Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ മടിയന് ദൈവം കൊടുത്ത ഒരു പണി നോക്കണം'; ഹരീഷ് കണാരന്റെ പുതിയ സന്തോഷം പങ്കുവച്ച് നിര്‍മ്മല്‍ പാലാഴി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടുകളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. കോഴിക്കോടന്‍ ഭാഷ ശൈലിയെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റുതാരങ്ങളില്ല. ടെലിവിഷന്‍ ചാനലുകളിലെ സ്‌കിറ്റുകളിലുടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രണ്ട് പേരും ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്. ഇവര്‍ രണ്ട് പേരും ഇല്ലാത്ത കോമഡി ചിത്രങ്ങള്‍ കുറവാണ്. രണ്ട് പേരും സിനിമയില്‍ എത്തുന്നതിന് മുമ്പും അടുത്ത സുഹൃത്തുകളായിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ ഹരീഷ് കണാരന്റെ പുതിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മല്‍ പാലാഴി. ഹരീഷ് കണാരന്‍ നായകനായി അഭിനയിക്കാന്‍ പോകുന്ന ചിത്രത്തെ കുറിച്ചാണ്. നിര്‍മ്മല്‍ കുറിക്കുന്നത്. പണ്ട് കാലത്ത് സ്‌കിറ്റ് കളിച്ച ഓര്‍മ്മകള്‍ക്കൊപ്പമാണ് നിര്‍മ്മല്‍ കുറിപ്പ് ആരംഭിക്കുന്നത്.

2

മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം. നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി. ഇപ്പോള്‍ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആവുന്ന ഒരു പുതിയ തുടക്കം- നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

3

100...150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളില്‍ കയറി വരാറുണ്ട് ഇല്ലെങ്കില്‍ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്.ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെതണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡ്.

4

അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാല്‍... ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ...ഇനി അവടെ വരെ പോയി എപ്പോ വീട്ടില്‍ എത്താനാ...അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു. ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം. നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി.

5

ഇപ്പോള്‍ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്‌നേഹിതന് എല്ലാവിധ വിജയാശം സകളും നേരുന്നു- നിര്‍മ്മല്‍ ഫേസ്ബബുക്കില്‍ കുറിച്ചു. അതേസമയം, നിര്‍മ്മല്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഹരീഷിന് ആശംസകളുമായി കമന്റുകള്‍ പങ്കുവയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+