
ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു; ജയിൽ അനുഭവങ്ങൾ തുറന്ന്പറഞ്ഞ് ഷൈൻ ടോം ചാക്കോ
കൊച്ചി; നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റാരോപിതനായ കൊക്കെയ്ന്‍ കേസ് മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2015 ജനുവരി 30 ന് ആയിരുന്നു ഷൈനേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ച് കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്. എന്നാൽ തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നായിരുന്നു ഷൈൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിന്നാലെ പ്രതികരിച്ചത്. കേസിൽ സത്യം പുറത്തുവരുമെന്നും ഷൈൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജയിൽ ജീവിതത്തെ കുറിച്ചുള്ള അനുഭവങ്ങൾ തുറന്ന് പറയുകയാണ് ഷൈൻ. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് നടൻ മനസ് തുറന്നത്. ജയില്‍ ജീവിതം കാരണം താന്‍ ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിച്ചുവെന്നും താരം പറയുന്നു. നടന്റെ വാക്കുകളിലേക്ക്

പൗലോ കൊയ്ലോയുടെ ഫിഫ്ത് മൗണ്ടന്‍ എന്ന പുസ്തകം താൻ ജയിലിലായിരുന്നപ്പോഴാണ് വായിച്ചത്. ഓരോ ദിവസവും ആ പുസ്തകമാണ് തനിക്ക് പ്രതീക്ഷകള്‍ നല്‍കിയത് .ചെറുപ്പത്തിലാണ് താൻ എന്തെങ്കിലും പുസ്തകം വായിച്ചിരുന്നത്.ആ കാലഘട്ടത്തില്‍ ബാലമംഗളം, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങളാണ് വായിക്കാറുള്ളത്. അതും അനിയത്തി വായിക്കാറുള്ളത് കേൾക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിലും വായന തന്നെ ആകർഷിച്ചിട്ടില്ല.

ജയിലില്‍ ആയപ്പോൾ തൊട്ടടുത്ത ദിവസം ഇറങ്ങാം എന്നാണ് ഞാന്‍ കരുതുന്നത്. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുറച്ച് സമയം പിടിക്കും എന്ന്. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രതീക്ഷയൊക്കെ ഇല്ലാതായി,ജാമ്യം ഇല്ലാതായി, പുറത്തേക്ക് ഇറങ്ങാമെന്ന പ്രതീക്ഷ ഇല്ലാതായി. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് ഫിഫ്ത് മൗണ്ടൈന്‍.

അത് എടുത്ത് ഞാൻ വായിച്ച് തുടങ്ങി. ഇത് വായിച്ച് തുടങ്ങിയാലായിരിക്കും ചിലപ്പോൾ ജാമ്യം കിട്ടുക എന്നതൊക്കെയായിരുന്നു മനസിലെ തോന്നൽ. എങ്കിലും വായിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ദിവസങ്ങളെടുത്താണ് ഏരോ പേജും പൂർത്തിയാക്കിയത്.

ജയിലിൽ രാത്രി ലൈറ്റ് ഇട്ടു വായിക്കാന്‍ അവര്‍ സമ്മതിക്കില്ല. അങ്ങനെ ഓരോ ദിവസവും പകല്‍ ആകാന്‍ എനിക്ക് ഒരു കാരണമുണ്ട്. അടുത്ത പേജ് വായിക്കണം. അതൊരു പ്രതീക്ഷയാണ്.
വായിക്കുമ്പോൾ എനിക്ക് ചെറിയ രീതിയിൽ ജീവിതത്തിൽ പ്രതീക്ഷകൾ വന്ന് തുടങ്ങി.

അവസാനം എനിക്ക് മനസ്സിലായി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരു പുസ്തകത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. ജയിലിനെ പുറത്തേക്ക് വന്നാൽ കരിയറിനെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. കുറിപ്പില്‍ പൊന്നപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാര്‍ ഒരിക്കല്‍ എന്നെ ജയിലില്‍ കാണാന്‍ വന്നിരുന്നു. കമ്മട്ടിപാടം എന്ന പടം തുടങ്ങാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി വിളിക്കുമോ നമ്മളെയൊക്കെ അഭിനയിക്കാൻ എന്നാണ് ഞാൻ ചോദിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞത് ആ അതൊക്കെ വിളിക്കുമെടാ എന്നായിരുന്നു.

അതുപോലെ ചില കൂട്ടുകാർ ജയിലിൽ കാണാൻ വന്നിരുന്നു പറഞ്ഞു.പുറത്ത് വന്നാല്‍ കഥാപാത്രങ്ങള്‍ കിട്ടും എന്ന് അവർ ഉറപ്പ് പറഞ്ഞിരുന്നു. ലീഡ് കഥാപാത്രങ്ങള്‍ ചെയ്യാൻ പറ്റില്ലായിരിക്കും. എന്നാല്‍ അതു മാത്രമല്ലല്ലോ നെഗറ്റീവ് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ. അതിനായി വിളിക്കും എന്നായിരുന്നു തോന്നൽ. ഇഷ്ക് എന്ന ചിത്രത്തിൽ സംവിധായകൻ അനുരാജ് മനോഹറിനോട് താൻ ചോദിച്ചിരുന്നു എന്റെ ഇമേജ് അല്ലേ നിങ്ങൾ ഉപയോഗിക്കുന്നതെന്ന്.

കൊക്കൈയ്ൻ ഉപയോഗിക്കുന്ന ആളാണോ എന്ന ചോദ്യത്തിന് പഴയ കൊക്കൈൻ കേസ് ഇപ്പോൾ കോടതിയിലാണെന്നും കേസ് വിസ്താരം നടക്കുന്നതിനാൽ അതിനെ കുറിച്ച് പുറത്ത് സംസാരിക്കരുതെന്നാണ് നിർദ്ദേശമെന്നും ഷൈൻ പറഞ്ഞു. കൊക്കെയിൻ ഉപയോഗിക്കുന്ന ആളാണോ ഉപയോഗിക്കാത്ത ആളാണോ എന്നെല്ലാം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണ്.ചാനലിൽ ഇരുന്ന് സംസാരിച്ചത് കൊണ്ട് ആ കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കുമോയെന്നും ഷൈൻ ചോദിച്ചു.

ജീവിതത്തിൽ എന്തൊക്ക സംഭവിച്ചാലും അതിനെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു പോയിന്റ് വരും. അതാണ് ജയിലിൽ നിന്ന് പുറത്ത് വന്നപ്പോൾ മനസിലായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എന്ന് അന്നെനിക്ക് യാതൊരു ഐഡിയ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാത്തിലും തനിക്ക് വ്യക്തമായ ധാരണ ഉണ്ടെന്നും ഷൈൻ ടോം പറഞ്ഞു.
മയിൽ വിവാദത്തിൽ വമ്പൻ ട്വിസ്റ്റുമായി ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൻ ഹിറ്റ്