Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാനടനെ പുതുതലമുറയുടെ മുമ്പില്‍ കോമാളിയാക്കുന്ന മിമിക്രി 'കൊലകാരന്മാര്‍'; തുറന്നടിച്ച് ഷമ്മി തിലകന്‍

കൊച്ചി: മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട് തികയുകയാണ്. ഈ ദിവസത്തില്‍ അനശ്വര നടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷമ്മി തിലകന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു..ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

cinema

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

കൂടാതെ സത്യന്‍ മാസ്റ്ററെ വികലമായി മിമിക്രി വേദികളില്‍ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്കെതിരെയും ഷമ്മി തിലകന്‍ വിമര്‍ശനം ഉന്നയിച്ചു. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ 'വികൃതമായി' അനുകരിച്ച്, പുതു തലമുറയുടെ മുമ്പില്‍ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന ആ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

സത്യന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് 50 വര്‍ഷങ്ങള്‍..!
പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയില്‍ ജ്വലിച്ചുനിന്ന സത്യന്‍ മാസ്റ്റര്‍..; രോഗബാധിതനാണ് താന്‍ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.

അഭിനയിച്ചുകൊണ്ടിരിക്കുമ്‌ബോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..;
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..!
അവതരിപ്പിച്ച ഓരോ കഥാ പാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു.

ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു..!
ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം..;
മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ 'വികൃതമായി' അനുകരിച്ച്, പുതു തലമുറയുടെ മുമ്പില്‍ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം..!

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+