മോഹന്‍ലാലിന് ആരും എതിരാകേണ്ട ആവശ്യമില്ല; എഴുതിത്തള്ളാന്‍ സാധിക്കാത്ത താരമാണ് അദ്ദേഹം: സിദ്ധീഖ്
തിരുവനന്തപുരം; ഒരു സിനിമാക്കഥയിലേതെന്ന പോല നീണ്ട ആകാംക്ഷകള്‍ക്ക് ഒടുവില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉള്‍പ്പടേയുള്ളവരുമായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തിയേറ്റരര്‍ റീലീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അല്‍പം മുന്‍പ് പ്രഖ്യാപിച്ചത്.
ഒരു സിനിമയുടെ റിലീസ് തിയത് മന്ത്രി പ്രഖ്യാപിക്കുന്നുവെന്ന അപൂര്‍വ്വ നിമിഷത്തിനും മലയാള സിനിമ മേഖല ഇതോടെ സാക്ഷ്യം വഹിച്ചു. നേരത്ത നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി നേരിട്ട് ഇടപെട്ട് മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മാത്രമല്ല അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന നാലോളം മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. ഇതോടെ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ തിയേറ്റര്‍ അസ്വാദകരില്‍ നിന്നും തിയേറ്റര്‍ ഉടമകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്.
അയ്യോ ഈ കുഞ്ഞാണോ നമ്മുടെ കാവ്യ: കാവ്യാ മാധവന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

പൈസ മാത്രം മുന്നില്‍ കണ്ടാണ് ഒടിടി റിലീസുകള്‍ക്ക് പിന്നാലെ പോവുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ആന്റണി പെരുമ്പാവൂരാണ് റിലീസുകള്‍ സംബന്ധിച്ച പ്രഖ്യാനം എടുക്കുന്നതെങ്കിലും എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും മോഹന്‍ലാല്‍ ആണെന്ന വിമര്‍ശനം വരെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നടന്‍ സിദ്ധീഖും രംഗത്ത് എത്തിയത്.

മോഹന്‍ലാലിനെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ പാടെ തള്ളുന്ന അദ്ദേഹം പക്ഷെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളില്‍ കാണാനാണ് ആഗ്രഹിച്ചതെന്നും വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ഒടിടി റിലീസുകള്‍ പുതിയ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണെന്നും സിദ്ധീഖ് അഭിപ്രായപ്പെടുന്നുണ്ട്. മരയ്ക്കാര്‍ റിലീസ് തിയേറ്ററിലാണെന്ന കാര്യം മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു സിദ്ധീഖിന്റെ പ്രതികരണം പുറത്ത് വന്നത്.

നിര്‍മ്മാതാവും തിയേറ്റര്‍ ഉടമകളും പരസ്പരം മനസ്സിലാക്കിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉള്ളുവെന്നായിരുന്നു മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധീഖ് അഭിപ്രായപ്പെട്ടത്. നിലവില്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം ആ പ്ലാറ്റ് ഫോമില്‍ മോശപ്പെട്ട് പോകുമെന്ന് കരുതുന്നില്ലെന്നും മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജോയിന്‍ സെക്രട്ടറി കൂടിയായ സിദ്ധീഖ് പറഞ്ഞു.

നടന്‍ എന്ന നിലയില്‍ സിനിമ തിയേറ്ററില്‍ തന്നെ കാണണം എന്നാണ് ആഗ്രഹമെന്നും സിദ്ധീഖ് പറഞ്ഞു. ഒടിടിയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ സാധിക്കില്ല. ഒടിടിയിലാണ് ഇപ്പോള്‍ നല്ല സിനിമകള്‍ വരുന്നത് നമുക്ക് വീട്ടില്‍ ഇരുന്ന കാണാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ആളുകള്‍ അത് കാണും. നമ്മുടെ സിനിമകള്‍ക്ക് ഏറ്റഴും കൂടുതല്‍ കാഴ്ചക്കാരെ എവിടുന്നാണോ കിട്ടുന്നത്, അത് അനുസരിച്ച് തീരുമാനിക്കാം. ഒടിടിയില്‍ സിനിമകള്‍ വരുന്നതില്‍ തെറ്റൊന്നും ഇല്ല.

മരയ്ക്കാറില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആന്റണിയുമായി സംസാരിച്ചിരുന്നു. വലിയ സ്ക്രീനില്‍ കാണേണ്ട ഒരു സിനിമയാണ് മരയ്ക്കാര്‍. മലയാളത്തില്‍ ഇതുവരെ കാണാത്ത വിഷ്വല്‍സാണ് അതിലുള്ളത്. മരയ്ക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതിന്റെ പേരില്‍ മോഹന്‍ലാലിന് എതിരാകേണ്ട ആവശ്യമില്ല. മോഹന്‍ലാലിനെ എഴുതിത്തള്ളാന്‍ സാധിക്കില്ല. വലിയ മുതല്‍ മുടക്കുള്ള തിയേറ്ററുകളിലേക്ക് സിനിമകള്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും സിദ്ധീഖ് പറഞ്ഞു.

സിദ്ധീഖിന്റെ പ്രതികരണം ചാനലിലൂടെ പുറത്ത് വന്ന് അധികം താമസിയാതെയായിരുന്നു മരയ്ക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വരുന്നത്. തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും മന്ത്രി അറിയിച്ചു. അതേസമയം തിയേറ്ററിലെ സീറ്റിങ് കപ്പാസിറ്റിയില്‍ അടക്കം അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications
