അച്ഛന്റെ വളയും മോതിരവും എവിടെ എന്ന് ഞാൻ ചോദിച്ചു..മരണം ആദ്യം കണ്ടത് രണ്ടാം ഭാര്യയുടെ മകൾ ശ്രുതി;ഗോകുൽ പറയുന്നു
കൊച്ചി; സിനിമ സീരിയൽ താരം രമേശ് വലിയശാല ആത്മഹത്യ ചെയ്തത് സംബന്ധിച്ച് നിരവധി ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് രമേശിന്റെ ആദ്യ ഭാര്യയുടെ കുടുംബാംഗങ്ങൾ പറയുന്നത്. ഇപ്പോഴിതാ യാതൊരു പ്രശ്നങ്ങളും ഇല്ലാതിരുന്ന അച്ഛൻ ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയണം എന്ന് പറയുകയാണ് രമേശിന്റെ മകൻ ഗോകുൽ. ഇന്ത്യഡിജിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മകൻ ഗോകുൽ രമേശിന്റെ പ്രതികരണം.

അച്ഛന് എല്ലാ മനുഷ്യർക്കും ഉള്ളത് പോലെ തന്നെ വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്മ മരിച്ച സമയത്ത് അച്ഛൻ ഒരുപാട് വിഷമിച്ചിരുന്നു. വർക്ക് കിട്ടാതെ വരുന്ന സമയം ഉണ്ടായപ്പോഴും അ്ദേഹം സങ്കടപ്പെട്ടിരുന്നു. ഞാൻ പുറത്തായത് കൊണ്ട് അദ്ദേഹം എന്നോട് കൂടുതൽ കാര്യങ്ങൾ പറയാറില്ല. പ്രത്യേകിച്ച് ഫിനാൻഷ്യൽ കാര്യങ്ങൾ.ഞാൻ ടെൻഷൻ ആകും എന്ന് വിചാരിട്ടാകും അത്. അതുകൊണ്ട് തന്നെ ഈ അടുത്ത കാലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നോ എന്നുള്ളത് എനുക്ക് അറിയില്ല.
പക്ഷെ അവസാന ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോഴൊക്കെ വളരെ കാഷ്വൽ ആയി എന്നും ഇടപെടുന്നത് പോലെ സ്നേഹത്തോടെ തന്നെയാണ് ഇടപെട്ടത്.

മരണത്തിലെ ദുരൂഹത എന്നതിന് ഉപരി
എന്തിനുവേണ്ടി അച്ഛൻ ഇങ്ങനെ ചെയ്തുവെന്നറിയണം. അച്ഛന്റെ ഇൻഡസ്ട്രിയിൽ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി എനിക്ക് നല്ല ബന്ധമാണ്. അവരോടൊക്കെ ഞാൻ അന്വേഷിച്ചു. എന്നാൽ അവരെല്ലാം അച്ഛൻ ഒരു വിഷമങ്ങളും തുറന്ന് പറഞ്ഞിട്ടില്ലെന്നതാണ്. അച്ഛൻറെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ ഉണ്ട്. ഏറ്റവും കൂടുതൽ വിഷമം വരുമ്പോൾ അദ്ദേഹം അവരോട് തുറന്ന് പറയാറുണ്ട്. എന്നാൽ അവരോട് പോലും അച്ഛൻ ഒന്നും പറഞ്ഞിട്ടില്ല. അവർക്ക് എന്നോട് ഒന്നും മറച്ചുവെയ്ക്കേണ്ട കാര്യമില്ല്ലലോ. അങ്ങനെ ഇരിക്കുന്ന ഒരാൾ പെട്ടെന്ന് ആത്മഹത്യ ചെയ്യുന്നത് അത് നമുക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയില്ലല്ലോ. അതും അച്ഛനെപ്പോലെ സ്ട്രോങ്ങ് ആയി നിൽക്കുന്ന വ്യക്തി.എന്തുകാര്യങ്ങളും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹം ജീവനൊടുക്കി എന്ന് ഉൾക്കൊള്ളാൻ എനിക്ക് പറ്റുന്നില്ല. അച്ഛൻ ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്നത് എനിക്ക് അറിയില്ല. ഇനി ആണെങ്കിൽ അത് എന്തിന് വേണ്ടിയാണെന്നുള്ള സത്യാവസ്ഥ ആണ് എനിക്ക് അറിയേണ്ടത്, ഗോകുൽ പറഞ്ഞു.

രമേശിന്റെ വീട്ടിൽ നിന്നും മാറുമ്പോൾ പ്രൊട്ടക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പോലീസിൽ ആവശ്യപ്പെട്ടതിരുന്നു.ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഗോകുലിന്റെ മറുപടി ഇങ്ങനെ-അവരുടെ സാധനങ്ങൾ എടുക്കുന്ന സമയത്ത് ഞാൻ തടസ്സമായി നിൽക്കരുത് എന്നതിനുള്ള പ്രൊട്ടക്ഷൻ ആണ് അവർ ചോദിച്ചത്.അതിൽ ഞാനൊരു എതിർപ്പും പറഞ്ഞിട്ടില്ല. അവർ എന്ത് എടുത്തു എന്നത് ഞാൻ ചോദിച്ചിട്ടില്ല. അന്വേഷിച്ചിട്ടുമില്ല.എനിക്ക് നഷ്ടപ്പെട്ട് ഇനി തിരിച്ച് കിട്ടാൻ പോകുന്നില്ലല്ലോ.അതുകൊണട് തന്നെ അവർ എന്തു എടുക്ുന്നത് എന്നത് എന്റെ വിഷയമല്ല. ആരോടും ഞാനിപ്പോൾ അധികം സംസാരിക്കാറില്ല. കാരണം അച്ഛന്റെ മരണം എന്നെ സംബന്ധിച്ച് വലിയ ഷോക്കായി മാറിയിരിക്കുകയാണ്.

