നടന്‍ സിദ്ധീഖ് ലക്ഷ്യം വെച്ചത് ഷമ്മി തിലകനെയോ: അമർഷം ശക്തം, അമ്മ യോഗത്തില്‍ പ്രതിഷേധമുയരും
കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടേയുള്ള പ്രമുഖ താരങ്ങളെല്ലാം യോഗത്തില്‍ പങ്കെടുക്കാനെത്തും. പതിവില്‍ നിന്ന് വ്യത്യസ്തമായി വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഔദ്യോഗിക പാനല്‍ മുന്നോട്ട് വെച്ച് ആശാ ശരത്, ശ്വേത മോഹന്‍ എന്നിവർക്ക് പുറമെ മണിയന്‍പിള്ള രാജു കൂടി മത്സരിക്കാന്‍ എത്തിയതാണ് തിരഞ്ഞെടുപ്പ് വാശിയേറിയതാക്കിയത്.
യുപി+യോഗി=ഉപയോഗി; യുപിയില്‍ വികസനത്തിന് പുതിയ സമവാക്യവുമായി പ്രധാനമന്ത്രി

ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് മണിയടോ തന്നെ ഫലം പ്രഖ്യാപിക്കും. ആകെ 503 അംഗങ്ങളാണ് അമ്മ സംഘടനയിലുള്ളത്. നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ധിഖിനും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയ്ക്കും എതിരാളികളില്ല. ചില സ്ഥാനങ്ങളിലേക്ക് ഷമ്മി തിലകന്‍ പത്രിക സമർപ്പിച്ചിരുന്നെങ്കിലും തള്ളിപ്പോവുകയായിരുന്നു.
ഫൈറ്റർ ഫിഷ് പോലെ പ്രിയ പി വാര്യർ: തരംഗമായി പ്രിയ വാര്യരുടെ പുതിയ ചിത്രം

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നസീർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 താരങ്ങളാണ് മത്സരിക്കുന്നത്. ഇതില്‍ ലാല്‍, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവർ ഔദ്യോഗിക പാനലിന് പുറത്തുനിന്നുള്ളവരാണ്.

വിജയ് ബാബു പിന്മാറാനുള്ള പത്രിക നേരത്തെ തന്നെ ഒപ്പിട്ടു നൽകിയെങ്കിലും അതില്‍ പേര് രേഖപ്പെടുത്താതിരുന്നതിനാൽ സാങ്കേതിക കാരണങ്ങളാൽ മത്സര രംഗത്ത് തുടരുകയാണ്. ഔദ്യോഗിക പാനലില്‍ മത്സരിക്കുന്നവർക്ക് വേണ്ടി വോട്ട് തോടി മോഹന്‍ലാല്‍, സിദ്ധീഖ് തുടങ്ങിയവർ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതില്‍ സിദ്ധീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ ചില പരാമർശങ്ങള്‍ നാളത്തെ യോഗത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്ന റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

സിദ്ധിഖിന്‍റെ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ സംഘടനയ്ക്കുളളിൽ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ടു തേടി സിദ്ധീഖി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിന്‍റെ അവസാന ഭാഗത്തെ വരികളാണ് വിവാദമായിരിക്കുന്നത്. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ലെന്നായിരുന്നു വോട്ടു തേടികൊണ്ട് സിദ്ധീഖ് പറഞ്ഞത്.

'എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ പിന്മാറുകയും പുതിയ ചിലരെ ചേര്‍ത്ത് 11 പേരുടെ ഒരു പട്ടികയും തയ്യാറായി. ആ പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നു. ഇവരില്‍ ആരെയൊക്കെ തെരഞ്ഞെടുക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നേരിട്ട് അറിയുന്നവരാണ് ഇവരെല്ലാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല'- എന്നായിരുന്നു സിദ്ധീഖിന്റെ പോസ്റ്റിലെ അവസാനത്തെ വരികള്‍.

അമ്മയുടെ തലപ്പത് ഇരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന മോഹനവാഗ്ദാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല. ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചു പരിചയമുള്ളവര്‍.- എന്ന് കൂടി സിദ്ധീഖ് കൂട്ടിച്ചേർത്തിരുന്നു.

നേരത്തെ മത്സര രംഗത്ത് ഉണ്ടായിരുന്ന ഷമ്മി തിലകന്‍ ഉള്‍പ്പടേയുള്ളവരെയാണ് സിദ്ധീഖ് പരോക്ഷമായി വിമർശിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷമ്മി തിലകന്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും നോമിനേഷനിൽ ഒപ്പിടാൻ വിട്ടുപോയതിനെ തുടർന്ന് ഇവരുടെ നോമിനേഷൻ തളളിയിരുന്നു. നാളത്തെ യോഗത്തില്‍ താരങ്ങളില്‍ ചിലർ സിദ്ധീഖിന്റെ പരാമർശത്തില്‍ പ്രതിഷേധം അറിയിച്ചേക്കും.