അപമാനിതൻ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതിരിക്കാനുള്ള ബുദ്ധി കാണിച്ചൂടെ?;സന്തോഷിനെതിരെ നിർമൽ
തിരുവനന്തപുരം; ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. നടിമാരായ നവ്യ നായരും നിത്യ ദാസും പങ്കെടുത്ത പരിപാടിയ്ക്കിടെ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന തരത്തിലായിരുന്നു വിമർശനം ഉയർന്നത്. സന്തോഷിനെ പരിപാടിയിലേക്ക് അതിഥിയായി വിളിച്ചു വരുത്തി അപമാനിച്ചു എന്നായിരുന്നു ആക്ഷേപം ഉയർന്നത്.
വിഷയത്തിൽ നിരവധി പേർ സന്തോഷിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മാത്രമല്ല പരിപാടിയിൽ ഉണ്ടായിരുന്ന മറ്റ് താരങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഉൾപ്പെടെ കയറി സന്തോഷ് പണ്ഡിറ്റിനെ അനുകൂലിക്കുന്ന ചിലർ രൂക്ഷമായി അധിക്ഷേപവും നടത്തിയിരുന്നു. നടൻ നിർമ്മൽ പാലാഴി ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു ചീത്ത വിളികളുമായി ചിലർ രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ നിർമൽ പാലാഴി. വിവാദങ്ങൾക്കെല്ലാം ശേഷം വീണ്ടും ഫ്ലവേഴ്സ് ചാനലലിൽ സന്തോഷ് പങ്കെടുത്തതിനെ വിമർശിക്കുകയാണ് നിർമ്മൽ.അപമാനിതന്‍ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാന്‍ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാന്‍ നിങ്ങളുടെ താരത്തിനോട് പറയണമെന്നായിരുന്നു നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ എഴുതിയത്. നിർമലിന്റെ വാക്കുകളിലേക്ക്

നേരത്തേ വിവാദങ്ങൾ ഉയർന്നപ്പോൾ തന്നെ നിർമ്മൽ വിഷയത്തിൽ പ്രതികരിച്ചിരുന്നു. താൻ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല എന്നുമായിരുന്നു നിർമ്മൽ പാലാഴി ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് പരിപാടിയിലെ ഒരു ഗെയിമിനിടെ നടന്‍ ബിനു അടിമാലിയെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് തന്നെ തെറിവിളിച്ചവർക്ക് മറുപടി നൽകുകയാണ്.

" നൂറ് കോടി സിനിമയിൽ നായകൻ ആയ ഇദ്ദേഹം കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഈ ഷോയിൽ അപമാനിതനായി എന്നും പറഞ്ഞു വീഡിയോ ചെയ്തിരുന്നു അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കുറച്ചു ആരാധകർ ഞാൻ ഉൾപ്പെടെ ഉള്ള കലാകാരന്മാരുടെ പേജുകളിൽ കയറി തെറി വിളിച്ചിരുന്നു,ഈ തെറി വിളിച്ച ആരാധകരോട് ഒന്ന് പറഞ്ഞോട്ടെ... അപമാനിതൻ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാൻ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാൻ പറയു നിങ്ങളുടെ താരത്തിനോട്.

ആ ഷോ കാണുന്നവർക്ക് അറിയാം പരസ്പരം കളിയാക്കിയും ട്രോളിയും ഉള്ളതാണ് അതാണ് ആ ഷോയുടെ വിജയവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പ്രോഗ്രാമും ആണ് ഇത്.
"പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ... നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാൻ ഉള്ള ലൈസൻസ് നിങ്ങൾ കൊടുത്തത് ആണോ,അങ്ങനെ ആണെങ്കിൽ തിരിച്ചു എന്തെങ്കിലും കേട്ടാൽ ദയവ് ചെയ്ത് പരാതിയുമായി വരരുത്"

