Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ ഉപദ്രവിക്കാറില്ല, വയലന്‍സും ബാലവേലയുമില്ല: പിന്നെ എന്തിനാണ് സെന്‍സറിംഗ്; ഷാജു ചോദിക്കുന്നു

കൊച്ചി : 29 ാം സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര പ്രഖ്യാപിക്കുന്നതിനിടെയാണ് മലയാള സീരിയലുകളുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ഉയരുന്നത് . മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്‌കാരം നല്‍കേണ്ടെന്നായിരുന്നു ജൂറി തീരുമാനം എടുത്തത് . മികച്ച കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂറി ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയത്. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ജൂറി വ്യക്തമാക്കിയിരുന്നു .

1

എന്നാല്‍ ജൂറിയുടെ തീരുമാനം പുറത്തു വന്നതിന് പിന്നാലെ സീരിയല്‍ മേഖലയില്‍ നിന്നുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സീരിയല്‍ തിരക്കഥാകൃത്തുക്കളും, നടീ നടന്മാരും, സിനിമാ പ്രവര്‍ത്തകരും വരെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു . സമൂഹത്തിന് ഒരുതരത്തിലുമുളള മോശം സന്ദേശവും സീരിയല്‍ നല്‍കുന്നില്ലെന്ന് നടി ബീന ആന്റണി പറഞ്ഞിരുന്നു .

2

സീരിയലുകള്‍ കൊണ്ട് എത്രയെത്ര കുടുംബങ്ങളാണ് ജീവിക്കുന്നത് . ഇത് ഞങ്ങളുടെ ജീവിത മാര്‍ഗം ആണെന്നും അവര്‍ പറഞ്ഞിരുന്നു. സീരിയല്‍ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന രീതിയില്‍ മാത്രം പോയിക്കോട്ടെ . ഇഷ്ടമില്ലാത്തവര്‍ കാണേണ്ട. ആരെയും നിര്‍ബന്ധിക്കുന്നില്ല. സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചെന്നും അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉളളൂ . എന്നാല്‍ സീരിയലുകള്‍ക്ക് നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചതെന്നും ബീന ആന്റണി പറഞ്ഞിരുന്നു .

3

എന്നാല്‍ ഇതിന് പിന്നാലെ മലയാളത്തിലെ സീരിയലുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന അഭിപ്രായം മന്ത്രി സജി ചെറിയാന്‍ മുന്നോട്ടുവച്ചിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടന്‍ ഷാജു പങ്കുവച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജു ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

4

22 വര്‍ഷത്തോളമായി മലയാള സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആളാണ് ഷാജു. മലയാള സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പിന്റെ ആവശ്യമില്ലെന്ന് ഷാജു പറയുന്നു. പീഡനമോ, വയലന്‍സോ , ബാലവേലയോ , മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ സീരിയലുകളില്‍ കാണാന്‍ കഴിയില്ലെന്ന് ഷാജു പറയുന്നു .

5

സ്ത്രീകളെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ചില ചാനലുകളുടെ പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഇതിനൊക്കെ മുകളില്‍ എന്താണ് ഒരു സീരിയയില്‍ സെന്‍സര്‍ ചെയ്യാന്‍ ഉള്ളത്? ടിവി സീരിയലുകള്‍ വിമോദത്തിന് വേണ്ടി മാത്രമാണ് സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നത്. മറിച്ച് അയാളുടെ ജീവിത മൂല്യങ്ങള്‍ വളര്‍ത്താനോ സത്ചിന്തകള്‍ വരുത്താനോ ഒന്നുമല്ല.

6

സീരിയലില്‍ എന്തെങ്കിലും കണ്ടെന്ന് കരുതി അതിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആളാണ് ഒരു ശരാശരി ടെലിവിഷന്‍ പ്രേക്ഷകന്‍ എന്ന് ഞാന്‍ കരുതുന്നില്ലെന്നും ഷാജു പറയുന്നു. ഇപ്പോഴുള്ള സീരിയലുകളില്‍ നമ്മള്‍ എന്തോ ഒന്ന് മിസ് ചെയ്യുന്നുണ്ട്, ശരിയാണ്. എന്നെ സംബന്ധിച്ച് ടിആര്‍പിയാണ് അതിനുള്ള മുഖ്യ കാരണമെന്ന് ഷാജു വ്യക്തമാക്കി.

7

ഒരു സൂപ്പര്‍ റിയലിസ്റ്റിക് കഥ ചെയ്തു പരീക്ഷണം നടത്താന്‍ ഒരു ചാനലും തയ്യാറാകില്ല. എന്നെ സംബന്ധിച്ചിടത്തോളം ടിആര്‍പി തന്നെയാണ് അതിനുള്ള പ്രധാന കാരണം. ഒരു സ്ലോട്ട് തരൂ, ടിആര്‍പി സമ്മര്‍ദ്ദം ഇല്ലാതെ ജീവിത ഗന്ധിയായ കഥകളും അതിമനോഹരമായി അത് അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരന്മാരും നമുക്കുണ്ട്, ആ പഴയ കാലം നമുക്കും തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നും ഷാജു പറഞ്ഞു.

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+