ഇപ്പോൾ ഒറ്റപ്പെട്ട പോലൊരു തോന്നലാണ്. ഞാൻ ഒറ്റമകനാണ്.
അച്ഛനെയും അമ്മയേയും ഒരുപാട് ആശ്രയിച്ചിരുന്ന മകമാണ് ഞാൻ. അവർ പോയപ്പോൾ ശരിക്കും തനിച്ചാവുകയാണ്.അച്ഛന്റെ സാധനങ്ങൾ വിട്ടുകിട്ടണം എന്ന് പറഞ്ഞുകൊണ്ട് എന്തെങ്കിലും കേസ് നൽകിയിരുന്നോ എന്നുള്ള ചോദ്യത്തിന് എനിക്ക് വേണം എന്നത് കൊണ്ടല്ല എന്നായിരുന്നു മറുപടി. അമ്മയുടെ കുറേ സ്വർണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം തുറന്നു പറയാൻ സാധിക്കില്ല.കേസ് നടക്കുകയാണല്ലോ. പക്ഷേ അച്ഛന്റെ ഓർമ്മകൾ എന്ന് പറയുന്നത് ഇപ്പോൾ അദ്ദേഹത്തിന്റെ മോതിരവും വളയും മറ്റുമാണ്. അത് കൊണ്ട് മാത്രമാണ് അത് വേണം എന്നുള്ള തോന്നൽ ഉണ്ടായത്. അല്ലാതെ ഒരു മോതിരത്തിനോ വളയ്‌ക്കോ വേണ്ടി കടിപിടി കൂടിയതല്ല.ഒരു മകൻ എന്ന നിലയിൽ എനിക്ക് അതിനുള്ള അർഹത ഉണ്ടെന്ന് ഞാൻ കരുതി. . അല്ലാതെ സ്വര്ണത്തിനോ പണത്തിനോ വേണ്ടി കടി പിടി കൂടേണ്ട ആവശ്യം എനിക്കില്ല, ഗോകുൽ പറഞ്ഞു.

കേസ് കൊടുത്ത സമയത്ത് പറഞ്ഞത് അച്ഛന്റെ ദേഹത്ത് മാല മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്. അപ്പോൾ സ്ഥിരമായി അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങൾ എനിക്ക് അറിയാമല്ലോ. അതെവിടെ പോയി എന്നാണ് എനിക്ക് അറിയേണ്ടത്. അപ്പോൾ അതിനുള്ള ഉത്തരം പോലീസുകാർ ്എനിക്ക് തന്നു. അതുകൊ്ട ഞാൻ അത് ചോദിച്ചു. അച്ഛന്റെ മരണം ആദ്യം കണ്ടത് അച്ഛന്റെ രണ്ടാം ഭാര്യയുടെ മകൾ ശ്രുതിയാണ്.എഫ്ഐആറിലും പോലീസുകാരും അതാണ് പറഞ്ഞത്. അച്ഛന്റെ മരണം സംഭവിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നുള്ളത് പോലീസുകാർ പറഞ്ഞുള്ള അറിവാണ്. വീട്ടുകാരാണല്ലോ പോലീസിനോടും പറഞ്ഞത്. അവർ പുറത്ത് പോയി വന്നപ്പോൾ തൂങ്ങി കിടക്കുകയായിരുന്നുവെന്നും അവര് തന്നെ ഇറക്കി ആശുപത്രിയിൽ കൊണ്ടുപോയെന്നുമൊക്കെയാണ് പറയുന്നത്. എന്നാൽ പല കാര്യങ്ങളും സംശയാസ്പദമാണ്. അദ്ദേഹം ഇത് എന്തിന് ചെയ്തു എന്ന് തന്നെയാണ് എനിക്ക് അറിയേണ്ടത്.

ഞങ്ങളെ കുടുംബത്തിൽ ആർക്കും സിനിമാ,സീരിയൽ പാരമ്പ്യങ്ങൾ ഇല്ല. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടാണ് വളർന്ന് വന്നത്. അതും അന്നത്തെ കാലത്ത്. അമ്മ മരിച്ചപ്പോൾ അദ്ദേഹം ഒരുാപട് വേദനിച്ചു. എന്നാൽ ഈ സാഹചര്യങ്ങളേയെല്ലാം ബോൾഡായി നേരിട് വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹം ജീവിതം അവസാനിപ്പിച്ചുവെന്നത് ആവിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിനെ അടുത്ത അറിയുന്ന ഒരാളും അത് വിശ്വസിക്കില്ല,ഗോകുൽ പറഞ്ഞു.അന്വേഷണം ഇപ്പോൾ നടക്കുകയാണ്. കേസിൽ നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഞാനും അച്ഛനും നല്ല സുഹൃത്തുക്കൾ പോലെ ആയിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ സ്വത്തുക്കൾ വേണം എന്ന് എന്നൊന്നും പറഞ്ഞിട്ടില്ല.
ആകെ പഠിക്കുന്ന സമയത്ത് പെട്രോൾ അടിക്കാൻ ഉള്ള കാശ് മാത്രമാണ് അദ്ദേഹത്തോട് ഞാൻ ചോദിച്ചിരുന്നത്. നഷ്ടപെട്ടത് എനിക്ക് ആണ്. നമ്മുക്കുണ്ടാവുന്ന വേദന ആർക്കും മനസിലാകില്ല.അമ്മ ഉണ്ടായിരുന്നു എങ്കിൽ അമ്മയ്ക്ക് മനസിലായേനെ,ഗോകുൽ പറയുന്നു.
ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ


Click it and Unblock the Notifications