ഒരു തുടക്കകാരൻ എന്ന നിലയിൽ അവിടെ പോയപ്പോൾ എനിക്ക് കിട്ടിയ സപ്പോർട്ട് ചെറുത്തൊന്നും അല്ല.ബിനു ചേട്ടൻ, സുധി ഏട്ടൻ,shashaankan chettan,ഷിയാസ്,ബിനീഷ്,ഡയാന,അനു,ഐശ്വര്യ,ശ്രീവിദ്യ.... എല്ലാവരും തുടക്ക
ക്കാരൻ ആയത് കൊണ്ട് മാറിനിന്ന എന്നെ ചേർത്ത് പിടിച്ചു കൂടെ നിർത്തിയി ട്ടെ ഉള്ളു.എനിക്ക് സ്കിറ്റ് സെറ്റാക്കിയ അഖിൽനോടും മുരളി ഏട്ടനോടും മധുഏട്ടനോടും ഈ ചെറിയ കലാകാരനെ അര്ഹിക്കുന്നതിൽ അപ്പുറം പ്രോത്സാഹിപ്പിച്ച നവ്യ നായരോടും അതിൽ എല്ലാം ഉപരി എനിക്ക് ഈ ഷോയിൽ അവസരം തന്ന ഡയറക്ടർ അനൂപ് ഏട്ടനോടും നിറഞ്ഞ സ്നേഹം മാത്രം, നിർമ്മൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

നിർമ്മൽ പങ്കുവെച്ച വീഡിയോയിൽ ബിനു അടിമാലിക്കെതിരെ സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെയായിരുന്നു-ഗെയിമിനിടെ സന്തോഷിന് ചാട്ട കൊണ്ട് അടിക്കാനായി ബിനു അടിമാലി ഒരുങ്ങുമ്പോൾ ഇത് മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു എന്ന് ബിനു പറഞ്ഞു. ഇതോടെ സന്തോഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.-ഒരു സിനിമയിൽ പോലും നായകനാകാത്ത നൂറ് കോടി ക്ലബിൽ ഇടംപിടിക്കാത്ത നീയൊക്കെ എങ്ങനെ മലയാള സിനിമയാകും.നീ മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിക്കൂ.
നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല'. ഹരിശ്രി അശോകന്‍ അടക്കമുള്ളവര്‍ അതിഥിയായി പങ്കെടുത്ത എപ്പിസോഡിലായിരുന്നു സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്.

അതേസമയം നിർമ്മലിന്റെ പുതിയ കുറിപ്പിന് കീഴിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിലത് ഇങ്ങനെ -ചെങ്ങയി ഇവിടെ ആരും എല്ലാം തികഞ്ഞവർ ഒന്നും അല്ല നിങ്ങൾക്ക് അയോളോട് അസൂയയും വെറുപ്പും ആണ്. കിട്ടുന്ന അവസരത്തിൽ നിങ്ങൾ ആ മനുഷ്യനെ കളിയാക്കും. നിങ്ങളെ സിനിമയും മറ്റു ഷോ കളും കാണുന്ന ജനങ്ങൾ തന്നെ ആണ് അദ്ദേഹത്തിന്റെ സിനിമകളും പ്രോഗ്രാമും കാണുന്നത് . നിങ്ങൾ അടിക്കുന്ന ചളിയൊക്കെ ജനങ്ങൾക്ക് ഇഷ്ട്ടപെട്ടെന്നുള്ള നിങ്ങളുടെ ധാരണ തെറ്റാണ്. അതുകൊണ്ട് ജനങ്ങൾ വിഡ്ഢികൾ ആണെന്ന് ധരിക്കരുത്. കുറെ ദിവസം ആയല്ലോ താങ്കൾ ഈ വിഷയവും ആയി fb യിൽ. നിങ്ങള്ക്കും ഉണ്ട് കുറവുകൾ അത് ആദ്യം മനസിലാക്കാൻ ശ്രെമിക്കുക,എന്നായിരുന്നു ഒരാളുടെ പ്രതികരണം.

അതേസമയം പണ്ഡിറ്റിന്റെ കാര്യമല്ല. ഈ ഷോയുടെ പ്രശ്നം ബോഡി ഷെയമിങ് എന്ന നീചമായ പരിപാടി കോമഡി ആക്കുന്നു എന്നതാണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. നിർമൽ തന്നെ നിർമലിന്റെ തടിയെ ആരോ കളിയാക്കി എന്നു പറഞ്ഞു മുൻപ് പോസ്റ്റ് ഇട്ട കാര്യം ഓർക്കുന്നു. നിർമൽ നു ഓർമ്മ ഉണ്ടോ ?രണ്ടു തലയും മൂർച്ചയുള്ള വാള് കൊണ്ടു പുറം ചൊറിയുമ്പോൾ സൂക്ഷിക്കണം,കമന്റിട്ടയാൾ പറഞ്ഞു.
ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ


Click it and Unblock the Notifications
