ആ കൈനോട്ടക്കാരനെ ശ്രീനിവാസന്‍ തിരയുന്നു, 'കഥപറയുന്പോള്‍' പോലൊരു ക്ളൈമാക്സ് പ്രതീക്ഷിയ്ക്കാമോ?

നടന്‍ ശ്രീനിവാസന്‍ ഒരു കൈനോട്ടക്കാരനെ തിരയുകയാണ്. സിനിമയിലൊക്കെ വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭാവി കൃത്യമായി പ്രവചിച്ച ഒരു കൈനോട്ടക്കാരനെ. ഇന്നും കണ്ടെത്താനായിട്ടില്ല അദ്ദേഹത്തെ. കൈനോട്ടത്തിലൊന്നും ഒരു വിശ്വാസവും ഇല്ലാതിരുന്ന താരം പക്ഷേ ഈ കൈനോട്ടക്കാരനെ തിരയുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.

എന്തെന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈനോട്ടക്കാരന്‍ പ്രവചിച്ച പല കാര്യങ്ങളും ശ്രീനിവാസന്റെ ജീവിതത്തില്‍ സത്യമായത്രേ. അപ്പോള്‍ പിന്നെ അയാളെ തിരയേണ്ടേ? ശ്രീനിവാസന്‍ തന്റെ കഴിവ് കൊണ്ടാണ് ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചത്. പക്ഷേ അതെല്ലാം മുന്‍കൂട്ടി പ്രവചിച്ച ആ കൈനോട്ടക്കാരന്‍ ഒരു സംഭവം തന്നെ.

പ്രീഡിഗ്രി കാലത്ത്

പ്രീഡിഗ്രി കാലത്ത്

പ്രീഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞ് നടക്കുന്ന കാലത്താണ് കുമാരന്‍ മാഷ് ന്നെ സുഹൃത്ത് വഴി കുത്തു പറമ്പ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള കൈനോട്ടക്കാരനെ ശ്രീനിവാസന്‍ കാണുന്നത്. കൈനോട്ടക്കാരെ വിശ്വാസമേയില്ലാതിരുന്നിട്ടും സുഹൃത്തിനെ പിണക്കേണ്ടെന്ന് കരുതിയാണ് താരം പോയത്.

അയാള്‍ പറഞ്ഞതാ....

അയാള്‍ പറഞ്ഞതാ....

ഭാവിയില്‍ സിനിമ പോലുള്ള മേഖലയില്‍ ശ്രീനിവാസന്‍ പ്രവര്‍ത്തിയ്ക്കുമെന്ന് അയാള്‍ പറഞ്ഞു. വല്ലാത്ത പറച്ചിലായിട്ടേ ശ്രീനിവാസന് തോന്നിയുള്ളൂ. കാരണം അന്നത്തെ കോലം അങ്ങനെയായിരുന്നു. മൊട്ടയടിച്ച് ആകെ കോലം കെട്ടിരുന്ന കാലം.

ദേ പിന്നേം

ദേ പിന്നേം

രാജ്യത്തെ ഉന്നതന്റെ കൈയ്യില്‍ നിന്നും പുരസ്‌ക്കാരം വാങ്ങുമെന്നും കൈനോട്ടക്കാരന്‍ പ്രവചിച്ചു.

എല്ലാം കള്ളം

എല്ലാം കള്ളം

കൈനോട്ടക്കാരന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് ശ്രീനിവാസന്‍ വിശ്വസിച്ചു

വിശ്വസിയ്ക്കാതെ വയ്യ

വിശ്വസിയ്ക്കാതെ വയ്യ

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈനോട്ടക്കാരന്‍ പറഞ്ഞ പല കാര്യങ്ങളും സത്യമായി. ശ്രീനിവാസന്‍ സിനിമയിലെത്തി. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചു.

ഓര്‍ത്തു

ഓര്‍ത്തു

ആ കാലത്ത് കൂത്തുപറമ്പിലൂടെ പോയപ്പോള്‍ പഴയ കൈനോട്ടക്കാരനെ ശ്രീനിവാസന്‍ ഓര്‍ത്തു. അയാള്‍ ഇരുന്നിരുന്ന സ്ഥലം ശൂന്യമായി കിടക്കുന്നു

ഇന്നും

ഇന്നും

അയാളെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല

പ്രവചനം

പ്രവചനം

അന്ന് കൈനോട്ടക്കാരന്‍ മറ്റെന്തൊക്കെയോ പറഞ്ഞിരുന്നു പക്ഷേ താരം അതൊന്നും കേട്ടതേയില്ല. അതെന്താകും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+