനിമ, വിവാഹം, മക്കള്‍, റെക്കോര്‍ഡുകള്‍, പുതിയ വീട് തുടങ്ങി എല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യവുമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഒരു താരദമ്പതികളുടെ വിവാഹമാണ്.

തെലുങ്ക് നടന്‍ വികെ നരേഷും കന്നഡ നടി പവിത്ര ലോകേഷും തമ്മിലാണ് വിവാഹം. ഇരുവരും ഒരുമിച്ച് കഴിയുന്ന ഫ്‌ളാറ്റില്‍ നരേഷിന്റെ മൂന്നാം ഭാര്യ എത്തിയതും പിന്നീടുണ്ടായ കലഹവുമെല്ലാം അടുത്തിടെ വാര്‍ത്തയായിരുന്നു. പുതുവര്‍ഷത്തില്‍ ഇരുവരും വിവാഹിതാരാകാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മുതിര്‍ന്ന തെലുങ്ക് നടനാണ് വികെ നരേഷ്. നടി പവിത്ര ലോകേഷിനെ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം അദ്ദേഹം തന്റെ ട്വിറ്റര്‍ പേജിലാണ് പ്രഖ്യാപിച്ചത്. മനോഹരമായ ഒരു വീഡിയോയും ഇരുവരും ട്വീറ്റ് ചെയ്തു. മെഴുകുതിരി കത്തിച്ച് കേക്ക് മുറിച്ച് പരസ്പരം ചുംബിക്കുന്നതാണ് വീഡിയോ. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും കമന്റുകള്‍ നിറയുകയാണ്.

2

പുതിയ വര്‍ഷം, പുതിയ തുടക്കം, എല്ലാവരുടെയും അനുഗ്രഹം വേണം. എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍... എന്നാണ് നരേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി നരേഷും പവിത്രയും ഒരുമിച്ചാണ് താമസം. പല പരിപാടികള്‍ക്കും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാകട്ടെ, ചില ഘട്ടങ്ങളില്‍ വിവാദമാകുകയും ചെയ്തു. ഈ വേളയിലാണ് പുതിയ തീരുമാനം.

3

62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 42കാരിയായ പവിത്രയുടെ രണ്ടാമത്തേതും. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്നു രമ്യ രഘുപതി. നരേഷും പവിത്രയും ഒരുമിച്ച് കഴിയുന്നു എന്നറിഞ്ഞ് ഹോട്ടലിന് മുന്നിലെത്തി ബഹളം വച്ചിരുന്നു മൂന്നാം ഭാര്യ. ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയാകുകയും ചെയ്തു.

4

തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ അര്‍ധ സഹോദരനാണ് നരേഷ്. അന്തരിച്ച നടി വിജയ നിര്‍മലയുടെയും ആദ്യ ഭര്‍ത്താവ് കെഎസ് മൂര്‍ത്തിയുടെയും മകനുമാണ്. മൂര്‍ത്തിയില്‍ നിന്ന് വിവാഹ മോചനം നേടിയ വിജയ നിര്‍മല പിന്നീട് സൂപ്പര്‍ സ്റ്റാര്‍ കൃഷ്ണയെ വിവാഹം ചെയ്തു. നരേഷ് സാമൂഹിക പ്രവര്‍ത്തകനും ബിജെപി നേതാവുമാണ്.

5

പവിത്ര ലോകേഷിന്റെ ആദ്യ ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു. ഇരുവരും വേര്‍പ്പിരിഞ്ഞു. പിന്നീട് നടന്‍ സുചേന്ദ്ര പ്രസാദുമായി പ്രണയമുണ്ടായിരുന്നു പവിത്രയ്ക്ക്. ഇരുവരും കുറച്ച് കാലം ഒരുമിച്ചായിരുന്നെങ്കിലും വിജയകരമായില്ല. തുടര്‍ന്നാണ് നരേഷുമായി അടുത്തത്. ഒരുമിച്ച് മാസങ്ങളായി താമസിക്കുകയാണ് ഇരുവരും. ഇപ്പോള്‍ ഔദ്യോഗികമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

6

ബാലതാരമായി സിനിമാ രംഗത്തെത്തിയ വ്യക്തിയാണ് നരേഷ്. 200ഓളം സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം സംഭവ ബഹുലമാണ്. ഡാന്‍സ് മാസ്റ്റര്‍ ശ്രിനുവിന്റെ മകളെയാണ് ആദ്യം വിവാഹം ചെയ്തത്. ബന്ധം പിരിഞ്ഞ ശേഷം സംഗീതജ്ഞന്‍ കൃഷ്ണ ശാസ്ത്രിയുടെ പേരക്കുട്ടി രേഖ സുപ്രിയയെ വിവാഹം ചെയ്തു. ഈ ബന്ധം ഒഴിഞ്ഞ ശേഷമാണ് രമ്യയെ വിവാഹം ചെയ്തത്.

7

നരേഷും പവിത്രയും മൈസൂരുവിലെ ഹോട്ടലില്‍ കഴിയുമ്പോഴാണ് രമ്യ എത്തിയതും ബഹളം വച്ചതും. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. പവിത്രയെ ചെരിപ്പൂരി അടിച്ച രമ്യയുടെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റൂമില്‍ നിന്ന് പുറത്തിറങ്ങി നടക്കവെയാണ് ഇരുവര്‍ക്കും നേരെ രമ്യ പാഞ്ഞടുത്തത്. പവിത്ര തന്റെ കുടുംബം നശിപ്പിച്ചുവെന്ന് രമ്യ കുറ്റപ്പെടുത്തിയിരുന്നു.

8

രമ്യയ്ക്ക് വിവാഹ മോചന നോട്ടീസ് അയച്ചിട്ടുണ്ട് എന്ന് പിന്നീട് നരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ മോശക്കാരനാക്കാനാണ് രമ്യയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. അറിയപ്പെട്ട ബിജെപി നേതാവ് കൂടിയാണ് നരേഷ്. ബിജെപിക്ക് വേണ്ടി ഹിന്ദുപൂര്‍ ലോക്‌സഭാ സീറ്റില്‍ മല്‍സരിച്ചെങ്കിലും തോറ്റു. 16 വയസ് മുതല്‍ സിനിമാ രംഗത്തുണ്ട് പവിത്ര. 150 ലധികം സിനിമകളിലും ചില സീരിയലുകളിലും വേഷമിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+