Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാര്യത്തിന് മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കും, മഞ്ജു തന്നെ അത്ഭുതപ്പെടുത്തി; രഞ്ജി പണിക്കര്‍ പറയുന്നു

തിരക്കഥാകൃത്തായും സംവിധായകനായും നടനായും എല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് വേഷങ്ങള്‍ പിറന്നത് അദ്ദേഹത്തിന്റെ പേനയില്‍ നിന്നാണ്. എന്നാല്‍ ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജി പണിക്കര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

1

മമ്മൂട്ടി താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ചാണ് രഞ്ജി പണിക്കര്‍ മനസുതുറന്നത്. പല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളുള്ള സംഭാഷണങ്ങളുമായി എഴുതിച്ചെല്ലുമ്പോള്‍ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞ് മമ്മൂട്ടി വഴക്കിടാറുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.

2

ഡബ്ബിംഗ് തീയേറ്ററില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ വന്ന് ഇത് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറയുമെന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കുന്നു, ഡയലോഗ് പഠിക്കുകയും പറയുകയും ചെയ്യുന്ന കാര്യത്തില്‍ ഓരോ നടീ നടന്മാര്‍ക്കും വ്യത്യസ്ത രീതിയാണെന്നും അദ്ദേഹം പറയുന്നു.

3

ഒരു നടിക്ക് വേണ്ടി താന്‍ ആദ്യമായി ഡയലോഗ് എഴുതുന്നത് പത്രം സിനിമയില്‍ മഞ്ജു വാര്യര്‍ക്ക് വേണ്ടിയാണ്. അത്ര വലിയ ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങള്‍ മഞ്ജു അതിന് മുമ്പ് ചെയ്തിട്ടില്ല. നീളമുള്ള ഡയലോഗുകള്‍ പറയുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാ എന്ന മറുപടിയാണ് മഞ്ജു നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.

4

നീളമുള്ള ഡയലോഗുകള്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍ പഠിച്ച് മഞ്ജു അത് മന: പാഠമാക്കും. അത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറയുന്നു. ലേലത്തിന്റെ ചിത്രീകരണ സമയത്ത് ഡയലോഗിന്റെ പേരില്‍ നടന്‍ സോമനുമായി വഴക്കുണ്ടായിരുന്നെന്നും പിന്നീട് അത് എല്ലാം പരിഹരിച്ച് മുന്നോട്ടു പോകുകയായിരുന്നെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

5

പ്രജ എന്ന ചിത്രം ചെയ്യുമ്പോള്‍ മോഹന്‍ലാലുമായി ഉണ്ടായ അനുഭവത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. പ്രജ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ പറഞ്ഞു, അണ്ണാ എനിക്ക് നിങ്ങള്‍ വായിച്ച് തരരുതെന്ന്. ഞാന്‍ എന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്നത് പോലെ എനിക്ക് പറയാനാകില്ല എനിക്ക് എന്റെ മീറ്ററിലേ പറയാന്‍ പറ്റൂവെന്ന് പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

6

എന്നാല്‍ ഈ ഡയലോഗ് ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ അതിന്റെ പഞ്ച് മാറി പോകുമെന്ന് ഞാന്‍ പറഞ്ഞു. ആ മീറ്റര്‍ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഈസിയായിട്ട് വഴങ്ങും. മോഹന്‍ലാലിന് ആ മീറ്ററല്ല. മോഹന്‍ലാല്‍ ഏറ്റവും ഭംഗിയായിട്ട് പറയുന്നത് രഞ്ജിത് എഴുതുന്ന ഡയലോഗുകളാണെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

ബിക്കിനി ചിത്രങ്ങളുമായി നടി ശ്രദ്ധ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+